Headlines

പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് കരുനാഗപ്പള്ളിയിൽ പ്ലസ്‌വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി 37 വയസുകാരൻ സുരേഷ് ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി ഗുജറാത്തിൽ നിന്നാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. ഈ മാസം 12നാണ് തൊടിയൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ചത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയ്ക്ക് യുവാവുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തി. വൈകീട്ട് അയൽവാസികളോടൊപ്പം തിരുവാതിരക്കളി കളിച്ചുകൊണ്ട് നിന്ന പെൺകുട്ടി സുരേഷിൻ്റെ…

Read More

മലപ്പുറത്ത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചനിലയിൽ. ചിറക്കൽ സ്വദേശി ഹിബ തസ്‌നി ആണ് മരിച്ചത്. 23 വയസായിരുന്നു. മലപ്പുറം വേങ്ങര കച്ചേരിപ്പടിയിൽ ആണ് സംഭവം. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

മലപ്പുറത്ത് വാഹനാപകടത്തിൽ റിട്ട. അധ്യാപകൻ മരിച്ചു

മലപ്പുറം :വാഹനാപകടത്തിൽ റിട്ട. അധ്യാപകൻ മരിച്ചു.പെരിന്തൽമണ്ണ അങ്ങാടിപ്പുറം കോട്ടപ്പറമ്പ് എഎം എൽപി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ കിഴക്കേതലക്കൽ സലാഹുദ്ദീൻ (72) ആണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ പത്തരയോടെ ദേശീയ പാതയിൽ ഓരാടം പാലത്താണ് സംഭവം. അങ്ങാടിപ്പുറത്തു നിന്നും തിരൂർക്കാട്ടെക്കുള്ള യാത്രയ്ക്കിടെ മലപ്പുറം – മണ്ണാർക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

Read More

സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തു; കട്ടപ്പന ഇരട്ടക്കൊലക്കേസ് മുഖ്യപ്രതിക്കെതിരെ ഒരു കേസ് കൂടി

കട്ടപ്പന : കട്ടപ്പന ഇരട്ടക്കൊലപതാക കേസിലെ പ്രതിയായ നിതീഷിനെതിരെ ഒരു ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്ത സംഭവത്തിലാണ് പൊലീസ് ഒരു ബലാത്സംഗ കേസ് കൂടി ചുമത്തിയത്. സുഹൃത്തിന്‍റെ സഹോദരിയെ വിവാഹദോഷം മാറാണെന്ന പേരിൽ പ്രതീകാത്മകമായി കല്യാണം കഴിക്കുകയായിരുന്നു. തുടര്‍ന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ വീട്ടുകാർക്ക് അപകടം സംഭവിക്കും എന്ന് വിശ്വസിപ്പിച്ച് പലതവണ ബലാത്സംഗം ചെയ്തു. ഈ സംഭവത്തിലാണ് പുതിയ കേസ്.നേരത്തെ സുഹൃത്തിന്‍റെ അമ്മയെ ബലാത്സംഗം ചെയ്തതിന് കേസ് എടുത്തിരുന്നു. മോഷണക്കേസിൻ്റെ…

Read More

സ്വര്‍ണവില റെക്കോര്‍ഡില്‍

തിരുവനന്തപുരം: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്നിരിക്കുന്നു. പവന് ചരിത്രത്തിലാദ്യമായി അമ്പതിനായിരം രൂപ കടന്നിരിക്കുകയാണിപ്പോള്‍. പവന് 50,400 ആണ് നിലവില്‍ വില. ഒരു ഗ്രാമിന് 6,300 ഉം ആണ് പുതിയ വില. രാജ്യാന്തര വിപണിയിലെ വില വര്‍ധനവാണ് കേരളത്തിലും വില കൂടാന്‍ കാരണം. എപ്പോള്‍ വേണമെങ്കിലും പവന് അമ്പതിനായിരം കടക്കാമെന്ന നില നേരത്തെ ഉണ്ടായിരുന്നു. നാല്‍പത്തിയൊമ്പതിനായിരത്തില്‍ കഴിഞ്ഞ ദിവസം വില എത്തിയിരുന്നു.

Read More

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു; ഇരുകാലുകള്‍ക്കും പൊള്ളല്‍

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. തയ്യല്‍ കട നടത്തുന്ന കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാമചന്ദ്രന്‍റെ ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടില്‍ നിന്നും കടയിലേക്ക് പോയ രാമചന്ദ്രന്‍ ബസ്സിറങ്ങി നടക്കുന്നതിനിടെയാണ് സൂര്യാഘാതമേറ്റത്. ചെരുപ്പിടാതെ നടന്നതിനാലാണ് കാല്‍പാദത്തില്‍ പൊള്ളലേറ്റത്. അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്….

Read More

കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്; ഇടിച്ചുവീഴ്ത്തിയതിനു പുറമെ കാലുകളും കടിച്ചുമുറിച്ചു

കുഴല്‍മന്ദം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. പാലക്കാട് കുഴല്‍മന്ദത്ത് കളപ്പെട്ടി വടവടി വെള്ളപുളിക്കളത്തില്‍ കൃഷ്ണന്റെ ഭാര്യ തത്ത(61)യ്ക്കാണു പരിക്കേറ്റത്. വീടിനു പിന്നില്‍നിന്ന തത്തയെ കാട്ടുപന്നി ഇടിച്ചു വീഴ്ത്തുകയായിരുന്നു. കൂടാതെ ഇടിയുടെ ആഘാതത്തിൽ നിലത്തുവീണ തത്തയുടെ കാലിന്റെ മുട്ടിനു താഴെ കടിച്ചുപറിക്കുകയും ചെയ്തു. ഇവരെ ആദ്യം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Read More

ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം, പോസ്റ്റൊടിഞ്ഞ് ഓട്ടോയുടെ മുകളിലേക്ക് വീണു; ഡ്രൈവർക്ക് ദാരുണാന്ത്യം

തൃശൂർ തളിക്കുളത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. തളിക്കുളം ത്രിവേണി സ്വദേശി ഇത്തിക്കാട്ട് രതീഷാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെ ഹൈസ്കൂൾ മൈതാനത്തിന് സമീപമാണ് അപകടം നടന്നത്. കാറും ഓട്ടോയും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് ഓട്ടോറിക്ഷക്ക് മുകളിൽ വീണു. അര മണിക്കൂറോളം ഓട്ടോക്കും പോസ്റ്റിനുമിടയിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്

Read More

സിദ്ധാർഥന്റെ മരണം; അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ; കമ്മിഷനെ നിയോഗിച്ചത് ചാൻസലർ അധികാരമുപയോഗിച്ച്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകണം. അന്വേഷണ കമ്മീഷന്റെ ചുമതല ഹൈക്കോടതി മുൻ ജഡ്ജി എ.ഹരിപ്രസാദിനാണ്. വയനാട് മുൻ ഡിവൈഎസ്‌പി വി.ജി.കുഞ്ഞൻ അന്വേഷണത്തെ സഹായിക്കും. ചാൻസലറുടെ അധികാരമുപയോഗിച്ചാണ് ഗവർണറുടെ പുതിയ നീക്കം. അതേസമയം, സിദ്ധാർഥന്റെ മരണം സംബന്ധിച്ച രേഖകൾ സിബിഐ അന്വേഷണത്തിനായി സംസ്ഥാനം കൈമാറി. സ്പെഷൽ സെൽ ഡിവൈഎസ്പി ശ്രീകാന്ത് ഡൽഹിയിൽ നേരിട്ടെത്തിയാണ് പഴ്സണൽ മന്ത്രാലയത്തിന് രേഖകൾ കൈമാറിയത്. കേസ് സിബിഐയ്ക്കു വിടുന്നത് സർക്കാർ ഒരാഴ്ച വൈകിപ്പിച്ചിരുന്നു….

Read More

സിദ്ധാർഥന്റെ മരണം; അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ; കമ്മിഷനെ നിയോഗിച്ചത് ചാൻസലർ അധികാരമുപയോഗിച്ച്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകണം. അന്വേഷണ കമ്മീഷന്റെ ചുമതല ഹൈക്കോടതി മുൻ ജഡ്ജി എ.ഹരിപ്രസാദിനാണ്. വയനാട് മുൻ ഡിവൈഎസ്‌പി വി.ജി.കുഞ്ഞൻ അന്വേഷണത്തെ സഹായിക്കും. ചാൻസലറുടെ അധികാരമുപയോഗിച്ചാണ് ഗവർണറുടെ പുതിയ നീക്കം. അതേസമയം, സിദ്ധാർഥന്റെ മരണം സംബന്ധിച്ച രേഖകൾ സിബിഐ അന്വേഷണത്തിനായി സംസ്ഥാനം കൈമാറി. സ്പെഷൽ സെൽ ഡിവൈഎസ്പി ശ്രീകാന്ത് ഡൽഹിയിൽ നേരിട്ടെത്തിയാണ് പഴ്സണൽ മന്ത്രാലയത്തിന് രേഖകൾ കൈമാറിയത്. കേസ് സിബിഐയ്ക്കു വിടുന്നത് സർക്കാർ ഒരാഴ്ച വൈകിപ്പിച്ചിരുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial