
അരുവിക്കര മണ്ഡലത്തിലെ നവീകരിച്ച റോഡുകൾ തുറന്നു
അരുവിക്കര മണ്ഡലത്തിൽ തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച പ്ലാന്തോട്ടം-കുമിളിക്കുന്ന് റോഡിന്റെയും ചെരുപ്പാണി- ആലുംകുഴി- കുടുക്കാക്കുന്ന് റോഡിന്റെയും ഉദ്ഘാടനം ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു . ഗതാഗത സൗകര്യമാണ് ഒരു നാടിന്റെ വികസന മുഖമുദ്രയെന്ന് എം. എൽ. എ പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലും വാഹന ഉടമകളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ റോഡ് നവീകരണം മുൻഗണനയായി സർക്കാർ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു . തുരുത്തി വാർഡിലെ പ്ലാന്തോട്ടം-കുമിളിക്കുന്ന് റോഡ് നിർമ്മാണത്തിനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 13.20 ലക്ഷം രൂപയും…