
ഭാര്യയോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തു;വെങ്ങാനൂരിൽ നാലംഗസംഘം വീട് കയറി ആക്രമണം നടത്തി.
തിരുവനന്തപുരം: ഭാര്യയോട് മോശമായി സംസാരിച്ചതിനെ തുടർന്ന് നാലംഗ സംഘം വീടുകയറി ആക്രമണം നടത്തി. വെങ്ങാനൂരിലാണ് സംഭവം. വെങ്ങാനൂർ നെല്ലിവിള സ്വദേശി വിജിൻ, വിജിൻ ജേഷ്ടന്റെ ഭാര്യ നിജ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. വിജിന്റെ കാൽ നാലംഗ സംഘം തല്ലിയൊടിക്കുകയും ചെയ്തു. വീട്ടിലെ ടെലിവിഷൻ അടക്കുളള ഗൃഹോപകരണങ്ങളും അടിച്ചുതകർത്തിട്ടുണ്ട്. വിജിനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പാഴാണ് ജേഷ്ടന്റെ ഭാര്യയ്ക്ക് മർദ്ദനമേറ്റത്. വിജിന്റെ ഭാര്യയാട് നാലംഗ സംഘം കഴിഞ്ഞ ദിവസം മോശമായി സംസാരിച്ചത് വിജിൻ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ്…