അരവിന്ദ് കെജ്രിവാൾ സഞ്ചരിച്ച കാറിനു നേരെ ആക്രമണം; ആക്രമണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ സഞ്ചരിച്ചിരുന്ന കാറിനു നേരെ ആക്രമണം. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് കെജ്‌രിവാളിന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തിന് പിന്നിൽ ബിജെപി സ്ഥാനാർഥിയായ പർവേശ് വർമയാണെന്ന് എഎപി ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾ തോൽക്കുമോ എന്ന ഭയം കൊണ്ട് ബിജെപി അരവിന്ദ് കെജ്‌രിവാളിനെ ആക്രമിക്കാന്‍ ഗുണ്ടകളെ ഏർപ്പാടാക്കി എന്ന് ആംആദ്മി പറഞ്ഞു. ബിജെപിയുടെ ഭീരുത്വം നിറഞ്ഞ ആക്രമണം കണ്ട് അരവിന്ദ് കെജ്‌രിവാൾ ഭയപ്പെടില്ലെന്നും ഡൽഹിയിലെ ജനങ്ങൾ നിങ്ങൾക്ക്…

Read More

പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു

ന്യൂഡൽഹി: പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാർശ ചെയ്തത്. സുപ്രീംകോടതി ജഡ്ജിമാരിൽ കേരളത്തിൽനിന്നുള്ളവർ ഇല്ലാത്ത സാഹചര്യം കൊളീജിയം പരിഗണിച്ചു. മലയാളിയായ ജഡ്ജി സി.ടി.രവികുമാർ കഴിഞ്ഞയാഴ്ച വിരമിച്ചിരുന്നു. വിനോദ് ചന്ദ്രൻ 2011…

Read More

മകന് വിവാഹം  ഉറപ്പിച്ച പെണ്‍കുട്ടിയെ പിതാവ് വിവാഹം കഴിച്ചു;കുടുംബത്തെ ഉപേക്ഷിച്ച്‌ സന്ന്യാസം സ്വീകരിച്ചു മകൻ

നാസിക് :മകന് വിവാഹം കഴിക്കാൻ നിശ്ചയിച്ച്‌ ഉറപ്പിച്ച പെണ്‍കുട്ടിയെ പിതാവ് വിവാഹം കഴിച്ചു. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നാണ് കേട്ടുകേള്‍വിയില്ലാത്ത വാർത്ത പുറത്ത് വരുന്നത്. അതേസമയം , പിതാവിൻ്റെ പ്രവൃത്തിയില്‍ കുപിതനായ മകൻ കുടുംബത്തെ ഉപേക്ഷിച്ച്‌ സന്ന്യാസം സ്വീകരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടുകള്‍ പ്രകാരം മകൻ്റെ വിവാഹം നിശ്ചയിച്ചിരുന്നു. കല്യാണം നടത്താനുള്ള ഒരുക്കങ്ങളും ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു. ഇതിനിടെയാണ് യുവാവിന്റെ പിതാവും നവവധുവായ യുവതിയും തമ്മില്‍ പ്രണയത്തിലാകുന്നതും, തുടർന്ന് ഇരുവരും വിവാഹിതരാകുന്നതും. അതേസമയം , ഈ വിവരമറിഞ്ഞു…

Read More

ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ കാര്യങ്ങൾ വഷളാകും., ഹമാസിന് അന്ത്യശാസനവുമായി ഡൊണാൾഡ് ട്രംപ്.

വാഷിങ്ടൺ: ഇസ്രയേലിൽ നിന്നും ബന്ദികളാക്കിയ മുഴുവൻ ആളുകളെയും ജനുവരി 20 ന് മുമ്പ് വിട്ടയക്കണമെന്ന് ഹമാസിന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനം. ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേൽക്കുന്നത് ജനുവരി 20നാണ്. അതിന് മുമ്പ് ഹമാസ് ബന്ദികളാക്കിയ മുഴുവൻ ആളുകളെയും വിട്ടയക്കണമെന്നും അല്ലെങ്കിൽ മധ്യപൂർവേഷ്യയിൽ തീമഴ പെയ്യുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. താൻ അധികാരമേൽക്കും മുമ്പ് ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഹമാസിനെ കാത്തിരിക്കുന്നത് സമ്പൂർണ നാശമെന്നാണ് ട്രംപിന്റെ ഭീഷണി. ഫ്ലോറിഡയിലെ മാർ അ ലാഗോയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെയാണ് ട്രംപ്…

Read More

‘കോളേജുകളിലെ ജാതിവിവേചനം ഗുരുതരമായ പ്രശ്നം’; സുപ്രീം കോടതി

ഡൽഹി: കോളേജുകളിലെ ജാതിവിവേചനം ഗുരുതരമായ പ്രശ്നമാണെന്നും അത് അവസാനിപ്പിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. വിഷയത്തിൽ ഇടപെടാൻ തയ്യാറെന്നും കൃത്യമായ മാനദണ്ഡങ്ങളും നിയമങ്ങളും ഈ വിഷയത്തിൽ ഉണ്ടാകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സൂര്യ കാന്തും ഉജ്ജൽ ഭുയനും അടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ജാതിവിവേചനം നേരിട്ടത് മൂലം ഹൈദരാബാദിൽ ആത്മഹത്യാ ചെയ്ത രോഹിത് വെമുലയുടെയും മുംബൈയിലെ യുവ ഡോക്ടർ പായൽ തദ്‌വിയുടെയും അമ്മമാർ നൽകിയ ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം. അതേസമയം യുജിസിയോട് എല്ലാ കോളേജുകളിലും ജാതിവിവേചനം…

Read More

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്: 29 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് ബിജെപി

ന്യൂഡൽഹി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി. 29 സ്ഥാനാ‍ർത്ഥികളുടെ ആദ്യപട്ടികയാണ് ബിജെപി പുറത്ത് വിട്ടത്. മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എതിരെ ന്യൂ ദില്ലി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത് പർവേഷ് വർമ്മയാണ്. ബിജ്വാസനിൽ കൈലാഷ് ഗെഹ്‌ലോട്ട്, ഗാന്ധി നഗറിൽ അരവിന്ദർ സിങ് ലൗലി എന്നിവർ മത്സരിക്കും. ഡൽഹി മുഖ്യമന്ത്രി അതിഷി മ‍ർലേനയ്ക്കെതിരെ കൽക്കാജി മണ്ഡലത്തിൽ രമേശ്‌ ബിദൂഡി മത്സരിക്കും. അഖിലേന്ത്യ മഹിളാ കോൺഗ്രസ് അധ്യക്ഷ അൽക ലാംബയെയാണ് കോൺഗ്രസ് ഇവിടെ നിന്നും മത്സരിപ്പിക്കുന്നത്….

Read More

വിവാഹശേഷം വിരുന്നിനെത്തിയ നവവധു കാമുകനോടൊപ്പം ഒളിച്ചോടി; 22 കാരിയെ കൊലപ്പെടുത്തി ഭർത്താവും സഹോദരനും

ഭാഗ്പത്: അയൽക്കാരനായ യുവാവുമായി പ്രണയത്തിലായ മകളെ വീട്ടുകാർ നിർബന്ധിച്ച് മറ്റൊരു യുവാവിന് വിവാഹം ചെയ്തു നൽകി. ആഴ്ചകൾക്കു ശേഷം വീട്ടിൽ വിരുന്നിനെത്തിയ യുവതി കാമുകനുമായി ഒളിച്ചോടി. തുടർന്ന് 22 കാരിയായ യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഭാഗ്പതിയിൽ ബിനൌലി സ്വദേശിയായ 22 കാരി സുമൻ കുമാരിയെയാണ് ഭർത്താവും സഹോദനും ചേർന്ന് കൊലപ്പെടുത്തിയത്. ബുധനാഴ്ച പുതുവത്സര ദിനത്തിലായിരുന്നു സംഭവം അരങ്ങേറിയത്. അഞ്ച് പേരെ പൊലീസ് അറസ്റ്റു ചെയ്തു. 22കാരിയുടെ കാമുകൻ നീരജ് കുമാറിന്റെ പരാതിയിലാണ് പൊലീസ്…

Read More

മലയാളികളെ കടത്തിവെട്ടി തെലങ്കാന; പുതുവത്സര സീസണിൽ കുടിച്ചു തീർത്തത് 1700 കോടിയുടെ മദ്യം

ഹൈദരാബാദ്: ക്രിസ്മസ് -പുതുവത്സര സീസണിൽ റെക്കോർഡ് മദ്യ വില്പന നടത്തിയ കേരളത്തെ പിന്നിലാക്കി തെലങ്കാന. കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകൾ പ്രകാരം ന്യൂഇയർ സീസണിൽ മാത്രം 1700 കോടിയുടെ മദ്യമാണ് തെലങ്കാനയിൽ വിറ്റഴിച്ചത്. ഡിസംബർ 23 മുതൽ 31 വരെയുള്ള കണക്കു പ്രകാരമാണ് 1,700 കോടിയുടെ വില്പന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 200 കോടി രൂപയുടെ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കേരളത്തിൽ ഇത്തവണ 700 കോടി കടന്നുള്ള റെക്കോ‌ർഡാണ് ഉണ്ടായത്. കഴിഞ്ഞ വർഷം വിറ്റത് 697.05…

Read More

ഭാര്യയും കുടുംബവും മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ബിസിനസുകാരന്‍ ആത്മഹത്യ ചെയ്തു

ഡല്‍ഹിയില്‍ ‘ഫോര്‍ ഗോഡ്‌സ് കേക്ക്’ എന്ന പേരിലുള്ള പ്രശസ്തമായ ബേക്കറി നടത്തുന്ന പുനീത് ഖുരാന(40)യാണ് മോഡല്‍ടൗണിലെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഭാര്യ മാനിക പഹ്‌വയേയും അമ്മയേയും പോലിസ് കസ്റ്റഡിയില്‍ എടുത്തു. 2016ലാണ് ഇരുവരും വിവാഹം കഴിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു. ബന്ധം മോശമായതിനാല്‍ വേര്‍പിരിഞ്ഞു ജീവിക്കുകയായിരുന്നു. ബേക്കറിയുടെ ഷെയര്‍ വേണമെന്ന് ഭാര്യ നിരന്തരം ആവശ്യപ്പെടുമായിരുന്നു. തന്നെ കൊണ്ട് കൊള്ളില്ലെന്നും പോയി മരിക്കൂയെന്നും നിരന്തരം അപമാനിക്കുമായിരുന്നു എന്നും പുനീതിന്റെ കുടുംബം പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. പുനീത് വിവാഹത്തിന് മുമ്പുതന്നെ…

Read More

കുതിച്ചുയര്‍ന്ന് PSLV- c60; സ്‌പേഡെക്‌സ് വിക്ഷേപിച്ചു

      ഐഎസ്ആര്‍ഒയുടെ സ്‌പേസ് ഡോക്കിങ് ദൗത്യമായ സ്‌പേഡെക്‌സ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ദൗത്യം വിജയിച്ചാല്‍ ബഹിരാകാശ ഡോക്കിങ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. റഷ്യ, അമേരിക്ക, ചൈന എന്നീ മൂന്ന് രാജ്യങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ബഹിരാകാശ ഡോക്കിങ് സാങ്കേതികവിദ്യയുള്ളത്. ആദ്യ മൂന്ന് ഘട്ടങ്ങള്‍ വിജയകരമായ പശ്ചാത്തലത്തില്‍ ഡോക്കിംഗ് ജനുവരി 7ന് ആകാനാണ് സാധ്യത ബഹിരാകാശത്ത് ചുറ്റിത്തിരിയുന്ന 2 പേടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതാണ് ഈ ദൗത്യം. ഏകദേശം 220 കിലോ ഭാരമുള്ള…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial