വീട്ടിൽ സൂക്ഷിച്ചത് 40 കിലോ കഞ്ചാവ്; ലഹരിക്ക് പുറമെ പോക്സോ, മോഷണം അടക്കം കേസുകളിലും പ്രതി, മൂന്നുപേർ അറസ്റ്റിൽ

കോട്ടക്കൽ: വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. കോഴിച്ചെന വാളക്കുളം ലക്കടിപറമ്പിൽ ഹൗസിൽ സൈതലവി, കോഴിച്ചെന പെരുങ്ങോടൻ ഹൗസിൽ കബീർ, എടരിക്കോട് പാലച്ചിറമാട് കരിമ്പിൽ ഹൗസിൽ മുഹമ്മദാലി എന്നിവർ ആണ് അറസ്റ്റിലായത്.വീട്ടിൽ നടത്തിയ പരിശോധനയിൽ 40 കിലോ കഞ്ചാവാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ അശ്വിത് എസ്. കാരാണ്മയിലിന്‍റെ നേതൃത്വത്തിൽ എസ്.ഐ ശ്രീനി കെ.കെ, മറ്റു പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയത്. സൈതലവിക്കെതിരെ കരുവാരക്കുണ്ട് സ്റ്റേഷനിലും കഞ്ചാവ് കേസുണ്ട്. പോക്സോ, മോഷണം അടക്കം…

Read More

1300 രൂപ കൈക്കൂലി വാങ്ങി; കടുത്തുരുത്തിയിൽ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. കടുത്തുരുത്തി അറുന്നൂറ്റിമംഗലം മങ്ങാട്​ കമ്പനിപ്പടി കുറുമുള്ളീൽ ജോർജ്​ ജോണിനെയാണ്​ (52) വിജിലൻസ്​ പിടകൂടിയത്. കടുത്തുരുത്തി ഞീഴൂർ വില്ലേജ് ഓഫിസിലാണ് ഇയാൾ ജോലി ചെയ്യുന്നത്. കുറവിലങ്ങാട് സ്വദേശിയായ യുവാവിൽനിന്ന്​​ 1300 രൂപ കൈപ്പറ്റുന്നതിനിടെയാണ് കോട്ടയം ഡിവൈ.എസ്​.പി രവികുമാറും സംഘവും ജോർജിനെ കസ്റ്റഡിയിലെടുത്തത്. യുവാവ്​ കാനഡയിൽ പോകുന്നതിന്‍റെ ഭാഗമായി പഞ്ചായത്തിൽ ജനനം രജിസ്റ്റർ ചെയ്യുന്നതിന്​ പാലാ ആർ.ഡി.ഒ ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. ഇത്​ പരിശോധിച്ച്​ റിപ്പോർട്ട്​ നൽകാൻ ആർ.ഡി.ഒ ഓഫിസിൽ നിന്ന്​…

Read More

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാനദിനം ഇന്ന്; ഇതുവരെ പത്രിക സമർപ്പിച്ചത് 143 പേർ

തിരുവനന്തപുരം: സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന്. ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, കെ സുരേന്ദ്രൻ എന്നിവർ ഇന്ന് പത്രിക സമർപ്പിക്കും. ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ പത്രികകൾ സമർപ്പിക്കാൻ കഴിയും. നാളെ സൂക്ഷ്മ പരിശോധന നടത്തും. ഇതുവരെ 143 പേരാണ് പത്രിക സമർപ്പിച്ചത്. ഏറ്റവും കൂടുതൽ പത്രിക സമർപ്പണം നടന്നത് ഇന്നലെയായിരുന്നു. 87 സ്ഥാനാർത്ഥികളാണ് ഇന്നലെ പത്രിക സമർപ്പിച്ചത്. പലരും ഒന്നിലേറെ പത്രികകളാണ് സമർപ്പിച്ചത്….

Read More

തിരൂരിൽ സ്വകാര്യ ബസും, കാറും കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്

തിരൂർ : സ്വകാര്യബസും കാറും കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്. കോഴിക്കോടുനിന്ന് തിരൂരിൽ ചികിത്സക്കായി ഡോക്ടറെ കാണാനെത്തിയവർ സഞ്ചരിച്ച കാറും കുറ്റിപ്പുറത്ത് നിന്ന് തിരൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കാർ യാത്രക്കാരായ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് യാത്രക്കാരെല്ലാം തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്

Read More

ജ്വല്ലറി അടച്ചുകൊണ്ടിരിക്കെ അതിക്രമിച്ചു കയറി കവര്‍ച്ച; അന്വേഷണം

തൃശൂര്‍: ജ്വല്ലറി അടച്ചുകൊണ്ടിരിക്കെ അതിക്രമിച്ചുകയറി കവര്‍ച്ച നടത്തി. ഓരോ പവൻ വീതമുള്ള രണ്ട് ആഭരണമാണ് മോഷ്ടാവ് കവർന്നെടുത്തത്. ഹെല്‍മറ്റ് ധരിച്ചായിരുന്നു കവര്‍ച്ച. ശേഷം പുറത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. ഇന്നലെ രാത്രിയാണ് പഴയന്നൂരില്‍ ജ്വല്ലറിയിൽ അസാധാരണമായ സംഭവം നടക്കുന്നത്. ജീവനക്കാര്‍ ജ്വല്ലറി അടയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഈ തിരക്കിനിടയില്‍ മോഷ്ടാക്കള്‍ അതിവേഗം ജ്വല്ലറിക്കുള്ളിലേക്ക് ഇരച്ചുവരികയും നിമിഷനേരം കൊണ്ട് കവര്‍ച്ച നടത്തി അതേ വേഗതയില്‍ ഇറങ്ങി ബൈക്കില്‍ കയറി സ്ഥലം വിടുകയുമായിരുന്നു. ജീവനക്കാര്‍ ബഹളം വച്ച് ഇവരുടെ…

Read More

ആറ്റിങ്ങൽ മണ്ഡലത്തിൽ 1,72,000 ഇരട്ട വോട്ടുകൾ; വോട്ടർപട്ടികയിൽ വൻ ക്രമക്കേടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ വൻ ക്രമക്കേടെന്ന് ആരോപിച്ച് ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്. മരിച്ചവർ പോലും വോട്ടർപട്ടികയിൽ ഇടംപിടിച്ചെന്നാണ് അടൂർ പ്രകാശ് ആരോപിക്കുന്നത്. വോട്ടർമാർക്ക് തങ്ങളുടെ ബൂത്തിൽതന്നെ ഇരട്ടവോട്ട് ഉണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു ‘ഇത്തവണ 1,72,000 വോട്ടുകൾ ഇരട്ട വോട്ടുകളാണ്. ആകെ വോട്ടർമാരിൽ 8.32 ശതമാനംപേർക്കും ഇരട്ട വോട്ടുണ്ട്. കഴിഞ്ഞ തവണയും മണ്ഡലത്തിൽ ഇരട്ട വോട്ടുകൾ ഉണ്ടായിരുന്നു. 58,000 ഇരട്ട വോട്ടുകൾ ചെയ്യുന്നത് കഴിഞ്ഞതവണ തടഞ്ഞു. ഒരാളെ പോലും വോട്ടർ പട്ടികയിൽനിന്ന് നീക്കംചെയ്യരുത് എന്നാണ്…

Read More

തെരഞ്ഞെടുപ്പ്; പോസ്റ്റൽ വോട്ടിനു ഇന്ന് കൂടി അപേക്ഷിക്കാം

ലോക്സഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിനു ഇന്നു കൂടി ആപേക്ഷിക്കാം. വോട്ടർ പട്ടികയിൽ പേരുള്ള മണ്ഡലത്തിലെ വരണാധികാരിക്ക് അപേക്ഷ നൽകണം. ജോലി ചെയ്യുന്ന ജില്ലയിലെ നോഡൽ ഓഫീസർമാർ വഴിയോ നേരിട്ടോ അപേക്ഷ നൽകാം. ആബ്സെന്റി വോട്ടർ വിഭാഗത്തിൽപ്പെട്ടവർക്കാണ് പോസ്റ്റൽ വോട്ടിനു അവസരം. 85 വയസിനു മുകളിൽ ഉള്ളവർ, 40 ശതമാനത്തിൽ കുറയാതെ അംഗ പരിമിതിയുള്ള ഭിന്ന ശേഷിക്കാർ, കോവി‍ഡ് രോഗികൾ, രോഗമുണ്ടെന്നു സംശയിക്കുന്നവർ, അവശ്യ സേവന വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് പോസ്റ്റൽ വോട്ട് ചെയ്യാം. ആബ്സെന്റി വോട്ടർമാരിൽ…

Read More

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊടി കെട്ടുന്നതിനിടെ ബിജെപി പ്രവർത്തകൻ കോണിയിൽ നിന്നു വീണ് മരിച്ചു

തൃശ്ശൂർ :പെരിങ്ങോട്ടുകര താന്ന്യത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊടി കെട്ടുന്നതിനിടെ ബിജെപി പ്രവർത്തകൻ കോണിയിൽ നിന്നു വീണ് മരിച്ചു. അഴിമാവ് ഒറ്റാലി ശേഖരന്റെ മകൻ ശ്രീരംഗൻ (57) ആണ് മരിച്ചത്. അഴിമാവിൽ ഞാറ്റുവെട്ടി ഉണ്ണിക്കുട്ടന്റെ വീട്ടിൽ നിന്നാണ് ചൊവ്വാഴ്ച നാട്ടിക മണ്ഡലത്തിൽ നിന്നും സുരേഷ്ഗോപിയുടെ പര്യടനം ആരംഭിക്കുന്നത്. ഇതിന്റെ അലങ്കാരങ്ങൾ ഒരുക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് അപകടം. തൃശൂരിലെ എലൈറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ചൊവ്വാഴ്ച സംസ്കരിക്കും.ഭാര്യ: ജ്യോത്സന. മകൾ: രാഖി.

Read More

കാസർഗോഡ് മകന്റെ മർദനമേറ്റ് പിതാവ് മരിച്ചു; ആക്രമിച്ചത് പൊലീസ് കേസെടുത്തതിന് പിന്നാലെ

കാസർഗോഡ് : കാസര്‍ഗോഡ് ബേക്കലില്‍ മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. പള്ളിക്കര സ്വദേശി അപ്പുക്കുഞ്ഞിയാണ് മരിച്ചത്. മകന്‍ പ്രമോദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. രണ്ടുദിവസമായി കുടുംബത്തില്‍ വഴക്കുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് അപ്പുക്കുഞ്ഞിക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ഞായറാഴ്ച ഇരുമ്പുവടികൊണ്ട് പ്രമോദ് അപ്പുക്കുഞ്ഞിയെ മര്‍ദിച്ചിരുന്നു. ഈ ആക്രമണത്തിൽ സാരമായി പരിക്കേറ്റ അപ്പുക്കുഞ്ഞിയുടെ തലയ്ക്ക് പതിനഞ്ചോളം സ്റ്റിച്ച് ഇടേണ്ടിയും വന്നിരുന്നു. ഇതിന് പിന്നാലെ പൊലീസ് പ്രമോദിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തിയെങ്കിലും…

Read More

ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചതായി പരാതി; അച്ഛനും മകനും അറസ്റ്റില്‍

മാനന്തവാടി: ആശുപത്രി ജീവനക്കാരെ മർദിച്ച് പരിക്കേൽപ്പിച്ചെന്ന കേസിൽ അച്ഛനും മകനും അറസ്റ്റില്‍. വള്ളിയൂർകാവ് ആറാട്ടുതറ സ്വദേശികളായ സ്നേഹഭവൻ രഞ്ജിത്ത്(45), മകൻ ആദിത്ത് (20)എന്നിവരാണ് അറസ്റ്റിലായത്. മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ സെക്യൂരിറ്റി ജീവനക്കാരനെയാണ് ഇവർ മർദിച്ചത്. കാലിന് പരിക്ക് ഉണ്ടെന്ന് പറഞ്ഞു ഡോക്‌ടറെ കാണാനായാണ് പ്രതികൾ ആശുപത്രിയിലെത്തിയത്.അക്രമത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ രാഹുലിന് കൈ വിരലിന് പൊട്ടലുണ്ടായിട്ടുണ്ട്‌. ഇരുവർക്കുമേതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രെജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജയരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial