എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കഞ്ചാവ് വിൽപനക്കാരൻ അറസ്റ്റിൽ
ആര്യനാട്: കമ്പി കൊണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കഞ്ചാവ് വിൽപനക്കാരൻ അറസ്റ്റിൽ. കുളപ്പട ആശാരിക്കോണം തടത്തരികത്ത് വീട്ടിൽ എസ്.സുബീഷ് (23) ആണ് എക്സൈസിന്റെ പിടിയിൽ ആയത്. സുബീഷിൽ നിന്ന് 1.25 കിലോ കഞ്ചാവ് കണ്ടെടുത്തു. രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ചൊവ്വ രാത്രി കുളപ്പട കൃഷിഭവന് സമീപം കഞ്ചാവ് കച്ചവടത്തെ കുറിച്ച് അന്വേഷിക്കാൻ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ആണ് സുബീഷ് ആക്രമിച്ചത്.കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ കയ്യിൽ കരുതിയ കമ്പി കൊണ്ട് സുബീഷ് ആക്രമിക്കുകയായിരുന്നു എന്ന് എക്സൈസ് പറഞ്ഞു….

