നെടുമങ്ങാട് റവന്യൂ ടവര്‍ ലിഫ്റ്റില്‍ രണ്ട് പേര്‍ കുടുങ്ങി; ഫയര്‍ഫോഴ്‌സ് എത്തി പുറത്തെത്തിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് റവന്യൂ ടവര്‍ ലിഫ്റ്റില്‍ രണ്ട് പേര്‍ കുടുങ്ങി. ഇന്ന് ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. ഓണാഘോഷ സദ്യ കഴിക്കാൻ എത്തിയ കാഴ്ച പരിമിതിയുള്ള ലോട്ടറി കച്ചവടക്കാരൻ കിളിമാനൂർ സ്വദേശി സുകേഷ്, റവന്യൂ ഉദ്യോഗസ്ഥൻ രഞ്ജു എന്നിവരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. 15 മിനിട്ടോളം ഇരുവരും ലിഫ്റ്റില്‍ അകപ്പെട്ടു. കെട്ടിടത്തിലെ ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ല. നെടുമങ്ങാട് ഫയര്‍ ഫോഴ്‌സ് എത്തിയാണ് കുടുങ്ങിയവരെ പുറത്തെത്തിച്ചത്. ആദ്യ നിലയില്‍ ലിഫ്റ്റിന്റെ വാതിലില്‍ എത്തിയതിനാല്‍ ശ്വാസം ലഭിക്കുന്നുണ്ടായിരുന്നു എന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്

Read More

വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഓണം വൈബ്‌സ് ഫെസ്റ്റിനു തുടക്കമായി.

വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വൈബ് ഓണം ഫെസ്റ്റ് ശാസ്തമംഗലത്ത് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ഒത്തുചേരലിന്റെ മഹത്വവും മനുഷ്യരെല്ലാവരും ഒന്നാണെന്ന ഓർമ്മപ്പെടുത്തലുമാണ് ഓണമെന്ന് സ്പീക്കർ പറഞ്ഞു. മികച്ച സഹകരണത്തോടെ വരും വർഷങ്ങളിലും ഇത്തരം കൂട്ടായ്മകൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗസ്റ്റ് 28 വരെയാണ് ഫെസ്റ്റ് നടക്കുന്നത്.ഉദ്ഘാടനദിവസം നിർധന കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് വിതരണവും നടന്നു. വൈവിധ്യങ്ങളാർന്ന പരിപാടികളാണ് വൈബ് ഓണം ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുന്നത്. ഓണം വിപണന…

Read More

ആലംകോട് ചാത്തൻപാറയിൽ വീടിന് തീ പിടിച്ച് വൻ നാശനഷ്ടം.

ആലംകോട് : ചാത്തൻപാറയിൽ വീടിന് തീ പിടിച്ച് വൻ നാശനഷ്ടം.ചാത്തൻപാറ വലിയവിള എസ്.എസ് മൻസിലിൽ എം.കെ സലീമിന്റെ വീടിനോട് ചേർന്നുള്ള അടുക്കളയും റബ്ബർ ഷീറ്റുകൾ സൂക്ഷിച്ചിരുന്ന പുരയുമാണ് കത്തി നശിച്ചത്. ധാരാളം ഗൃഹോപകരണങ്ങളും 1300 കിലോയിലധികം റബ്ബർ ഷീറ്റുകളും രണ്ട് മുറികളും പൂർണ്ണമായും കത്തി നശിച്ചു. ഞായറാഴ്ച പുലർച്ചെ 3 മണിയോടെ അയൽവാസികളാണ് തീ പടരുന്ന വിവരം വീട്ടുകാരെ അറിയിച്ചത്. തുടർന്ന് വീട്ടുകാരും അയൽവാസികളും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ആളിപടർന്ന തീ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. തുടർന്ന്…

Read More

മുണ്ടേല സർവീസ് സഹകരണബാങ്കിന് പുതിയ ഹെഡ് ഓഫീസ് മന്ദിരം

അരുവിക്കര :മുണ്ടേല സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിന്റെ പുതിയ മന്ദിരം തൊഴിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സഹകരണബാങ്കുകൾ കേരളത്തിന്റെ നട്ടെല്ലാണെന്നും അവ ജനജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സഹകരണമേഖലയെ സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ സഹായവും സർക്കാർ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. 80 വർഷത്തെ പ്രവർത്തനപാരമ്പര്യമുള്ള മുണ്ടേല സർവീസ് സഹകരണ ബാങ്ക് 2014 മുതൽ ക്ലാസ് വൺ സ്പെഷൽ ഗ്രേഡ് ബാങ്കായി പ്രവർത്തിക്കുകയാണ്. സമ്പൂർണമായി കമ്പ്യൂട്ടർവത്കരിച്ച ബാങ്കിൽ ആർടിജിഎസ്, നെറ്റ് ബാങ്കിംഗ്, കോർബാങ്കിംഗ്, എസ്എംഎസ്…

Read More

കരകുളം കുടുംബശ്രീക്കൊപ്പം കൃഷി ചർച്ചകളുമായി മന്ത്രി പി. പ്രസാദ്

കരകുളം :കുടുംബശ്രീ യൂണിറ്റുകളെ കൃഷിക്കൂട്ടങ്ങളാക്കി തിരിച്ച് വിവിധ ഉത്പന്നങ്ങൾ കൃഷി ചെയ്യാൻ സാധിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കരകുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കരകുളം കാർണിവൽ 2023 മേളയിലെ ‘കേരളത്തിന്റെ കാർഷിക കാഴ്ചപ്പാടുകൾ ‘ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിയെ കുറിച്ചുള്ള അടിസ്ഥാന വിദ്യാഭ്യാസവും കൃത്യമായ ആസൂത്രണവും ഉണ്ടെങ്കിൽ കൃഷി ഒരിക്കലും നഷ്ടമാകില്ല. കാർഷിക വിളകൾ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ആക്കി വിപണിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ…

Read More

നേമം മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾ മന്ത്രി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം:നേമം നിയോജക മണ്ഡലത്തിലെ കമലേശ്വരം വാർഡിൽ കരിയിൽ തോടിന് കുറുകെ നിർമ്മിച്ച പുതിയ പാലത്തിന്റെയും എസ്റ്റേറ്റ് വാർഡിൽ ഉൾപ്പെടുന്ന മലമേൽക്കുന്നിൽ പാർശ്വഭിത്തി, ഷട്ടർ ക്രമീകരണം എന്നിവയുടെ നിർമ്മാണവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. നേമം മണ്ഡലത്തിൽ പാലങ്ങളുമായി ബന്ധപ്പെട്ട് നിരവധി വികസന പ്രവർത്തനങ്ങൾ ആണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മധുപാലത്ത് പുതിയ പാലം നിർമ്മിക്കാൻ 12.81 കോടി രൂപയുടെ ഭരണാനുമതിക്കായുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. കാലടി സൗത്ത് കല്ലടിമുഖം പാലം നിർമ്മിക്കുന്നതിനായി 10.32 കോടി…

Read More

കിളിമാനൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കിളിമാനൂർ:പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ ശാരീരികമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊടുവഴന്നൂർ , പുല്ലയിൽ , പുതുവിളാകത്തുവീട്ടിൽ വസന്തകുമാർ (60) ആണ് നഗരൂർ പൊലീസിന്റെ പിടിയിലായത്. കൊടുവഴന്നൂർ സ്വദേശിനിയായ പതിനാറുകാരിയെയാണ് പ്രതി ഏഴാംക്ലാസ് മുതൽ പീഡനം തുടർന്നു വന്നത്. കൊടുവഴന്നൂരിൽ പെൺകുട്ടി പഠിക്കുന്ന ട്യൂഷൻ സ്ഥാപനത്തിലെ അധ്യാപകനോടാണ് പെൺകുട്ടി പീഡനം വിവരം അറിയിച്ചത്. സ്ഥാപനത്തിലെ അധ്യാപകൻ പെൺകുട്ടിയുടെ വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മാതാവും പ്രദേശത്തെ വാർഡംഗവും നഗരൂർ പൊലീസിൽ പരാതി നല്കുകയായിരുന്നു. കുട്ടിയെ…

Read More

പേരൂർക്കട – വട്ടപ്പാറ ബസ് സർവീസുകൾ ഇനി കുറ്റിയാണി വരെ;
യാത്രക്കാരുടെ പരാതിക്ക്
പരിഹാരമായി മന്ത്രിയുടെ ഇടപെടൽ

നെടുമങ്ങാട് : കെഎസ്ആർടിസി പേരൂർക്കട ഡിപ്പോയിൽ നിന്നും വട്ടപ്പാറയിലേക്ക് നടത്തിയിരുന്ന ബസ് സർവീസുകൾ കുറ്റിയാണി വരെ ദീർഘിപ്പിച്ചു. യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ഭക്ഷ്യ, പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ. ജിആർ അനിൽ നടത്തിയ ഇടപെടലിലാണ് നടപടി.പേരൂർക്കട – കുടപ്പനക്കുന്ന് – കല്ലയം – വട്ടപ്പാറ റൂട്ടിൽ ഓടിയിരുന്ന മുപ്പതിലേറെ ട്രിപ്പുകളാണ് കുറ്റിയാണി വരെ നീട്ടിയത്. രാവിലെ 5.50 മുതൽ 7.05 വരെയുള്ള നാല് സർവീസുകൾ ഒഴികെ, 7.40 മുതലുള്ള ട്രിപ്പുകൾ കിഴക്കേക്കോട്ടയിൽ നിന്നാവും പുറപ്പെടുക….

Read More

തിരുവല്ലത്തെ ടോൾ കൊള്ളക്കെതിരെ സിപിഐ മാർച്ചും ധർണയും നടത്തി

തിരുവല്ലം:കഴക്കൂട്ടം- കാരോട് ബൈപ്പാസിൽ ദേശീയപാത അതോറിറ്റി ടോൾ നിരക്ക് വർദ്ധിപ്പിച്ചതിനെതിരെ സി പി ഐ പ്രവർത്തകർ ടോൾപ്ലാസക്കു മുന്നിൽ മാർച്ചും ധർണയും നടത്തി. കാലടി പ്രേമചന്ദ്രന്റെഅദ്ധ്യക്ഷതയിൽ നടന്ന ധർണ്ണ സി പി ഐ ജില്ലാഎക്സിക്യൂട്ടീവ് അംഗം വെങ്ങാനൂർ ബ്രൈറ്റ് ഉദ്ഘാടനം ചെയ്തു. മൂന്നു വർഷത്തിനിടയിൽ അഞ്ചാംതവണയാണ് ടോൾനിരക്ക് വർദ്ധിപ്പിക്കുന്നതെന്നും,ടോൾവർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ തുടർ സമരത്തിന് സി പി ഐ നേതൃത്വം നൽകുമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് വെങ്ങാനൂർ ബ്രൈറ്റ് പറഞ്ഞു. സി പി ഐ ലോക്കൽ…

Read More

നെടുമങ്ങാട് ഓണം ആരവങ്ങളിലേക്ക്, ‘ഓണോത്സവം 2023’ ആഗസ്റ്റ് 25 മുതൽ

നെടുമങ്ങാടിന്റെ ഓണത്തിന് മാറ്റുകൂട്ടാൻ ‘ഓണോത്സവം 2023’ ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ഒന്ന് വരെ നടക്കും. ഓണോത്സവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിലിന്റെ നേതൃത്വത്തിൽ സംഘാടകസമിതി യോഗം ചേർന്നു. നെടുമങ്ങാട് മണ്ഡലത്തിന്റെ സാംസ്‌കാരിക ആഘോഷമായി ഓണോത്സവത്തെ മാറ്റുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ സംസ്ഥാന ടൂറിസം വകുപ്പിന്റെ ഓണാഘോഷ പരിപാടികളുടെ പ്രധാന വേദികളിൽ ഒന്നായി നെടുമങ്ങാടിനെ തെരഞ്ഞെടുത്തത്, ഓണോത്സവത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നതായും മന്ത്രി അറിയിച്ചു. ഏഴു ദിവസങ്ങളിലായി നടക്കുന്ന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial