5 മുതൽ 15 കിലോഗ്രാം വരെ കുറയും; ബാഗേജ് നയത്തിൽ മാറ്റം വരുത്തി എയർ ഇന്ത്യ

ന്യൂഡൽഹി: ആഭ്യന്തര യാത്രയ്ക്കുള്ള ബാഗേജ് നയത്തിൽ മാറ്റം വരുത്തി എയർ ഇന്ത്യ. യാത്രക്കാർ തെരഞ്ഞെടുക്കുന്ന ടിക്കറ്റ് നിരക്കിനെ അടിസ്ഥാനമാക്കിയാണ് ബാഗേജുകൾ കൊണ്ടുപോകുന്നത്. പരിഷ്‌കരിച്ച നയത്തി​ന്റെ ഭാ​ഗമായി അഞ്ച് മുതൽ 15 കിലോ വരെ ഭാരം ഇനി കുറയും. മെയ് രണ്ടു മുതലാണ് പുതിയ നയം പ്രാബല്യത്തിൽ വന്നത്. കംഫർട്ട്, കംഫർട്ട് പ്ലസ്, ഫ്‌ലെക്‌സ് എന്നിങ്ങനെ വ്യത്യസ്ത വിലനിർണ്ണയ മാതൃകകൾ കഴിഞ്ഞ വർഷം എയർ ഇന്ത്യ അവതരിപ്പിച്ചിരുന്നു. വ്യത്യസ്ത നിരക്കുകളെ അടിസ്ഥാനമാക്കിയുള്ള ഈ ഗ്രൂപ്പുകൾക്ക് ആനുകൂല്യങ്ങളിലും നിയന്ത്രണങ്ങളിലും വ്യത്യസമുണ്ടാകും….

Read More

യു പിയിൽ ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വച്ച് ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ് സ്ഥലം വിട്ടു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലായിരുന്നു എപ്രില്‍29ന് സംഭവം. 28കാരനായ മുഹമ്മദ് അര്‍ഷാദ് ആണ് ഭാര്യ അഫ്‌സാനെയെ മുത്തലാഖ് ചൊല്ലിയത്. പരാതിയിൽ ട്രെയിനില്‍ വച്ച് അര്‍ഷാദ് അഫ്‌സാനയെ മര്‍ദിച്ചതായും പറയുന്നു. ട്രെയിന്‍ ഝാന്‍സിയിലെത്തിയതിന് പിന്നാലെ, ഇയാള്‍ ട്രെയിനില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. തുടര്‍ന്ന് അഫ്‌സാന വിവരം റെയില്‍വേ പൊലീസിനെ അറിയിക്കുകയും പിന്നീട് പൊലീസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു ജനുവരി 12നായിരുന്നു ഭോപ്പാലിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന…

Read More

ഐസിസി ടെസ്റ്റ് റങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി; ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയ

ദുബായ്: ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റങ്കിങില്‍ ഇന്ത്യയെ പിന്തള്ളി ഓസ്‌ട്രേലിയ. റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയയാണ്. ഇന്ത്യയ് രണ്ടാം സ്ഥാനവുമാണ് ലഭിച്ചത്. 124 റേറ്റിങ് പോയിന്റുകളുമായാണ് ഓസീസ് ഒന്നാം സ്ഥാനം തിരികെ പിടിച്ചത്. ഇന്ത്യക്ക് 120 റേറ്റിങ് പോയിന്റുകള്‍. മൂന്നാം റാങ്കില്‍ ഇംഗ്ലണ്ടാണ്. അവര്‍ക്ക് 105 റേറ്റിങ് പോയിന്റുകള്‍. 103 പോയിന്റുമായി ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തും 96 പോയിന്റുകളുമായി ന്യൂസിലന്‍ഡ് അഞ്ചാമതും നില്‍ക്കുന്നു. ടെസ്റ്റ് റാങ്കിങില്‍ പാകിസ്ഥാന്‍ ആറാം സ്ഥാനത്തും ശ്രീലങ്ക ഏഴാമതും നില്‍ക്കുന്നു. വെസ്റ്റ്…

Read More

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും അഖിലേന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയുമായ അതുല്‍ കുമാര്‍ അഞ്ജാന്‍ (68) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 3.45ന് ലഖ്നൗവിലായിരുന്നു അന്ത്യം. 1956 ജനുവരി 15 ന് ഉത്തർപ്രദേശിലെ ലക്നൗവിലാണ് ജനിച്ചത്. 1970കളുടെ ആദ്യം സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. എഴുപതുകളുടെ പകുതികളിൽ ഉത്തർപ്രദേശിനെ ഇളക്കിമറിച്ച ബഹുജന പ്രക്ഷോഭങ്ങളുടെ മുൻനിര പോരാളിയായിരുന്നു. 1976ല്‍ നാഷണൽ കോളേജ് വിദ്യാർത്ഥി യൂണിയന്റെ പ്രസിഡന്റും തുടർന്ന് ലക്നൗ സർവകലാശാല വിദ്യാർത്ഥി യൂണിയൻ…

Read More

രാഹുൽ ഗാന്ധി റായ്‌ബറേലിയിൽ സ്ഥാനാർഥി; സോണിയ ഗാന്ധിയുടെ സീറ്റിൽ സ്വാഭാവിക തീരുമാനമെന്ന് നേതൃത്വം; അമേഠിയിൽ കിശോരിലാൽ ശർമ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി മത്സരിക്കും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമായ ഇന്നാണ് ഔദ്യോഗിക പ്രഖ്യാപനം. സോണിയ ഗാന്ധിയുടെ സീറ്റിൽ സ്വാഭാവിക തീരുമാനം എന്നാണ് പാർട്ടി നേതൃത്വം അറിയിച്ചത്. അമേഠിയിൽ കിശോരിലാൽ ശർമ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ നേതാവ് ആണ് കിശോരി ലാൽ ശർമ. അതേസമയം, മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചതായും കോൺഗ്രസ് വ്യക്തമാക്കി. മെയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്. ഇരുമണ്ഡലങ്ങളിലും നാമനിർദേശ പത്രിക…

Read More

ഡൽഹിയിൽ വീണ്ടും ലഫ്റ്റനന്‍റ് ഗവർണർ – സർക്കാർ പോര്; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ടു

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ലഫ്റ്റനന്‍റ് ഗവർണർ – സർക്കാർ പോരിനെ തുടർന്ന് വനിതാ കമ്മീഷനിൽ കൂട്ട പിരിച്ചുവിടൽ. ലഫ്റ്റനന്‍റ് ഗവർണർ വി കെ സക്സേന. വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ടു. അനുവാദം വാങ്ങാതെ മുൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ നിയമനം നടത്തിയതെന്ന് ആരോപിച്ചാണ് ലഫ്റ്റനന്‍റ് ഗവർണർ നടപടിയെടുത്തത്. കരാറടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ വനിതാ കമ്മിഷൻ അധ്യക്ഷയ്ക്ക് അധികാരമില്ലെന്ന് ലഫ്റ്റനന്‍റ് ഗവർണറുടെ ഉത്തരവിൽ പറയുന്നു. ധനവകുപ്പിന്‍റെ അനുമതിയില്ലാതെ സർക്കാരിന്…

Read More

കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് നരേന്ദ്രമോദിയുടെ ചിത്രം നീക്കി

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. പ്രധാനമന്ത്രിയുടെ ചിത്രത്തോടൊപ്പം ഉണ്ടായിരുന്ന ‘ഒത്തൊരുമിച്ച് ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തും’ എന്ന വാക്കുകൾ മാത്രമേ നിലവിൽ സർട്ടിഫിക്കറ്റിൽ ഉള്ളു. കോവിന് വെബ്‌സൈറ്റിൽ ഇപ്പോൾ സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യുമ്പോൾ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയുള്ളതാണ് ലഭിക്കുന്നത്. രക്തം കട്ടപിടിക്കുന്നതടക്കമുള്ള അപൂര്‍വ്വ പാര്‍ശ്വഫലങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെച്ചവര്‍ക്കുണ്ടാകുമെന്ന് നിര്‍മാതാക്കള്‍ യുകെ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയ നടപടി ഉണ്ടായിരിക്കുന്നത്. എന്നാല്‍,…

Read More

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ച് സഞ്ജു സാംസൺ; കെ എൽ രാഹുലിനെ ഒഴിവാക്കി

മുംബൈ: മലയാളി താരം സഞ്ജു സാംസണെ ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിൽ ഉൾപ്പെടുത്തി. സഞ്ജുവും ഋഷഭ് പന്തുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. ഇതോടെ കെ.എൽ. രാഹുലിന് ടീമിൽ ഇടിമില്ലാതായി. അതേസമയം, ഫോമിലല്ലാത്ത ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാണ്ഡ്യയെ കൂടാതെ ശിവം ദുബെയും പേസ് ബൗളിങ് ഓൾറൗണ്ടറായി ടീമിലുണ്ട്. രോഹിത് ശർമ നയിക്കുന്ന ടീമിൽ വിരാട് കോലിയും ഉൾപ്പെടുന്നു. ഓപ്പണരായി യശസ്വി ജയ്സ്വാളും എത്തി. മെട്രൊ വാർത്ത കഴിഞ്ഞ ദിവസം റിപ്പോർട്ട്…

Read More

ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 മാവോസ്റ്റുകളെ വധിച്ചു

റായ്പൂര്‍: ഛത്തീസ്ഗഢിലെ നാരായണ്‍പൂരില്‍ രണ്ട് സ്ത്രീള്‍ ഉള്‍പ്പെടെ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. നാരായണ്‍പൂര്‍ കങ്കര്‍ അതിര്‍ത്തി പ്രദേശത്തെ അബുജ്മദില്‍ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളെ സുരക്ഷാ സേന കൊലപ്പെടുത്തിയത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്നും എകെ 47 ഉള്‍പ്പെടെ വന്‍തോതില്‍ ആയുധ ശേഖരങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിസിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി ‘ക്ലാഷ്’; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചുഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്നും എകെ 47 ഉള്‍പ്പെടെ വന്‍തോതില്‍ ആയുധ ശേഖരങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തി. ഇന്ന് രാവിലെ…

Read More

600 കോടിയുടെ ലഹരിമരുന്നുമായി പാക്ക് ബോട്ട് പിടിച്ചു; 14 പേർ അറസ്റ്റിൽ ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട

അഹമ്മദാബാദ്:ഗുജറാത്ത് തീരത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട പാക്കിസ്ഥാൻ ബോട്ടിൽനിന്ന് തീരസംരക്ഷണ സേന 600 കോടി രൂപ വിലമതിക്കുന്ന 86 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന 14 പാക്കിസ്ഥാനികളെ അറസ്റ്റു െചയ്തു. തീരസംരക്ഷണ സേനയ്ക്കൊപ്പം ഭീകരവിരുദ്ധ സ്ക്വാഡും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും ദൗത്യത്തിൽ പങ്കാളികളായി. ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയയിലെ അംഗങ്ങളാണ് പിടിയിലായത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial