കലാമണ്ഡലം സത്യഭാമക്കെതിരെ സ്ത്രീധന പീഡനത്തിന് കേസ്; മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് മരുമകളുടെ പരാതി

തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമർശം നടത്തിയ കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ സ്ത്രീധന പീഡനത്തിനും കേസ്. 2022 ലാണ് മകന്റെ ഭാര്യയുടെ പരാതിയില്‍ കേസെടുത്തത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് എഫ്‌ഐആർ. കേസില്‍ രണ്ടാം പ്രതിയായ സത്യഭാമ, മകന്റെ ഭാര്യക്ക് സ്വന്തം വീട്ടുകാര്‍ വിവാഹസമ്മാനമായി നല്‍കിയ 35 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഊരിവാങ്ങിയശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഇതിന് പുറമെ സ്ത്രീധനമായി പത്ത് ലക്ഷം രൂപ കൂടുതല്‍ വീട്ടുകാരില്‍ നിന്നും വാങ്ങിക്കൊണ്ടുവരാന്‍…

Read More

കണ്ണൂരില്‍ ഭീതിപരതിയ കടുവ കൂട്ടിൽ; പിടികൂടിയത് മയക്കുവെടി വച്ച്

കണ്ണൂര്‍: അടയ്ക്കാത്തോട് ജനവാസമേഖലയിലിറങ്ങിയ കടുവ കൂട്ടിൽ. നാട്ടുകാരെ ഏറെ വട്ടം കറക്കിയിരുന്നു ഈ കടുവ. മയക്കുവെടി വച്ചാണ് കടുവയെ പിടികൂടിയത്. രണ്ടാഴ്ചയോളമായി പ്രദേശത്ത് വിലസുകയായിരുന്നു കടുവ.ഇക്കഴിഞ്ഞ അഞ്ച് ദിവസത്തോളമായി കടുവയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ പ്രദേശത്ത് നടന്നുവരികയായിരുന്നു. നാട്ടുകാരുടെയും വനംവകുപ്പിന്‍റെയും നേതൃത്വത്തില്‍ നടന്ന തിരച്ചിലില്‍ പക്ഷേ കടുവയെ കണ്ടെത്താനായിരുന്നില്ല. ഇടയ്ക്ക് കടുവയെ കാണുമെങ്കിലും മയക്കുവെടി വയ്ക്കാനുള്ള സൗകര്യത്തില്‍ ഇതിനെ കണ്ടുകിട്ടുന്നില്ലായിരുന്നു. ഇന്നലെയും ഇതുപോലെ കരിയൻകാപ്പ് യക്ഷിക്കോട്ടയിലും രാജമലയിലും കടുവയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചിരുന്നു. കടുവയെ പിടികൂടാൻ സാധിക്കാതിരുന്ന സാഹചര്യത്തില്‍…

Read More

‘കണ്ട് കഴിഞ്ഞാൽ കാക്കേടെ നിറം’; ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം

കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ. കാക്കയുടെ നിറമായതുകൊണ്ട് മോഹിനിയാട്ടം ആർഎൽവി രാമകൃഷ്ണന് ചേരുന്നതല്ല. മോഹിനിയാട്ടം സ്ത്രീകൾക്കുള്ളതാണ് എന്നും സത്യഭാമ അധിക്ഷേപിച്ചു. മോഹിനിയാട്ടം സ്ത്രീകൾക്കുള്ളതാണ്. സൗന്ദര്യമുള്ള പുരുഷന്മാർക്ക് മാത്രമേ മോഹിനിയാട്ടം ഭംഗിയിൽ ചെയ്യാൻ കഴിയൂ. നിറമുള്ള ശരീരവും ഭംഗിയുള്ളവരും മാത്രമേ മോഹിനിയാട്ടം കളിക്കാവുയെന്നും സത്യഭാമ പറഞ്ഞു. പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചു. ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ…

Read More

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു

നീലഗിരി: ദേവാലയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. നീര്‍മട്ടം സ്വദേശി ഹനീഫ (45) ആണ് മരിച്ചത്. ദേവഗിരി എസ്റ്റേറ്റിന് സമീപച്ച് വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. പരിസര പ്രദേശങ്ങളില്‍ വിറക് ശേഖരിച്ചുകൊണ്ടിരിക്കുന്നതിനിടെ ആണ് അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണം നീലഗിരിയില്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇവിടെ നാലാമത്തെ മരണമാണ് കാട്ടാന ആക്രമണത്തില്‍ സംഭവിക്കുന്നത്. ഏറ്റവും ഒടുവില്‍ ഗൂഡല്ലൂരിലാണ് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചത്. ഗൂഡല്ലൂര്‍ ഓവേലിയ പെരിയ ചുണ്ടിയില്‍ പ്രസാദാണ് മരിച്ചത്. ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്തി കാട്ടിലേക്ക് മടക്കി അയക്കാന്‍…

Read More

കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ സതീഷും പത്മിനി തോമസും ബിജെപിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ്, ഏഷ്യന്‍ ഗെയിംസ് മെഡല്‍ജേത്രിയും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസ് ഉള്‍പ്പടെ നിരവധി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖരന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനവും നടന്നു. ഏറെനാളായി കോണ്‍ഗ്രസുമായി അകന്നുനില്‍ക്കുകയാണ് തമ്പാനൂര്‍ സതീഷ്. കെപിസിസി പുനഃസംഘടനയില്‍ പരിഗണിക്കപ്പെടാതിരുന്നതാണ് പാര്‍ട്ടിയുമായി അകലാന്‍ കാരണമായത്. സംഘിയും…

Read More

കലോത്സവ കോഴ വിവാദം; ആരോപണ വിധേയൻ മരിച്ച നിലയിൽ

കണ്ണൂർ :തിരുവനന്തപുരത്ത് നടന്ന കേരള സർവകലാശാല കലോത്സവുമായി ബന്ധപ്പെട്ട കോഴക്കേസിൽ ആരോപണ വിധേയനായ വിധി കർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ ഷാജിയെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിലെ വീട്ടിലാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ ഷാജിയെ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു. നിരപരാധിയാണെന്നും കോഴ വാങ്ങി വിധി നിർണയം നടത്തിയില്ലെന്നുമാണ് കുറിപ്പിലുള്ളത്. കേരള സർവകലാശാല കലോത്സവ കോഴക്കേസിലെ ഒന്നാം പ്രതിയായിരുന്നു. നാളെ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ഹാജരാകാൻ തിരുവനന്തപുരം കൻ്റോൺമെൻ്റ്…

Read More

അംഗീകാരമില്ലാത്ത കോഴ്സ് നടത്തി; ലക്ഷങ്ങൾ തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: വൻ തുക ഫീസ് വാങ്ങി അംഗീകാരമില്ലാത്ത ഡിപ്ലോമ കോഴ്സ് നടത്തിയെന്ന പരാതിയെ തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്തു. പല വിദ്യാർത്ഥികളിൽ നിന്നായി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് എന്ന സ്ഥാപനം ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്. സ്ഥാപനത്തിന്റെ മാനേജറും എറണാകുളം സ്വദേശിയുമായ ശ്യാംജിത്തിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഡയാലിസിസ് ടെക്നീഷ്യൻ, റേഡിയോളജി ടെക്നീഷ്യൻ എന്നിങ്ങനെയുള്ള കോഴ്സുകൾ ആണ് നടത്തിയിരുന്നത്. ആരോഗ്യ സർവകലാശാല അംഗീകാരം ഉണ്ടെന്നു കാണിച്ച് 1.20 ലക്ഷം രൂപ ഫീസ് വാങ്ങിയാണ് കോഴ്സ്…

Read More

മൂന്നുമാസം തുടർച്ചയായി റേഷൻവിഹിതം വാങ്ങിയില്ല; സംസ്ഥാനത്ത് 59,688 കുടുംബങ്ങളുടെ സൗജന്യ റേഷൻവിഹിതം റദ്ദാക്കി

തിരുവനന്തപുരം: മൂന്നുമാസം തുടർച്ചയായി റേഷൻവിഹിതം വാങ്ങാതിരുന്നതിനാൽ സംസ്ഥാനത്ത് 59,688 കുടുംബങ്ങളുടെ സൗജന്യ റേഷൻവിഹിതം റദ്ദാക്കി. മുൻഗണന വിഭാഗത്തിൽ റേഷൻ വിഹിതം വാങ്ങിയിരുന്നവർ ആനുകൂല്യമില്ലാത്ത റേഷൻകാർഡിലേക്ക് (എൻ പി എൻ എ സ്നോൺ പ്രയോറിറ്റി നോൺ സബ്സിഡി) തരംമാറ്റപ്പെടുകയും ചെയ്തു. ഇനി മുൻഗണ ലഭിക്കണമെങ്കിൽ പുതിയ അപേക്ഷ നൽക്കേണ്ടിവരും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യത്തോടെയുള്ള റേഷൻവിഹിതം കൈപ്പറ്റുന്ന അന്ത്യോദയ അന്നയോജന പ്രയോറിറ്റി ഹൗസ് ഹോൾഡ്, നോൺ പ്രയോറിറ്റി സബ്സിഡി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന റേഷൻകാർഡ് ഉടമകളുടെ ആനുകൂല്യങ്ങളാണ് മൂന്ന്…

Read More

കാണാതായ യുവതിയെ കണ്ടെത്തിയത് മുട്ടറ്റം മാത്രം വെള്ളമുള്ള തോട്ടിൽ; മുങ്ങിമരിക്കാൻ സാധ്യതയില്ലെന്ന് നാട്ടുകാര്‍

കോഴിക്കോട്: പേരാമ്പ്രയിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വാളൂര്‍ സ്വദേശി അനുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍. ഇന്ന് മൃതദേഹം കണ്ടെത്തിയ സ്ഥലത്തടക്കം ഇന്നലെ നാട്ടുകാര്‍ തിരച്ചിൽ നടത്തിയിരുന്നുവെന്നും യാതൊന്നും കണ്ടെത്തിയില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. കുട്ടികളുടെ പോലും മുട്ടറ്റം മാത്രം വെള്ളമുള്ള തോട്ടിൽ അനു മുങ്ങിമരിക്കാൻ യാതൊരു സാധ്യതയുമില്ലെന്നാണ് നാട്ടുകാരുടെ വാദം. ഇതൊക്കെയാണ് അനുവിന്റെ മരണത്തിൽ സംശയം വർധിപ്പിക്കുന്നത്. വാളൂര്‍ സ്വദേശിയായ അനുവിന് 26 വയസാണ് പ്രായം. ഒരു വര്‍ഷം മുൻപായിരുന്നു വിവാഹം. മൂന്ന് മാസമായി ഭര്‍ത്താവ്…

Read More

അന്തര്‍ദ്ദേശീയ നിലവാരത്തില്‍ പരിശീലനം; കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കും

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ മേൽനോട്ടത്തിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് സ്ക്‌കൂളുകൾ ആരംഭിക്കാൻ ആലോചന. ഇതിന്റെ സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ നിർദ്ദേശം നൽകി. മിതമായ നിരക്കിൽ മികച്ച നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം നൽകുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പരിശീലന കേന്ദ്രം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. കെഎസ്ആർടിസിയിലെ വിദഗ്ധരായ ഇൻസ്ട്രക്ടർമാരുടെ സേവനം ഇതിനായി വിനിയോഗിക്കും. പരിശീലന കേന്ദ്രങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റിനുള്ള സംവിധാനവും ഒരുക്കും. ദേശീയ അന്തര്‍ദ്ദേശീയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial