മരണവീട്ടില്‍ തര്‍ക്കം; 55കാരനെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു കൊന്നു

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഗൃഹനാഥനെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കാട്ടാക്കാട തൂങ്ങാംപാറ പൊള്ളവിളയിലാണ് സംഭവം. 55കാരനായ ജലജന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജലജന്റെ അടുത്ത ബന്ധുവായ സുനില്‍കുമാറിനെയും സഹോദരന്‍ സാബുവിനെയുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ബന്ധുവിന്റെ സംസ്‌കാരചടങ്ങിനെത്തിയതായിരുന്നു ഇവര്‍. ചടങ്ങ് കഴിഞ്ഞ് മടങ്ങവെ ജലജനും സുനില്‍ കുമാറും സാബുവുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നുണ്ടായ കയ്യാങ്കളിക്കിടെ സഹോദരങ്ങളില്‍ ഒരാള്‍ കല്ലെടുത്ത് ജലജന്റെ മുഖത്തുള്‍പ്പടെ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. മരണവീട്ടിലെത്തിയവരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസെത്തി…

Read More

അധ്യാപക ദിനത്തിൽ ഗുരുക്കന്മാരെ ആദരിച്ച് എ ഐ എസ് എഫ്
കിളിമാനൂർ മണ്ഡലം കമ്മിറ്റി

കിളിമാനൂർ: അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി എ ഐ എസ് എഫ് കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദ്യകാല ഗുരുക്കന്മാരെ ആദരിച്ചു. വിരമിച്ച അധ്യാപകരായ മുതിർന്ന സിപിഐ നേതാവ് വി സോമരാജ കുറുപ്പ്, മുൻ പഴയ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം നാരായണൻ, തട്ടത്തുമല വാസുദേവൻ പിള്ള എന്നിവരെയാണ് എഐഎസ്എഫ് നേതാക്കളും പ്രവർത്തകരും വസതികളിൽ എത്തി ആദരിച്ചത്. എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം ബി.അനീസ് ഉദ്ഘാടനം ചെയ്തു. ചടങ്ങുകളിൽ എഐടിയുസി മണ്ഡലം സെക്രട്ടറി ബി എസ് റെജി ,…

Read More

കിളിമാനൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് 63 കാരിക്ക് ദാരുണാന്ത്യം

കിളിമാനൂർ :- കിളിമാനൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് 63 കാരിക്ക് ദാരുണാന്ത്യം. കിളിമാനൂർ ഇരട്ടച്ചിറക്ക് സമീപം എംജിഎം സ്ക്കൂളിനുസമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കിളിമാനൂർ,ഊമൺപള്ളിക്കര മുളങ്കുന്ന്. അവാസ്ഭവനിൽ വസന്തകുമാരിയാണ് മരണപ്പെട്ടത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ തിരുവനന്തപുരം ഭാഗത്തുനിന്നും വന്ന മാരുതി ബലേനോ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ വസന്തകുമാരിയെ ഉടനെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിയുകയും കാറിൽ ഉണ്ടായിരുന്നവരിൽ 11…

Read More

ശക്തമായ മഴയില്‍ തോട് നിറഞ്ഞു; മീന്‍മൂട്ടിയില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി

തിരുവനന്തപുരം: വിതുര കല്ലാര്‍-മീന്‍മൂട്ടിയില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. മീന്‍മൂട്ടി വെള്ളച്ചാട്ടം കാണാന്‍ വന്നവരാണ് കുടുങ്ങിയത്. കുടുങ്ങിക്കിടന്നവരെ പ്രദേശവാസികളും ഗാര്‍ഡുകളും ചേര്‍ന്ന് മറുകരയിലെത്തിച്ചു. മീന്‍മൂട്ടി വനത്തില്‍ നിന്നും ഒഴുകി വരുന്ന ചെറിയ തോട് നിറഞ്ഞതോടെ സഞ്ചാരികള്‍ കുടുങ്ങുകയായിരുന്നു. വനത്തിനുള്ളിലെ ശക്തമായ മഴയാണ് തോട് നിറയാന്‍ കാരണമായത്. വൈകിട്ട് നാല് മണിയോടെ തോട്ടില്‍ വെള്ളം കയറി. ഇതോടെ തോടിന്റെ മറുകരയില്‍ നിരവധി വിനോദ സഞ്ചാരികള്‍ കുടുങ്ങുകയായിരുന്നു. 20 ഓളം വാഹനങ്ങളും കുടുങ്ങി കിടന്നിരുന്നു. തോട്ടിലെ വെള്ളം കുറഞ്ഞതോടെയാണ് ആളുകളെയും വാഹനങ്ങളെയും…

Read More

ഓണം വാരാഘോഷം :തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി

2023ലെ ഓണം വാരാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക ഘോഷയാത്രയുടെ ക്രമീകരണങ്ങള്‍ക്കായി സെപ്തംബര്‍ രണ്ട് ഉച്ചക്ക് മൂന്നുമുതല്‍ തിരുവനന്തപുരം നഗരപരിധിയിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി അറിയിച്ചു

Read More

പോത്തൻകോട് ഗുണ്ടാ ആക്രമണം; വീട് കയറി കൈതല്ലിയെടിച്ചു

തിരുവനന്തപുരം: പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം. പോത്തൻകോട് നേതാജിപുരത്താണ് ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചത്. നേതാജിപുരം സ്വദേശി നഹാസിന്റെ വീടിന് നേർക്കാണ് ആക്രമണം നടന്നത്. നഹാസിന്റെ കൈ തല്ലിയൊടിച്ചു. കൊലക്കേസ് പ്രതി ഉൾപ്പെടെ 30 അംഗ സംഘമാണ് ആക്രമണം നടത്തിയത്. രണ്ട് സ്കൂട്ടറുകൾ അക്രമിസംഘം തല്ലിത്തകർത്തു.തടയാനെത്തിയ നാട്ടുകാരെയും ഇവർ ആക്രമിക്കാൻ ശ്രമിച്ചതായാണ് വിവരം. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ജംഗ്ഷനിൽ തുടങ്ങിയ വാക്കേറ്റമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. യുവതിയെ വീടിനുള്ളിൽ വച്ച് കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയായ ബിനീഷ്,…

Read More

പൊന്നോണ നാളിൽ രോഗികൾക്ക് ചെറു സാന്ത്വനവുമായി പറമ്പിൽപാലം റസിഡൻസ് അസോസിയേഷൻ

പറമ്പിൽപാലം :സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പൂത്തിരിയുമായി കടന്നുവന്ന പൊന്നോണ നാളിൽ പറമ്പിൽപാലം റസിഡൻസ് അസോസിയേഷൻ കിടപ്പുരോഗികൾക്കും നിരാശ്രയർക്കും ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കും ഒരു ചെറു സാന്ത്വനത്തിന്റെ കൈത്താങ്ങായി.റസിഡൻസ് പരിധിയിൽപ്പെട്ട ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് 5000 രൂപ വീതം രണ്ടുപേർക്കും,25 ഓളം കിടപ്പുരോഗികൾക്ക് 1000 രൂപ വീതവും, നിരാശ്രയരും ആലംബഹീനരുമായ അഞ്ചുപേർക്ക് 1000 രൂപ വെച്ചും അസോസിയേഷൻ ഭാരവാഹികൾ വീടുകളിൽ എത്തി ധനസഹായം വിതരണം ചെയ്തു.പറമ്പിൽപാലം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എസ്.എച്ച്.ഷാനവാസ്,ജനറൽ സെക്രട്ടറി ജാബിർ .ആർ, വൈസ് പ്രസിഡന്റ് പറമ്പിൽപാലം…

Read More

കിളിമാനൂർ രാലൂർകാവ് ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

കിളിമാനൂർ : ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. പുളിമാത്ത് ഉദയകുന്നം ഉദയകുന്നത്ത് വീട്ടിൽ ശശി യുടെയും ഷീലയുടെയും മകൻ ഷിജു (29) ആണ് മരിച്ചത്.ഉച്ചയ്ക്ക് രണ്ടരയോടെ ഷിജുവും സുഹൃത്ത് വിജയകുമാറും കൂടി നഗരൂർ, ചെമ്പരത്ത്, തിരുവിരാലൂർകാവ് ക്ഷേത്ര കുളത്തിൽ കുളിക്കാൻ എത്തുകയും കുളിക്കുന്നതിനിടയിൽ ഷിജു കുളത്തിലെ ചെളിയിൽ താഴ്ന്നു പോകുകയുമായിരുന്നു. തുടർന്ന് സുഹൃത്ത് വിജയകുമാറിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ നഗരൂർ പൊലിസിൽ അറിയിക്കുകയും പൊലീസും നാട്ടുകാരും ചേർന്ന് ഷിജുവിനെ കരയ്ക്കെത്തിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു. കിണറുകളിൽ…

Read More

ആര്യനാട് യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍; ആത്മഹത്യയെന്ന് നിഗമനം

തിരുവനന്തപുരം : ആര്യനാട് പുതുക്കുളങ്ങരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിതുര മരുതാമല സ്വദേശി ബെൻസി ഷാജി (26) യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. രാവിലെ 10.45 ഓടെ ബെൻസിയുടെ പിതാവ് വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ചിരുന്നു. ഇതിനുശേഷമാണ് ബെൻസിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജോബിനാണ് ബെൻസിയുടെ ഭര്‍ത്താവ്. കഴിഞ്ഞ നാല് മാസമായി ഇവര്‍ രണ്ടുപേരും വാടകയ്ക്കാണ് താമസിച്ചിരുന്നത്. കൊറിയര്‍ സര്‍വീസില്‍ ജോലി ചെയ്യുകയാണ് ജോബിൻ. വീടിനോട് ചേര്‍ന്നുള്ള…

Read More

നെടുമങ്ങാട് നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം:തിരുവനന്തപുരം നെടുമങ്ങാട് നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര സ്വദേശി രേഷ്മ (23) ആണ് മരിച്ചത്. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്. രാവിലെ മൂന്ന് മണിയോടെയാണ് സംഭവം. സംഭവ സമയത്ത് ഭർത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല. ജൂൺ 12 നാണ് ഇവരുടെ വിവാഹം നടന്നത്.അക്ഷയ് രാജിന് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് രേഷ്മ നേരത്തെ ആരോപിച്ചിരുന്നു. ഇതേ തുടർന്ന് തർക്കങ്ങളും ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രേഷ്മയെ തൂങ്ങി മരിച്ച നിലയിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial