ചേങ്കോട്ടുകോണത്ത് യുവതിയെ പെട്രോളൊഴിച്ചു തീ കൊളുത്തി കൊന്നു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സുഹൃത്തും മരിച്ചു
തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊന്നയാളും മരിച്ചു. യുവതിയുടെ സുഹൃത്ത് പൗഡിക്കോണം ചെല്ലമംഗലം സ്വദേശിയുമായ ബിനു (50) ആണ് മരിച്ചത്. സുഹൃത്തായിരുന്ന സരിത എന്ന യുവതിയെ (46) ആണ് നേരത്തെ ഇയാൾ തീ കൊളുത്തി കൊന്നത്. യുവതിയെ തീ കൊളുത്തിയ സമയത്ത് ബിനുവിനും പൊള്ളലേറ്റിരുന്നു. മാർച്ച് നാലിനാണ് യുവതി പൊള്ളലേറ്റ് മരിച്ചത്. വീട്ടില്‍ നിന്നു വിളിച്ചിറക്കിയായിരുന്നു അക്രമം. 80 ശതമാനത്തോളം പൊള്ളലേറ്റ സരിത, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. യുവതിയെ തീ കൊളുത്തുന്നതിനിടെ…

