ഒക്യുപേഷണൽ തെറാപ്പിസ്റ്റ് ഒഴിവ്

നെടുമങ്ങാട് :നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും അഞ്ച് ഗ്രാമപഞ്ചായത്തുകളും സംയുക്തമായി നടപ്പാക്കുന്ന ഒക്യുപേഷണൽ തെറാപ്പി പദ്ധതിയിലേക്ക് തെറാപ്പിസ്റ്റുകളെ തെരഞ്ഞെടുക്കുന്നു. ബാച്ചിലേഴ്സ് ഓഫ് ഒക്യുപേഷണൽ തെറാപ്പി യോഗ്യത ഉള്ളവർ ഓഗസ്റ്റ് അഞ്ച് വൈകിട്ട് നാലിന് മുൻപായി അപേക്ഷ സമർപ്പിക്കണമെന്ന് നെടുമങ്ങാട് അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ രേഖകളുടെയും പകർപ്പുകൾ ഹാജരാക്കണം.

Read More

ബൈക്ക് മോഷ്ടാക്കൾ പിടിയിൽ

തിരുവനന്തപുരം: വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ. കൊല്ലം പള്ളിമുക്ക് മുണ്ടയ്ക്കൽ മണക്കാട് വയൽമാളിക പുരയിടം വീട്ടിൽ നിന്നും എസ് അമീർ ഷാജഹാൻ (27), ആനക്കള്ളൻ എന്ന പേരില്‍ അറിയപ്പെടുന്ന പള്ളിമുക്ക് മുണ്ടയ്ക്കൽ പാലത്തറ അയത്തിൽ ഫാത്തിമ മൻസിലിൽ നിന്നും വട്ടിയൂർക്കാവ് ഇലിക്കോട് ടി എം വി നഗർ ഹൗസ് നമ്പർ 144ൽ വാടകയ്ക്ക് താമസിക്കുന്ന എൻ സൈദലി (23) എന്നിവരാണ് അറസ്റ്റിൽ ആയത്. നെടുമങ്ങാട് മഞ്ച സ്വദേശിയായ ഗോകുലിന്റെ വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്ക്…

Read More

സി പി ഐ യിലെ മഞ്ജുഷ ജി ആനന്ദ് വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

വിതുര ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി സിപിഐ മണ്ഡലം കമ്മിറ്റി അംഗവും കേരള മഹിളാസംഘം മണ്ഡലം സെക്രട്ടറിയുമായ മണലി വാർഡ് അംഗം മഞ്ജുഷ ജി ആനന്ദ് തെരഞ്ഞെടുക്കപ്പെട്ടു.വൈസ് പ്രസിഡന്റായി തേവിയോട് വാർഡ് അംഗം സിപിഎമ്മിലെ ബിഎസ് സന്ധ്യയും തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ ഇവർക്ക് ഒൻപത് വോട്ടുകൾവീതവും യുഡിഎഫ് സ്ഥാനാർത്ഥികളായ ജി ഗിരീഷ് കുമാറിനും ലതാകുമാരിയ്ക്കും അഞ്ച് വോട്ടുകളും ലഭിച്ചു.ആകെയുള്ള 17 അംഗങ്ങളിൽ ബിജെപിയുടെ രണ്ട് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു . സിപിഎമ്മിലെ ആർ വത്സല…

Read More

ഓട്ടോറിക്ഷ ഡ്രൈവർ ഹെൽമെറ്റ് വെയ്ക്കാത്തതിന് 500 രൂപ പിഴയീടാക്കിയെന്ന് പരാതി.

ആറ്റിങ്ങൽ : ഓട്ടോറിക്ഷ ഡ്രൈവർ ഹെൽമെറ്റ് വെയ്ക്കാത്തതിന് 500 രൂപ പിഴയീടാക്കിയെന്ന് പരാതി. എഐ ക്യാമറയ്ക്ക് പറ്റിയ തെറ്റ് ആണെന്ന് തെറ്റിദ്ധരിക്കണ്ട, പോലീസുകാരൻ ഓട്ടോ ഡ്രൈവർ ഹെൽമെറ്റ് വെയ്ക്കാത്തതിന് ഫോട്ടോ എടുത്ത് നോട്ടീസ് അയച്ചതാണ്. ഓട്ടോ ഓടിച്ചപ്പോൾ ഹെൽമെറ്റ് വെയ്ക്കാത്തതിനല്ല പിഴ, ഓട്ടോ നിർത്തി റോഡ് സൈഡിൽ നിന്നപ്പോൾ ഹെൽമെറ്റ് വെയ്ക്കാത്തതിനാണ് പിഴ. പോലീസ് എടുത്ത ഫോട്ടോയിൽ ഓട്ടോഡ്രൈവർ ഓട്ടോയ്ക്ക് മുന്നിൽ നിൽക്കുന്നത് കാണാം.ഇക്കഴിഞ്ഞ ജൂലൈ 2ന് തീയതി ഉച്ചയ്ക്ക് ഒരു മണിയോടെ ആറ്റിങ്ങലിലാണ് സംഭവം. ആറ്റിങ്ങൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial