കൂലിപ്പണിയെടുത്ത് ഭാര്യയെ പഠിപ്പിച്ചു ; പോലീസിൽ ജോലി ലഭിച്ചയുടൻ ഭർത്താവിൽ നിന്ന് വിവാഹമോചനം തേടി ഭാര്യ
ബെഗുസാരായി : ജീവിതത്തിൽ ഏറ്റവും വിഷമം നൽകുന്നത് വിശ്വാസവഞ്ചനയാണ് . അതും സ്വന്തം ജീവിതപങ്കാളിയിൽ നിന്ന് തന്നെയായാൽ ആർക്കും താങ്ങാനുമാകില്ല. ബീഹാറിലെ ബെഗുസരായിയിലാണ് ഇത്തരമൊരു സംഭവം നടന്നത്. കൂലിപ്പണിയെടുത്ത് തന്നെ പഠിപ്പിച്ച ഭർത്താവിനെയാണ് ജോലി കിട്ടി അല്പനാളുകൾക്കുള്ളിൽ ഭാര്യ ഉപേക്ഷിച്ചത്. 2013 ജൂൺ 15 നാണ് ദർഹ ഗ്രാമവാസിയായ വിജയ് കുമാറും സാഹേബ്പൂർ സൻഹ ഗ്രാമത്തിൽ താമസിക്കുന്ന റോഷ്‌നി കുമാരിയും വിവാഹിതരായത്. വിവാഹശേഷം പഠിക്കാനുള്ള ആഗ്രഹം റോഷ്‌നി പ്രകടിപ്പിച്ചു. എതിർപ്പുകളൊന്നും പറഞ്ഞില്ലെന്ന് മാത്രമല്ല റോഷ്നിയെ പഠിപ്പിക്കാനായി…

