ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ അഞ്ചാം ഘട്ട പട്ടിക പ്രഖ്യാപിച്ച് ബിജെപി
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ അഞ്ചാം ഘട്ട പട്ടിക പ്രഖ്യാപിച്ച് ബിജെപി. വയനാട്ടിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിക്കും. ആലത്തൂരിൽ ഡോ. ടിഎൻ സരസുവാണ് സ്ഥാനാർത്ഥി. എറണാകുളത്ത് നിന്ന് ഡോ. കെഎസ് രാധാകൃഷ്ണനും കൊല്ലത്ത് നിന്ന് ജി. കൃഷ്ണകുമാറും മത്സരിക്കും. ഇതോടെ, കേരളത്തിലെ എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായി. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിൽ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ തന്നെ വയനാട്ടില്‍ മത്സരിപ്പിക്കുന്നത്. ഇത്തവണ…

