Headlines

ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

പാറ്റ്ന: ജെഡിയു (ജനതാദൾ യുണൈറ്റഡ്) യുവനേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. സൗരഭ് കുമാർ എന്ന യുവാവാണ് കഴിഞ്ഞ രാത്രിയിൽ കൊല്ലപ്പെട്ടത്. പാറ്റ്നയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ ബൈക്കിലെത്തിയ നാല് പേർ സൗരഭ് കുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. സൗരഭിനൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും വെടിയേറ്റിട്ടുണ്ട്. സൗരഭിന് തലയ്ക്കാണ് വെടിയേറ്റത്. സൗരഭിന് നേരെ അക്രമികൾ രണ്ട് തവണ വെടിയുതിർത്തു. കൂടെയുണ്ടായിരുന്നയാൾക്ക് മൂന്ന് തവണയും വെടിയേറ്റു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സൗരഭ് മരണത്തിന് കീഴടങ്ങുകയായിരുന്നു. സുഹൃത്ത് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പാറ്റ്ന പൊലീസ് സ്ഥലത്തെത്തി…

Read More

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയെ ബിജെപിയില്‍ നിന്നും പുറത്താക്കി

ബെംഗളൂരു: കർണാടകയിലെ മുതിർന്ന നേതാവ് കെ.എസ്. ഈശ്വരപ്പയെ ബിജെപിയിൽ നിന്നും പുറത്താക്കി. ശിവമോഗയിൽ സ്വതന്ത്രനായി മത്സരിക്കുന്നകിന്റെ പേരിലാണ് കർണാടക മുൻ മുഖ്യമന്ത്രികൂടിയായ ഈശ്വരപ്പയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. ആറ് വർഷത്തേക്കാണ് സസ്പെൻഷൻ. ബി.എസ്. യെദ്യൂരപ്പയുടെ മകനും ശിവമോഗയിലെ സിറ്റിങ് എംപിയുമായ ബി.വൈ. രാഘവേന്ദ്രയ്‌ക്കെതിരെയാണ് ഈശ്വരപ്പ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഹവേരിയിൽ മകൻ കാന്തേഷിന് സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് അദ്ദേഹം കടുത്ത തീരുമാനത്തിലേക്കെത്തിയത്. വിമത നീക്കത്തിൽ നിന്ന് അദ്ദേഹത്തെ അനുയയിപ്പിക്കാൻ ബി.ജെ.പി. നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടർന്നാണ് അച്ചടക്ക…

Read More

സൂറത്ത് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ വിജയിച്ചു

സൂറത്ത്: സൂറത്ത് ലോക്സഭാ മണ്ഡലത്തിലെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിച്ചു. മറ്റെല്ലാ സ്ഥാനാർത്ഥികളും മത്സരത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് സൂറത്ത് ജില്ലാ കളക്ടർ ആണ് മുകേഷ് ദലാൽ വിജയിച്ചതായി പ്രഖ്യാപിച്ചത്.ലോഗ് പാർട്ടിയുടെ സൊഹൈൽ ഷെയ്ഖ്, ഗ്ലോബൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ജയേഷ് മേവാഡ, സ്വതന്ത്രരായ ഭരത് പ്രജാപതി, അജിത്‌സിംഗ് ഉമത്ത്, രമേഷ് ബരായ, കിഷോർ ദയാനി, ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്പി) പ്യാരേലാൽ ഭാരതി എന്നിവരാണ് നാമനിർദ്ദേശ പത്രിക പിൻവലിച്ചിരിക്കുന്നത്.

Read More

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 24കാരിയെ കുത്തിക്കൊന്നു; അക്രമിയെ അമ്മ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

ബംഗളൂരു: കര്‍ണാടകയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 24കാരിയെ 44കാരന്‍ കുത്തിക്കൊന്നു. മകളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ, അമ്മ കല്ല് കൊണ്ട് തലയ്ക്കടിച്ച് യുവാവിനെ കൊലപ്പെടുത്തി. ബംഗളൂരുവിലെ ജയനഗറില്‍ കഴിഞ്ഞദിവസമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സുരേഷ് ആണ് 24കാരിയായ അനുഷയെ കുത്തിക്കൊന്നത്. രണ്ടു തവണയാണ് കത്തി ഉപയോഗിച്ച് കുത്തിയത്. മകളെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാന്‍ ഓടിയെത്തിയ അമ്മ കൈയില്‍ കിട്ടിയ കല്ല് ഉപയോഗിച്ച് സുരേഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇരുവരും തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു പാര്‍ക്കില്‍ വച്ചാണ് സംഭവം…

Read More

കോൺഗ്രസ് ജയിച്ചാൽ സ്വത്ത് മുസ്ലിങ്ങൾക്ക് നൽകും : കടുത്ത വർഗീയ പരാമർശവുമായി നരേന്ദ്ര മോദി

ജയ്പൂര്‍: ബി.ജെ.പിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കടുത്ത മുസ്ലിംവിരുദ്ധ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടായിരുന്നപ്പോള്‍ രാജ്യത്തിന്റെ സമ്പത്ത് ആദ്യം മുസ്ലിംകള്‍ക്ക് എന്ന നിലപാടാണ് സ്വീകരിച്ചത്. അതിനര്‍ത്ഥം അവര്‍ക്ക് അധികാരം ലഭിച്ചാല്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കാണ് അവര്‍ രാജ്യത്തിന്റെ സമ്പത്തെല്ലാം വിതരണംചെയ്യുക എന്നാണ്. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തെല്ലാം നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നവര്‍ക്കും നല്‍കണോ? നിങ്ങള്‍ ഇത് അംഗീകരിക്കുന്നുണ്ടോ?- മോദി ചോദിച്ചു. മതാക്കളുടെ പെണ്‍മക്കളുടേയും പക്കലുള്ള സ്വര്‍ണ്ണത്തിന്റെ കണക്കെടുക്കുമെന്നും ആ പണം വിതരണംചെയ്യുമെന്നുമാണ്…

Read More

മണിപ്പൂരിൽ വോട്ടെടുപ്പിനിടെ സംഘർഷം; 11 ബൂത്തുകളിൽ നാളെ റീപോളിങ്

ഇംഫാൽ: വോട്ടെടുപ്പ് നടക്കുന്നതിനിടെ ഇന്നർ മണിപ്പൂർ മണ്ഡലത്തിൽ സംഘർഷമുണ്ടായി വോട്ടിംഗ് തടസ്സപ്പെട്ടയിടങ്ങളിൽ റീപോളിംഗ്. 11 ബൂത്തുകളിലാണ് തിങ്കളാഴ്ച റീപോളിംഗ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെയാകും വോട്ടെടുപ്പ് നടക്കുകയെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു. കലാപം തുടരുന്ന മണിപ്പൂരിലും ആദ്യഘട്ട വോട്ടെടുപ്പ് നടന്ന വെള്ളിയാഴ്ച വോട്ട് ചെയ്യാൻ ജനങ്ങൾ പോളിംഗ് ബൂത്തുകളിൽ എത്തിയിരുന്നു. 63.13 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് നടന്നത്. വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് പലയിടത്തും അക്രമ സംഭവങ്ങൾ അരങ്ങേറി. മൊയ്‌രാങ്ങിൽ കോൺഗ്രസ് ബൂത്ത് ഏജന്റിനെ…

Read More

ഗൂഗിളിൽ മിന്നി ബിജെപി; തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങൾ നൽകാൻ ഗൂഗിളിന് മാത്രം നൽകിയത് 39 കോടി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങൾ നൽകാൻ ഗൂഗിളിന് മാത്രം ബി.ജെ.പി നൽകിയത് 39 കോടി രൂപ. കണക്കുകൾ പ്രകാരം ജനുവരി 1 മുതൽ ഏപ്രിൽ 11 വരെ ഗൂഗിൾ വഴി 80,667 രാഷ്ട്രീയ പരസ്യങ്ങളാണ് ബി.ജെ.പി നൽകിയത്. ഇതിനായി 39,41,78,750 കോടി രൂപയാണ് ഗൂഗിളിന് നൽകിയത്. ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയിൽ നൽകിയ പരസ്യത്തിന് മെറ്റക്ക് നൽകിയ കണക്കുകൾ കൂടി പുറത്തുവരുമ്പോൾ ഓൺലൈൻ പ്രചാരണത്തിന് നൽകിയ തുക ഇരട്ടിയാകും ഉത്തർപ്രദേശ്, ഒഡീഷ, ബീഹാർ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലാണ്…

Read More

ദൂരദർശൻ ന്യൂസിന് ഇനി കാവി ലോഗോ

ദൂരദർശൻ ന്യൂസിന്റെ ലോഗോയിൽ മാറ്റം വരുത്തി ചാനൽ. കാവി നിറത്തിലുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. ഡിസൈനിൽ ലോഗോയുടെയും അക്ഷരങ്ങളുടെയും നിറമാണ് കാവി ആക്കി പരിഷ്കരിച്ചിരിക്കുന്നത്. നേരത്തെ ഇത് മഞ്ഞയും നീലയുമായിരുന്നു. ലോഗോയിൽ മാത്രമല്ല ചാനലിൻ്റെ സ്ക്രീനിങ് നിറവും കാവിയാക്കിയിട്ടുണ്ട്. അതേസമയം ലോഗോ മാറ്റത്തിനെതിരെ സോഷ്യൽ മിഡിയയിൽ വിമർശനങ്ങളും ഉയരുന്നുണ്ട്

Read More

പൂച്ചയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ശ്വാസംമുട്ടി മരിച്ചു

മുംബൈ: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ഇറങ്ങിയ അഞ്ച് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലായിരുന്നു സംഭവം. മണിക് ഗോവിന്ദ് കാലെ, സന്ദീപ് മണിക് കാലെ, ബബ്ലു അനില്‍ കാലെ, അനില്‍ ബാപ്പുറാവു കാലെ, ബാബാസാഹേബ് ഗെയ്ക്വാദ് എന്നിവരാണ് മരിച്ചത്. കിണറ്റില്‍ ഇറങ്ങിയ ഓരോരുത്തരായി ബോധരഹിതരാകുകയായിരുന്നു. ഒരാളെ നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷിച്ചു. മരിച്ച അഞ്ചുപേരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കൃഷിയിടത്തിലെ ഉപേക്ഷിക്കപ്പെട്ട കിണറിലാണ് പൂച്ച വിണത്. പൂച്ചയെ രക്ഷിക്കാന്‍ ആദ്യം ഇറങ്ങിയ ആള്‍…

Read More

ഉത്സവത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; മൂന്ന് മാസങ്ങൾക്ക് ശേഷം യുവമോര്‍ച്ച മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

തൃശൂര്‍: ഉത്സവത്തിനിടെ പതിനെട്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവമോര്‍ച്ച മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍. ഒളിവിലായിരുന്ന ബിജെപി പ്രവര്‍ത്തകനായ വാടാനപ്പള്ളി ബീച്ച് വ്യാസ നഗറില്‍ കാട്ടില്‍ ഇണ്ണാറന്‍ കെ.എസ്.സുബിന്‍ (40) ആണ് അറസ്റ്റിലായത്. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ബംഗളുരുവില്‍ നിന്നാണ് സുബിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി ആദ്യവാരം വ്യാസനഗറിലെ ദേശവിളക്ക് കാണാനെത്തിയ 18കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഇയാള്‍ക്കെതിരായ കേസ്. പീഡനം ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ ജനുവരി 10നാണ് സുബിനെതിരെ വാടാനപ്പള്ളി പൊലീസ് കേസെടുത്തത്. ഇതോടെ സുബിന്‍ ഒളിവില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial