ഗുജറാത്തിൽ കന്നുകാലികളുമായി പോയ മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു

അഹ്മദാബാദ്:ഗുജറാത്തിൽ മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു. സഹോദരിയുടെ വീട്ടിലേക്കു കന്നുകാലികളുമായി പോകുന്നതിനിടെയായിരുന്നു ആൾക്കൂട്ടം ആയുധങ്ങളുമായി ആക്രമിച്ചത്. സേഷൻ നവ സ്വദേശി മിഷ്രി ഖാൻ ബലോച്(40) ആണു കൊല്ലപ്പെട്ടത്. ബനസ്‌കന്ത ജില്ലയിലെ ദിയോദറിൽ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. സഹോദരിക്കു നൽകാനായി രണ്ട് കന്നുകാലികളുമായി വാഹനത്തിൽ പുറപ്പെട്ടതായിരുന്നു മിഷ്രി ഖാനും ബന്ധുവായ ഹുസൈൻ ഖാൻ ബലോച്ചും. കന്നുകാലി ചന്തയിൽനിന്നു വരുന്ന വഴിക്ക് പത്തംഗ സംഘം റോഡിൽ തടഞ്ഞു. തുടർന്ന് ഇരുമ്പുദണ്ഡുകളും വടികളും മറ്റ് ആയുധങ്ങളുമായി ഇവരെ ക്രൂരമായി മർദിച്ചു….

Read More

താരപ്രചാരകരുടെ വിവാദ പരാമർശങ്ങളിൽ നടപടി; നാവ് നിയന്ത്രിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഡൽഹി: താരപ്രചാരകരുടെ പ്രസംഗത്തിലെ വിവാദ പരാമർശങ്ങളിൽ നടപടി എടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ. താരപ്രചാരകർ നാവ് നിയന്ത്രിക്കാനാണ് കോൺഗ്രസിനും ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ അടക്കമുള്ളവരുടെ പ്രസംഗങ്ങൾക്കെതിരെ നൽകിയ പരാതിയിലാണ് നടപടി. പെരുമാറ്റത്തിൽ മാന്യത പാലിക്കാൻ താര പ്രചാരകർക്ക് കഴിയണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഇതിനായി ആവശ്യമായ നിർദേശങ്ങൾ താര പ്രചാരകർക്ക് നൽകണം. സമൂഹത്തെ ഭിന്നിപ്പിക്കുന്ന പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ല. പ്രസംഗങ്ങളിൽ താര പ്രചാരകർ ജാഗ്രത പുലർത്താൻ ഉതകുന്ന നിർദേശങ്ങൾ…

Read More

8 തവണ ബിജെപിക്ക് കള്ളവോട്ടു ചെയ്ത യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലാണ് സംഭവം.

വോട്ടിങ് മെഷീനില്‍ എട്ടു തവണയാണ് ഇയാള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തത്. ഇയാള്‍ കള്ളവോട്ടു ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഫറൂഖ്ബാദ് ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രജ്പുതിനാണ് ഇയാള്‍ വോട്ടു ചെയ്തത്. കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ഈ വീഡിയോ ഷെയര്‍ ചെയ്യുകയും ഉടന്‍ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുടെ പരാതിയില്‍ നയാഗാവ് പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കള്ളവോട്ട് നടന്ന ബൂത്തില്‍ പോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനും…

Read More

ബിജെപിക്ക് പ്രവർത്തിക്കാൻ ഇപ്പോൾ ആർ എസ് എസിന്റെ സഹായം ആവശ്യമില്ലെന്ന് ജെ പി നഡ്ഡ; ഇരു പ്രസ്ഥാനങ്ങളും തമ്മിലുള്ളത് പ്രത്യയശാസ്ത്ര സഖ്യമാണെന്നും ബിജെപി അധ്യക്ഷൻ

ന്യൂഡൽഹി: ബിജെപിക്ക് പ്രവർത്തിക്കാൻ ഇപ്പോൾ ആർ എസ് എസിന്റെ സഹായം ആവശ്യമില്ലെന്ന് പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡ. ബിജെപി വളർന്ന് സ്വയംപര്യാപ്തത കൈവരിച്ചുവെന്നും ആർഎസ്എസ്സുമായുള്ളത്‌ പ്രത്യയശാസ്ത്ര സഖ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ആർ എസ് എസും ബിജെപിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് നഡ്ഡ വിശദീകരിച്ചത്. അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും ആർഎസ്എസിന്റെ സാന്നിധ്യത്തിലുണ്ടായ മാറ്റം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കനെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തുടക്കകാലത്ത് പാർട്ടിക്ക്‌ ശക്തി കുറവായിരുന്നു. അന്ന് ആർഎസ്എസിനെ ആവശ്യമായി…

Read More

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: ബിജെപി ആസ്ഥാനത്തേക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി നടത്തുന്ന പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു. ബിജെപി ഓഫീസിലേക്കുള്ള വഴി ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രവര്‍ത്തകരോട് പിരിഞ്ഞു പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ തയ്യാറായില്ല. ബാരിക്കേഡിന് മുന്നില്‍ കെജരിവാളും പ്രവര്‍ത്തകരും കുത്തിയിരിക്കുകയാണ്. പാര്‍ട്ടിയെ തകര്‍ക്കാന്‍ ഓപ്പറേഷന്‍ ചൂലിന് ബിജെപി ശ്രമം നടത്തുകയാണെന്നും ഒരു കെജരിവാളിനെ അറസ്റ്റ് ചെയ്താല്‍ നൂറ് കേജ്‌രിവാളുമാര്‍ ജന്മമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാര്‍ച്ചിന് മുന്നോടിയായി ഡല്‍ഹിയില്‍ 144 പ്രഖ്യാപിച്ചിരുന്നു….

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട പരസ്യപ്രചാരണം ഇന്നവസാനിക്കും; ഇന്ത്യ മുന്നണി മുന്നൂറിൽ അധികം സീറ്റ് നേടുമെന്ന് ഖാർഗെ

ന്യൂഡൽഹി: രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ടത്തിലേക്ക്. 49 മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലാണ് രാഷ്ട്രീയയ പാർട്ടികൾ. റായ്ബറേലിയിൽ ഇന്ന് പ്രിയങ്കാ ഗാന്ധി വീടുകൾ കയറി പ്രചാരണം നടത്തും. രാഹുലിൻ്റെ പ്രചാരണ പരിപാടി ബാരാബങ്കിയിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അമേഠിയിൽ പ്രചാരണ റാലി നടത്തും. യുപിയിലാണ് അഞ്ചാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ പോളിംഗിന് എത്തുന്നത്. തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി 300 ൽ അധികം…

Read More

സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡണ്ടായി കബിൽ സിബൽ തിരഞ്ഞെടുക്കപ്പെട്ടു

ന്യൂഡല്‍ഹി: സുപ്രിം കോടതി ബാര്‍ അസോസിയേഷന്‍(എസ്‌സിബിഎ) പ്രസിഡന്റായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനെ തിരഞ്ഞെടുത്തു. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 689നെതിരേ സിബല്‍ 1066 വോട്ടുകള്‍ നേടി. മുതിര്‍ന്ന അഭിഭാഷകന്‍ പ്രദീപ് കുമാര്‍ റായിയൊണ് പരാജയപ്പെടുത്തിയത്. മുതിര്‍ന്ന അഭിഭാഷക പ്രിയ ഹിംഗോറാണി മൂന്നാം സ്ഥാനത്തെത്തി. മറ്റ് തസ്തികകളിലേക്കുള്ള മല്‍സരഫലങ്ങളുടെ ഫലങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇന്ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ് നടന്നത്. ആകെയുള്ള 2850ല്‍ 2330 വോട്ടുകള്‍ പോള്‍ ചെയ്തു. 82.45% പോളിങാണ് രേഖപ്പെടുത്തിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള…

Read More

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ബിജെപിക്ക് പ്രതിസന്ധിയായി ഹരിയാന. സംസ്ഥാനത്തെ മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനോടുള്ള പിന്തുണ പിൻവലിച്ചതോടെ 90 അംഗ നിയമസഭയിൽ സർക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി. 90 അംഗ നിയമസഭയില്‍ ഭരണപക്ഷത്തിന്റെ അംഗസംഖ്യ നിലവിൽ 42 ആണ്. ബിജെപി സര്‍ക്കാരിന്‍റെ പിന്തുണ പിന്‍വലിച്ച സ്വതന്ത്രര്‍ കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് ഭൂപേന്ദ്ര സിങ് ഹൂഡയുടെയും കോണ്‍ഗ്രസ് അധ്യക്ഷൻ ഉദയ് ഭാന്റെയും നേതൃത്വത്തിലാണ് എംഎല്‍എമാർ കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ കോണ്‍ഗ്രസിനെ…

Read More

ഓറഞ്ച് ക്യാപ് നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ; 542 റൺസുമായി വിരാട് കോലി ഒന്നാം സ്ഥാനത്ത്

ലഖ്നൗ: ഐപിഎല്ലിൽ ഓറഞ്ച് ക്യാപ് നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് താരം വിരാട് കോലി. 542 റണ്‍സുമായാണ് വിരാട് കോലി ഒന്നാം സ്ഥാനം നേടിയത്. തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത് 541 റണ്‍സുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗെയ്ക്‌വാദ് ആണ്.കൊല്‍ക്കത്ത താരം സുനില്‍ നരെയ്ന്‍ മൂന്നാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിന് ഇറങ്ങിയപ്പോള്‍ ഓറഞ്ച് ക്യാപ് തിരിച്ചു പിടിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗെയ്ക്‌വാദിന് അവസരം ഉണ്ടായിരുന്നെങ്കിലും 21 പന്തില്‍…

Read More

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

ഷില്ലോങ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്നാരോപിച്ച് മേഘാലയയില്‍ രണ്ടുപേരെ തല്ലിക്കൊന്നു. ഈസ്റ്റേണ്‍ വെസ്റ്റ് ഖാസി ഹില്‍സിലെ നോങ്തിലേ ഗ്രാമത്തിലാണ് സംഭവം. 17 കാരിയെ അക്രമികള്‍ വീട്ടില്‍ കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. തുടര്‍ന്ന് യുവാക്കളെ നാട്ടുകാര്‍ പിടികൂടി. ഇതിനുപിന്നാലെ നാട്ടുകാരായ 1500-ഓളം പേര്‍ തടിച്ചുകൂടി. തുടര്‍ന്ന് രണ്ടുപേരെയും സമീപത്തെ കമ്മ്യൂണിറ്റി ഹാളിലെത്തിച്ചു. ഇവിടെവെച്ച് ഇരുവരെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial