ഹൃദയസ്തംഭനം വന്ന് വീട്ടിൽ കുടുങ്ങി, എന്ത് ചെയ്യണമെന്നറിയാതെ പുറത്ത് ബന്ധുക്കൾ; ഒടുവിൽ രക്ഷയ്ക്കെക്കെത്തി ഫയർഫോഴ്സ്
പാമ്പാടി: ഹൃദയസ്‌തംഭനം വന്ന വീടിന് അകത്ത് കുടുങ്ങി പോയ ആളെ രക്ഷിച്ച് ഫയർഫോഴ്. കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് സംഭവം. സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്കൂളിന്റെ പുറകുവശത്തായി താമസിക്കുന്ന വെള്ളക്കോട്ട് സാബു ചാക്കോയുടെ ജീവനാണ് ഫയർഫോഴ്‌സ് രക്ഷിച്ചത്. ഹൃദയസ്തംഭനത്താൽ പൂർണ്ണ ബോധരഹിതനാകുന്നതിനു മുൻപ് സഹോദരനെയും കുടുംബത്തെയും സാബു വിളിച്ചു വരുത്തിയിരുന്നു. ഇവർ വന്നെങ്കിലും വീടിന് അകത്തു കടക്കാനായില്ല. സാബു ചാക്കോ വായിൽ നിന്ന് രക്തം വന്ന് ശ്വാസം വലിക്കുന്നത് പുറത്ത് സിറ്റൗട്ടിൽ നിന്ന് കാണുവാനെ ഇവർക്ക് കഴിഞ്ഞുള്ളൂ….

