സിപിഐയിലെ ആർ.രജിത കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
ചിറയിൻകീഴ് : എൽഡിഎഫ് ഭരണം നടത്തുന്ന കിഴുവിലം ഗ്രാമ പഞ്ചായത്തിൽ സിപിഐയിലെ ആർരജിത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് സമയത്ത് ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ ഉണ്ടാക്കിയ ധാരണ പ്രകാരം നേരത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎമ്മിലെ ആർ മനോന്മണി കഴിഞ്ഞ മാസം പ്രസിഡന്റ് സ്ഥാനം രാജി വച്ചിരുന്നു. പതിനാലാം വാർഡായ കാട്ടുമുറാക്കലിൽ നിന്നും പഞ്ചായത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ആർ രജിത വിജയിച്ചത്. സിപിഐ കൂന്തള്ളൂർ ലോക്കൽ കമ്മിറ്റി അംഗവും, കേരള മഹിളാ സംഘം ചിറയിൻകീഴ്…

