വരുൺ ഗാന്ധി ബിജെപി വിടാനൊരുങ്ങുന്നു; ഇന്ത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായേക്കും

ലഖ്നൗ: ബിജെപി നേതാവ് വരുൺഗാന്ധി പാർട്ടി വിടുമെന്ന് റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇക്കുറി വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നൽകില്ലെന്ന സൂചനകൾക്ക് പിന്നാലെയാണ് അദ്ദേഹം പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായത്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി പാർലമെന്റിലേക്ക് മത്സരിച്ചേക്കുന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വരുൺ ഗാന്ധി പിലിഭിത്തിൽ സമാജ്വാദി പാർട്ടി ടിക്കറ്റിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ഏറെ നാളായി കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തുള്ള വരുൺ ഗാന്ധി ക്ക് ബിജെപി ഇത്തവണ സീറ്റു നിഷേധിക്കുമെന്ന് നേരെത്തെ…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ചു;ആളൂരിനെതിരെ പോക്സോ കേസ്

കൊച്ചി: അഡ്വ ബി എ ആളൂരിനെതിരെ പോക്സോ കേസ്. എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരത്തിൽ ആളൂർ കടന്നു പിടിച്ചു എന്നാണ് പരാതി. ആളൂരിനെതിരെ മൂന്നാമത്തെ കേസാണ് ചുമത്തിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ഇതിന് മുമ്പ് രണ്ട് തവണ ആളൂരിനെതിരെ കേസെടുത്തിരുന്നു. അഞ്ച് ലക്ഷം രൂപ ബിസിനസ് ആവശ്യത്തിന് നൽകിയെന്നും അത് തിരികെ ചോദിച്ചപ്പോൾ അപമാനിച്ചുവെന്നും ഒരു സ്ത്രീ നൽകിയ പരാതിയിലാണ് രണ്ടാമത്തെ കേസ്. പണം തിരികെ ചോദിക്കാൻ പരാതിക്കാരിക്കൊപ്പം ആളൂരിന്റെ…

Read More

കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലേയ്ക്ക് ഇടിച്ചു കയറി; ബിആർഎസ് എംഎല്‍എ നന്ദിത വാഹനാപകടത്തില്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംഎൽഎ ലാസ്യ നന്ദിത (37) വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ ഹൈദരാബാദിലെ എക്സ്പ്രസ് വേയില്‍ വച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറി. എംഎല്‍എയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സെക്കന്തരാബാദ് കന്റോണ്‍മെന്റ് മണ്ഡലത്തിലെ എംഎല്‍എയായിരുന്നു. സംഗറെഡ്ഢി ജില്ലയിലെ സുല്‍ത്താന്‍പൂര്‍ നെഹ്‌റു ഔട്ടര്‍ റിംഗ് റോഡിലാണ് അപകടം. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം…

Read More

പ്രചാരണായുധമായി കോണ്ടം പായ്ക്കുകൾ വിതരണം ചെയ്തു; ആന്ധ്രയിൽ പോരടിച്ച് രാഷ്ട്രീയ പാർട്ടികൾ

ആന്ധ്രപ്രദേശ്: ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രചാരണായുധമായി വീടുകൾതോറും കോണ്ടം പായ്ക്കുകൾ വിതരണം ചെയ്തു. ആന്ധ്രയിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പോര് മുറുകി. ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസും പ്രതിപക്ഷമായ തെലുങ്ക് ദേശം പാർട്ടിയുമാണ് പോരടിക്കുന്നത്. കഴിഞ്ഞദിവസമാണ് പാർട്ടി ചിഹ്നങ്ങൾ പ്രിന്റ് ചെയ്ത കോണ്ടം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത്. വൈ.എസ്.ആർ കോൺഗ്രസിന്റെയും പ്രമുഖ പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയുടെയും ചിഹ്നങ്ങൾ അടയാളപ്പെടുത്തിയ കോണ്ടം പാക്കുകളാണ് വോട്ടർമാർക്കിടയിൽ വിതരണം ചെയ്യുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനായി വീടുകൾ കയറി പ്രചാരണം നടത്തുന്ന പാർട്ടി…

Read More

ഗുജറാത്തിലെ വാലിനാഥ് ധാം ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിലും മോദി പങ്കെടുക്കും

അഹമ്മദാബാദ്: ഗുജറാത്തിലെ മെഹ്സാനയിലെ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഫെബ്രുവരി 22നാണ് ക്ഷേത്രത്തിലെ പ്രതിഷ്‌ഠ ചടങ്ങുകൾ നടക്കുക. വി‌നഗറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 900 വർഷത്തെ ചരിത്രം ഈ പ്രദേശത്തിനുണ്ട്. 14 വർഷമെടുത്താണ് ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 15,000 അതിഥികൾ ക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സോമനാഥ് ക്ഷേത്രം കഴിഞ്ഞാൽ ഗുജറാത്തിലെ രണ്ടാമത്തെ വലിയ ശിവക്ഷേത്രമാണ് വിസ്‌നഗർ താലൂക്കിലെ മെഹ്സാന ജില്ലയിൽ സ്ഥിതി ചെയ്യുന്ന വാലിനാഥ് ധാം…

Read More

ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വലിയ തിരിച്ചടി; എ.എ.പി സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി. എ.എ.പി സ്ഥാനാർഥി കുൽദീപ് കുമാറിനെ സുപ്രിംകോടതി വിജയിയായി പ്രഖ്യാപിച്ചു. ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. വരണാധികാരിയായിരുന്ന ബിജെപി നേതാവ് അനിൽ മസിക്കെതിരെ നടപടിക്കും കോടതി നിർദേശിച്ചു. ബാലറ്റ് അസാധുവാക്കാൻ വരണാധികാരി ശ്രമിച്ചതായി കോടതി ചൂണ്ടിക്കാട്ടി

Read More

ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ്: വരണാധികാരിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീംകോടതി; ബാലറ്റ് പേപ്പറുകള്‍ വീണ്ടും എണ്ണണം

ന്യൂഡല്‍ഹി: ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ വരണാധികാരിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീംകോടതി. നേരിട്ട് ഹാജരായ പ്രിസൈഡിങ് ഓഫീസര്‍ അനില്‍ മാസിഹിനെതിരെ കോടതി വീണ്ടും രൂക്ഷ വിമര്‍ശനമുന്നയിച്ചു. വോട്ടെടുപ്പിന്റെ വീഡിയോ കോടതി കണ്ടു. ചില ബാലറ്റ് പേപ്പറുകളില്‍ നിങ്ങള്‍ X മാര്‍ക്ക് ഇടുന്നത് വീഡിയോയില്‍ നിന്ന് വളരെ വ്യക്തമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ഇത് ഗൗരവമേറിയ വിഷയമാണ്. ബാലറ്റ് പേപ്പറുകളില്‍ X മാര്‍ക്ക് ഇട്ടത് എന്തിനാണെന്ന് കോടതി ചോദിച്ചു. അസാധുവായ ബാലറ്റ്…

Read More

മണിപ്പൂരിൽ ബിഎസ്എഫ് സൈനികർക്ക് നേരെ വെടിവെപ്പ്: ഒരു ജവാന് പരിക്കേറ്റു

മണിപ്പൂരിൽ വീണ്ടും സംഘർഷം. കാക്ചിംഗ് ജില്ലയിൽ തോക്കുധാരികൾ ബിഎസ്എഫ് സൈനികർക്ക് നേരെ വെടിയുതിർത്തു. ഒരു ജവാന് ഗുരുതര പരിക്ക്. അക്രമികൾ അപ്രതീക്ഷിതമായി ബിഎസ്എഫ് ജവാൻമാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്ന് ദിവസമായി മേഖലയിൽ ആക്രമണം നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ. ചുരാചന്ദ്പൂരിന്റെയും ചന്ദേലിന്റെയും അതിർത്തിയിലുള്ള പ്രശ്‌നബാധിത പ്രദേശമായ സുഗുവിൽ ശനിയാഴ്‌ചയാണ് സംഭവം. വെടിവയ്പ്പിൽ ഹിമാചൽ സ്വദേശി ഹെഡ് കോൺസ്റ്റബിൾ സോം ദത്തിനാണ് (45) പരിക്കേറ്റത്. ഇടതു തോളിൽ വെടിയേറ്റ ദത്തിനെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്‌തതായാണ് സൂചന

Read More

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ സഹപാഠികൾ കൂട്ടബലാത്സംഗം ചെയ്തു

രാജസ്ഥാനിലെ കോട്ടയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ സഹപാഠികൾ കൂട്ടബലാത്സംഗം ചെയ്തു. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ കബളിപ്പിച്ച് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ഉമ ശർമ്മ പറഞ്ഞു. പീഡനത്തിനിരയായ വിദ്യാർഥി സോഷ്യൽ മീഡിയയിലൂടെയാണ് മുഖ്യപ്രതിയുമായി പരിചയത്തിലായതെന്ന് പൊലീസ് അറിയിച്ചു.

Read More

പെൺസിംഹമായ ‘സീത’യെ പാർപ്പിച്ചത് ആൺസിംഹമായ ‘അക്ബറി’നൊപ്പം; വനംവകുപ്പിനെതിരെ VHP ഹൈക്കോടതിയിൽ

കൊൽക്കത്ത: ‘സീത’ എന്നു പേരുള്ള പെൺസിംഹത്തെ ‘അക്ബർ’ എന്ന ആൺസിംഹത്തിനൊപ്പം പാർപ്പിക്കാനുള്ള പശ്ചിമബംഗാൾ വനംവകുപ്പിന്റെ നീക്കത്തിനെതിരേ കോടതിയെ സമീപിച്ച് വി.എച്ച്.പി. കൽക്കട്ട ഹൈക്കോടതിയുടെ ജൽപൈഗുരി സർക്യൂട്ട് ബെഞ്ചിന് മുമ്പാകെയാണ് വി.എച്ച്.പി. പശ്ചിമബംഗാൾ ഘടകം ഹർജി നൽകിയത്. ബംഗാളിലെ സിലിഗുഡി സഫാരി പാർക്കിലാണ് ‘സീതയും’ ‘അക്ബറും’ ഒന്നിച്ച് താമസിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സീതയേയും അക്ബറിനേയും സിലിഗുഡി സഫാരി പാർക്കിലേക്ക് കൊണ്ടുവന്നത്. രണ്ട് സിംഹങ്ങൾക്കും നേരത്തേ തന്നെയുള്ള പേരാണ് ഇപ്പോഴുമുള്ളതെന്നാണ് ബംഗാൾ വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ബി.ജെ.പി. ഭരിക്കുന്ന ത്രിപുരയിലെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial