വിശപ്പ് രഹിത കേരളം ലക്ഷ്യം; മന്ത്രി ജി. ആർ. അനിൽ

കരകുളം :2025 ഓടെ വിശപ്പ് രഹിത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ഭഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. ഉപഭോക്തൃ സംസ്ഥാനം ആയിരുന്നിട്ട് കൂടി ഭക്ഷ്യ സുരക്ഷയിൽ സംസ്ഥാനം മുന്നിലെത്തിയത് ഈ പ്രവർത്തന ഫലമായാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കരകുളം ഗ്രാമപഞ്ചായത്തിന്റെ കരകുളം കാർണിവൽ 2023 മേളയിലെ ‘ഭക്ഷ്യ സുരക്ഷയും കേരളവും’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒരുമിച്ച് നിന്നാൽ മാത്രമേ പൂർണ്ണ ഭക്ഷ്യ സുരക്ഷ…

Read More

ആറ്റിങ്ങലിൽ മർദ്ദനമേറ്റ് യുവാവ് മരിച്ചു; വക്കം സ്വദേശി ശ്രീജിത്താണ് മരിച്ചത്

തിരുവനന്തപുരം: ആറ്റിങ്ങലിൽ മർദനമേറ്റ യുവാവ് മരിച്ചു. വക്കം സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. ലഹരിമാഫിയകൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് മരണമെന്നാണ് സൂചന. ഇന്നലെ രാത്രിയാണ് ശ്രീജിത്തിന് മർദനമേറ്റത്. ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ച രണ്ടുപേരിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി 11 മണിയോടെയാണ് ശ്രീജിത്തിനെ താലൂക്കാശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ ശ്രീജിത്ത് മരിച്ചിരുന്നു. ശരീരത്തിൽ വലിയ മുറിവുകളില്ലെങ്കിലും അടിയേറ്റ പാടുകളുണ്ടായിരുന്നു. നാലുപേരടങ്ങുന്ന സംഘമാണ് ശ്രീജിത്തിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം.

Read More

പാറശാലയിൽ ഉമ്മൻ ചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്തു; അക്രമത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെന്ന് കോൺഗ്രസ്

പാറശ്ശാല: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്തു. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിൽ പൊൻവിളയിലാണ് കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ച സ്തൂപം അടിച്ചുതകർത്തിയത്. അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. അക്രമത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആണെന്നാണ് ആരോപണം. ഇവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രവർത്തകരുടെ ആവശ്യം. സ്ഥലത്ത് സംഘർഷം ഒഴിവാക്കാൻ മൂന്ന് പോലീസ് സ്‌റ്റേഷനുകളിൽനിന്നുള്ള പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.സംഭവത്തിൽ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിച്ചു….

Read More

സിപിഐയിലെ ആർ.രജിത കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

ചിറയിൻകീഴ് : എൽഡിഎഫ് ഭരണം നടത്തുന്ന കിഴുവിലം ഗ്രാമ പഞ്ചായത്തിൽ സിപിഐയിലെ ആർരജിത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് സമയത്ത് ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ ഉണ്ടാക്കിയ ധാരണ പ്രകാരം നേരത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎമ്മിലെ ആർ മനോന്മണി കഴിഞ്ഞ മാസം പ്രസിഡന്റ് സ്ഥാനം രാജി വച്ചിരുന്നു. പതിനാലാം വാർഡായ കാട്ടുമുറാക്കലിൽ നിന്നും പഞ്ചായത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ആർ രജിത വിജയിച്ചത്. സിപിഐ കൂന്തള്ളൂർ ലോക്കൽ കമ്മിറ്റി അംഗവും, കേരള മഹിളാ സംഘം ചിറയിൻകീഴ്…

Read More

വെഞ്ഞാറമ്മൂട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു.

വെഞ്ഞാറമൂട് :വെഞ്ഞാറമ്മൂട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പൊതുജനങ്ങൾക്കായി ആധുനിക സൗകര്യങ്ങളോടു കൂടിയ വിശ്രമ കേന്ദ്രമൊരുക്കി നെല്ലനാട് ഗ്രാമപഞ്ചായത്ത്. ടേക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി നിർമിച്ച ആധുനിക വിശ്രമ കേന്ദ്രം ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. 27 ലക്ഷം രൂപ ചെലവാക്കി ആധുനിക ശൗചാലയവും കഫ്റ്റീരിയയും ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ടേക് എ ബ്രേക്ക് പദ്ധതിയിൽ നെല്ലനാട് പഞ്ചായത്ത് നിർമിച്ചത്. ശുചിത്വമിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.വിശ്രമകേന്ദ്രം വൃത്തിയായി സൂക്ഷിക്കേണ്ടത് അത് ഉപയോഗിക്കുന്നവരുടെ ഉത്തരവാദിത്തമാണെന്നും പുതുമയോടെ തന്നെ അവ നിലനിർത്തണമെന്നും…

Read More

തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പി‍ഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

തിരുവനന്തപുരം: തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പി‍ഞ്ചുകുഞ്ഞ് മരിച്ചു. ബാലരാമപുരം പള്ളിച്ചൽ വയലിക്കട പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജിനിമോൾ – ജയകൃഷ്ണൻ ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള മകൻ ജിതേഷ് ആണ് മരിച്ചത്. ഇവരുടെ ഏകമകനായിരുന്നു. ഞായറാഴ്ച രാത്രി 10 മണിയ്ക്ക് കുട്ടിയെ അമ്മ ജിനിമോൾ മുലപാൽ കൊടുത്ത് കട്ടിലിൽ ഉറക്കാൻ കിടത്തിയതായിരുന്നു.  തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെ കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് അച്ഛന്‍റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ കുട്ടിയെ ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പൾസ് കുറവായതിനാൽ കുഞ്ഞിനെ എസ്എടി…

Read More

കിളിമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു

കിളിമാനൂർ : കിളിമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമം 2023 സംഘടിപ്പിച്ചു. തുടർന്ന് ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും,അമർജ്യോതി സ്ക്വയർ സമർപ്പണവും നടന്നു. ആറ്റിങ്ങൽഎം പി അഡ്വ: അടൂർ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക അദ്ധ്യക്ഷതവഹിച്ചു.സ്കൂൾ പിടിഎ പ്രസിഡന്റ് യുഎസ് സുജിത്ത് സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ എ നൗഫൽ റിപ്പോർട്ട് അവതരിപ്പിച്ചു.ജനറൽ കൺവീർ എം.നൗഷാദ് പദ്ധതി വിശദീകരണം നടത്തി. എസ് എസ് എൽ സി,…

Read More

കഴക്കൂട്ടം കഠിനംകുളത്ത് ബന്ധുവിന്റെ കുത്തേറ്റ് . മത്സ്യത്തൊഴിലാളി മരിച്ചു

കഠിനംകുളം:വാക്ക് തർക്കത്തിനിടയിൽ ബന്ധുവിന്റെ കുത്തേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. കഠിനംകുളം ശാന്തിപുരം റീനു ഹൗസിൽ റിച്ചാർഡ് (52) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട റിച്ചാർഡിന്റെ ഭാര്യാ സഹോദരിയുടെ മകൻ സനിൽ ലോറൻസ് (31) നെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു. തലയ്ക്ക് അടിയേറ്റ സനിൽ ലോറൻസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. റിച്ചാർഡിന്റെ മൃതദേഹം കഠിനംകുളം പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ് മോർച്ചറി യിൽ മാറ്റിയിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം . കുടുംബപ്രശ്നവുമായി…

Read More

കല്ലമ്പലത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ;കൊലപാതകം

കല്ലമ്പലം : തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ചിറ്റായിക്കോട് സ്വദേശി രാജുവിനെ കൊലപ്പെടുത്തിയത് സുഹൃത്ത് സുനിൽ എന്ന് പൊലീസ്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് രാജുവിനെ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുങ്ങി മരണമെന്നു ആദ്യം സംശയിച്ച കേസിൽ സുനിലിന്റെ മൊഴിയിലെ വൈരുധ്യമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ബന്ധുക്കൾ ദുരൂഹത സംശയിച്ചതോടെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. രാജുവിന്റെ നാലു സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം…

Read More

പ്രാദേശിക കോൺഗ്രസ് നേതാവ് അടിയേറ്റ് മരിച്ചു

തിരുവനന്തപുരം: കോൺഗ്രസ് പ്രാദേശിക നേതാവ് അടിയേറ്റു മരിച്ചു. കാഞ്ഞിരംകുളം സ്വദേശി സാം ജെ വൽസലമാണ് മരിച്ചത്. കുടുംബ തർക്കത്തെ തുടർന്ന് ഇന്നലെയാണ് സാം ജെ വൽസലാമിന് ഇരുമ്പ് കമ്പികൊണ്ടുള്ള അടിയേറ്റത്. ചികിത്സയിലിരിക്കെ, ഇന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മരണം. കർഷക കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിസൻ്റായിരുന്നു.സംഭവത്തില്‍ മൂന്നുപേർ കാഞ്ഞിരംകുളം പൊലിസിന്‍റെ കസ്റ്റഡിയിലായിട്ടുണ്ട്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial