‘അതിജീവിതക്ക് ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കരുത്’; 28 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി

കൊച്ചി: അതിജീവിതയ്ക്ക് ഗർഭഛിദ്രത്തിനുള്ള അനുമതി നിഷേധിക്കരുതെന്ന് കേരള ഹൈക്കോടതി ഉത്തരവ്. പീഡനത്തിനിരയായി ഗർഭിണിയാകുന്ന സംഭവങ്ങളിൽ അതിജീവിത അനുഭവിക്കുന്നത് ശാരീരികവും മാനസികവുമായ വലിയ വ്യഥയായിരിക്കുമെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തിൽ ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസോടെ ജീവിക്കാനുള്ള അതിജീവിതയുടെ അവകാശത്തിന്റെ നിഷേധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പീഡനത്തിന് ഇരയായ 16 വയസുള്ള പ്ലസ് വൺ വിദ്യാർഥിനിയുടെ 28 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയ ഉത്തരവിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ നിരീക്ഷണങ്ങൾ. മകളുടെ ഗർഭം അലസിപ്പിക്കാൻ അമ്മയാണ് ഹൈക്കോടതിയെ…

Read More

നിർമാതാക്കളെ കബളിപ്പിച്ചെന്ന പരാതി; നടൻ സൗബിൻ സാഹിറേയും ഷോൺ ആന്റണിയെയും അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളായ നടൻ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്ന് ആണ് ഹൈക്കോടതി ഉത്തരവ്. നിർമാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് നേരത്തേ മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശമനുസരിച്ച് പറവ ഫിലിംസിന്റെ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ എറണാകുളം മരട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ആലപ്പുഴ അരൂർ…

Read More

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലറിന് സ്‌റ്റേ ഇല്ല. പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി. പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന ഹര്‍ജികളിലെ ആവശ്യം കോടതി നിരാകരിച്ചു. ഗതാഗത കമ്മീഷണര്‍ ഇറക്കിയ ഡ്രൈവിങ് ടെസ്റ്റിന് പരിഷ്‌കാരം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള 4/ 2024 എന്ന സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍, ജീവനക്കാര്‍, യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ കോടതിയെ സമീപിച്ചത്. നാലു ഹര്‍ജികളാണ് ജസ്റ്റിസ് കൈസര്‍ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിച്ചത്. എന്നാല്‍ ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ അടിയന്തരമായി…

Read More

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്); അപേക്ഷ സമർപ്പണം മേയ് അഞ്ചു വരെ നീട്ടി

തിരുവനന്തപുരം: 2024-ലെ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെടിഇടി) പ​രീ​ക്ഷക്കായി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സമയപരിധി നീട്ടി. അവസാന തീയതി മെയ് രണ്ട് ആയിരുന്നു. എന്നാൽ അതിപ്പോൾ അവസാന തീയതി മേയ് അഞ്ചു വരെ നീട്ടി. പ്രൈമറി ക്ലാസ് മുതൽ ഹൈസ്കൂൾ വരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കാൻ അധ്യാപകരുടെ യോ​ഗ്യത നിർണയിക്കുന്ന പരീക്ഷയാണ് കെ–ടെറ്റ്. കേരള പൊതുവിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്കൂളുകളിലെ അധ്യാപകരാകാൻ യോഗ്യത നിർണയിക്കുന്ന പരീക്ഷയാണിത്. അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭിവിച്ചിട്ടുള്ളവർക്ക് തിരുത്തുവാനുള്ള അവസരം മേയ് ആറു മുതൽ…

Read More

കൊടും ചൂടിൽ മെയ് 6 വരെ സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകള്‍ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; അവധിക്കാല ക്ലാസുകൾക്കും കര്‍ശനനിയന്ത്രണം

തിരുവനന്തപുരം: മെയ് ആറ് വരെ വിദ്യാർത്ഥികൾക്ക് വീട്ടിലിരിക്കാം. കൊടും ചൂടിൽ സംസ്ഥാനത്തെ കോളജുകള്‍ അടച്ചിടാൻ നിർദേശം നൽകി. അവധിക്കാല ക്ലാസുകൾക്കും കര്‍ശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം. ഇതോടെ മെയ് ആറ് വരെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍,…

Read More

‘തൽക്കാലം സംസ്ഥാനത്ത് ലോഡ്ഷെഡ്ഡിങ് ഇല്ല’; വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മറ്റ് വഴികൾ നിർദ്ദേശിക്കാൻ കെഎസ്ഇബിയോട് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് തൽക്കാലം ലോഡ് ഷെഡ്ഡിങ് വേണ്ടെന്ന് സർക്കാർ. കൊടും ചൂടിൽ വൈദ്യുതി ഉപഭോഗം കൂടിയ സാഹചര്യത്തിൽ നിയന്ത്രണം കൂടിയേ തീരുവെന്ന കെഎസ്ഇബി ആവശ്യപ്രകാരമാണ് ചർച്ച നടത്തിയത്. തൽക്കാലം ലോഡ് ഷെഡ്ഡിങി​ന്റെ ആവശ്വമില്ലെന്നും അതിന് പകരം മറ്റ് വഴികൾ നിർദ്ദേശിക്കാനും കെഎസ്ഇബിയോട് സർക്കാർ ആവശ്യപ്പെട്ടു. ലോ‍ഡ്ഷെഡ്ഡിങ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി, സർക്കാർ നിലപാട് അറിയിച്ചത്. ഇന്ന് ചേർന്ന കെഎസ്ഇബി ഉന്നതല യോഗത്തിലെ തീരുമാനങ്ങളും നിർദ്ദേശങ്ങളും…

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഉയർന്നു; അറിയാം ഇന്നത്തെ സ്വർണവില …..

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് പവന് 560 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ പവന് 800 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് വില വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 53000 രൂപയാണ് ഇന്നത്തെ വില. നാലു ദിവസത്തിന് ശേഷമാണ് സ്വർണത്തിന് വില കൂടുന്നത്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 70 രൂപ ഉയർന്ന് 6625 രൂപയായി. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 65 രൂപ വർധിച്ച് 5525…

Read More

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

കൊച്ചി: കനത്ത ചൂടിനെ തുടര്‍ന്ന് കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീപിടിത്തം. ഏക്കറുകണക്കിന് ഭൂമി നശിച്ചു. ഉച്ചയോടെയാണ് രണ്ടിടത്തും തീ പിടിത്തമുണ്ടയത്. കണ്ണൂർ കല്യാശേരി വയക്കര വയലിലാണ് തീപ്പിടുത്തമുണ്ടായത്. നാല്‍പത് ഏക്കറിലധികം ഭൂമിയിലാണ് തീപിടുത്തമുണ്ടായത്. ഉണങ്ങിയ പുല്ലായതിനാല്‍ പെട്ടന്ന് തീ പര്‍ന്ന് പിടിക്കുകയായിരുന്നു. തളിപ്പറമ്പില്‍ നിന്നും കണ്ണൂരില്‍ നിന്നും ഓരോ യൂണിറ്റ് വീതം ഫയര്‍ഫോഴ്സെത്തിയെങ്കിലും വെള്ളത്തിന്‍റെ ദൗര്‍ലഭ്യം തീ അണയ്ക്കുന്നതിന് പ്രതിസന്ധിയായി. തൃശൂരിലും സമാനം തന്നയാണ് അവസ്ഥ. പറവട്ടാനിയില്‍ കുന്നത്തുംകര പാടത്താണ് തീ പടര്‍ന്നത്. ഇവിടെയും ഉണങ്ങിയ പുല്ലായിരുന്നു മുഴുവൻ….

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്; അറിയാം ഇന്നത്തെ നിരക്കുകൾ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 800 രൂപ കുറഞ്ഞ് 52,440 രൂപയായി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 6,555 രൂപയാണ് വില. ഏപ്രിൽ 19നായിരുന്നു സ്വർണത്തിന് സർവകാല റെക്കോർഡ് വീണത്. പവന് 54,520 രൂപയും ഗ്രാമിന് 6,815രൂപയുമായിരുന്നു അന്നത്തെ വില. ഏപ്രിൽ രണ്ടിന് 50,680 രൂപയായിരുന്നു. 17ദിവസം കൊണ്ട് 4000 രൂപയോളമാണ് വർധിച്ചത്. പിന്നീട് ഘട്ടം ഘട്ടമായി 2080 രൂപ കുറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 45,520 രൂപയായിരുന്നു സ്വർണവില. രണ്ടുമാസം കൊണ്ട് 9000 രൂപയാണ്…

Read More

എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ചു; ‘ഹരിത’ നേതാക്കൾക്ക് യൂത്ത് ലീഗിൽ ഭാരവാഹിത്വം

കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ് അവ​ഗണിച്ച് സംഘടനാ നടപടി നേരിട്ട ‘ഹരിത’ നേതാക്കൾക്ക് യൂത്ത് ലീ​ഗിൽ ചുമതലകൾ നൽകി മുസ്ലീം ലീ​ഗ് നേതൃത്വം. ഫാത്തിമ തഹലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആയും ,മുഫീദ തസ്‌നിയെ ദേശീയ വൈസ് പ്രസിഡന്റായും, നജ്മ തബ്ഷിറയെ ദേശീയ സെക്രട്ടറി സ്ഥാനത്തേക്കുമാണ് നിയമിച്ചിരിക്കുന്നത്. ഇവർക്ക് പുറമെ ‘ഹരിത’ വിവാദ കാലത്ത് നടപടി നേരിട്ട എം.എസ്.എഫ് നേതാക്കൾക്കും പുതിയ ചുമതലകൾ നൽകിയിട്ടുണ്ട്. ലത്തീഫ് തുറയൂരിനെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റായും ആഷിഖ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial