നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കാപ്പ ചുമത്തി

        സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കാപ്പ ചുമത്തി. കായംകുളം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം സിബി ശിവരാജനെതിരെയാണ് കാപ്പ ചുമത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. മണൽ കടത്ത്, വടിവാൾ ഉപയോഗിച്ച് ആക്രമം തുടങ്ങിയ കേസുകളിൽ നേരത്തെ തന്നെ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അഞ്ച് മാസം മുൻപ് സിബിയുടെ നേതൃത്വത്തിൽ നടന്ന വടിവാൾ അക്രമത്തിൽ പോലീസ് കേസ് എടുത്തെങ്കിലും കാര്യമായ നടപടികൾ ഉണ്ടായിരുന്നില്ല. അതിനിടെ ഇയാളെ പാര്‍ട്ടി നേതൃത്വം സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച്…

Read More

മദ്യനയ അഴിമതിക്കേസ്; ജയിലിൽ തുടരാൻ കെജ്‌രിവാളിനോട് സുപ്രീംകോടതി

ഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ ജാമ്യം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് വരുന്നതുവരെ ജയിലിൽ തുടരാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് സുപ്രീംകോടതി. ജാമ്യം അനുവദിക്കാത്തത് നീതിനിഷേധമാണെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കെജ്‌രിവാളിന്റെ ഹർജി ജൂൺ 26ന് പരിശോധിക്കാമെന്നും കോടതി അറിയിച്ചു. കേസിൽ വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തതിനെതിരെയാണ് അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ജൂൺ 20ന് വിചാരണക്കോടതി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും അടുത്ത ദിവസം തന്നെ വിധി റദ്ദ് ചെയ്യാൻ ഇഡി…

Read More

പ്രോടെം സ്പീക്കർ തെരഞ്ഞെടുപ്പിൽ പ്രതിഷേധം; സഹായസ്ഥാന പാനലിൽ നിന്നും പിന്മാറി കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെയുള്ളവർ

ന്യൂഡൽഹി: ലോക്സഭയിൽ പ്രോടെം സ്‌പീക്കറെ സഹായിക്കാനുള്ള പാനലിൽ നിന്നും പിന്മാറി ഇന്ത്യ സഖ്യ പ്രതിനിധികൾ. കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെയുള്ള നേതാക്കളാണ് പിന്മാറിയത്. ഇന്ത്യ സഖ്യത്തിലെ മൂന്ന് പേരാണ് പ്രോടെം സ്പീക്കർ പാനലിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം പിന്‍മാറി. ബി.ആർ. അംബേദ്കർ പ്രതിമയ്ക്കു മുന്നിൽ ഭരണഘടന ഉയർത്തിപിടിച്ച് പ്രതിഷേധിച്ച ശേഷമാകും പ്രതിപക്ഷ എംപിമാർ ഇന്നു പാർലമെന്റിനുള്ളിൽ പ്രവേശിക്കുക. പാർലമെന്റിലെ മുതിർന്ന അംഗമായ കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ്പീക്കർ ആക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ പ്രതിഷേധം

Read More

പുറത്തിറങ്ങാനിരിക്കേ അവസാന നിമിഷം തിരിച്ചടി; കെജ്രിവാളിന്റെ ജാമ്യ ഉത്തരവിന് താൽക്കാലിക സ്റ്റേ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ തിഹാർ ജയിലിൽനിന്നു പുറത്തിറങ്ങാനിരിക്കേ അവസാന നിമിഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ നേരിട്ടത് വൻ തിരിച്ചടി. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ഹർജി പരിഗണിക്കുന്നത് വരെ ഡൽഹി ഹൈക്കോടതി കെജ്രിവാളിന്റെ വിടുതൽ ഉത്തരവ് താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്. റൗസ് അവന്യൂവിലെ പ്രത്യേക കോടതി വ്യാഴാഴ്ചയാണു കേജ്‍രിവാളിനു ജാമ്യം അനുവദിച്ചത്. ജാമ്യം നൽകിയതിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. വാദങ്ങൾ അവതരിപ്പിക്കാൻ വേണ്ടത്ര സമയം കിട്ടിയില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഇ.ഡിയുടെ ഹർജിയിൽ ഹൈക്കോതി…

Read More

കൂലിപ്പണിയെടുത്ത് ഭാര്യയെ പഠിപ്പിച്ചു ; പോലീസിൽ ജോലി ലഭിച്ചയുടൻ ഭർത്താവിൽ നിന്ന് വിവാഹമോചനം തേടി ഭാര്യ

      ബെഗുസാരായി : ജീവിതത്തിൽ ഏറ്റവും വിഷമം നൽകുന്നത് വിശ്വാസവഞ്ചനയാണ് . അതും സ്വന്തം ജീവിതപങ്കാളിയിൽ നിന്ന് തന്നെയായാൽ ആർക്കും താങ്ങാനുമാകില്ല. ബീഹാറിലെ ബെഗുസരായിയിലാണ് ഇത്തരമൊരു സംഭവം നടന്നത്. കൂലിപ്പണിയെടുത്ത് തന്നെ പഠിപ്പിച്ച ഭർത്താവിനെയാണ് ജോലി കിട്ടി അല്പനാളുകൾക്കുള്ളിൽ ഭാര്യ ഉപേക്ഷിച്ചത്. 2013 ജൂൺ 15 നാണ് ദർഹ ഗ്രാമവാസിയായ വിജയ് കുമാറും സാഹേബ്പൂർ സൻഹ ഗ്രാമത്തിൽ താമസിക്കുന്ന റോഷ്‌നി കുമാരിയും വിവാഹിതരായത്. വിവാഹശേഷം പഠിക്കാനുള്ള ആഗ്രഹം റോഷ്‌നി പ്രകടിപ്പിച്ചു. എതിർപ്പുകളൊന്നും പറഞ്ഞില്ലെന്ന് മാത്രമല്ല റോഷ്നിയെ പഠിപ്പിക്കാനായി…

Read More

പ്രണയത്തിൽ നിന്ന് പിന്മാറിയ അരിശത്തിൽ പെൺകുട്ടിയെ യുവാവ് നടു റോഡിൽ അടിച്ചു കൊന്നു: ജനം കാഴ്ചക്കാരായി നിന്നു.

മുംബൈ : മുംബൈ വസായിയിൽ യുവാവ് പെൺകുട്ടിയെ നടുറോഡിൽ അടിച്ചുകൊന്നു. പ്രണയത്തിൽ നിന്ന് പിൻമാറിയതാണ് കൊലപാതക കാരണം. സ്പാനർ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. പ്രതി രോഹിത് യാദവ് അറസ്റ്റിൽ. 20 വയസുകാരി ആരതി യാദവാണ് മരിച്ചത്. നടുറോഡിൽ ആൾക്കൂട്ടത്തിനിടയിൽ വച്ചാണ് 29-കാരനായ രോഹിത് പെൺകുട്ടിയെ ക്രൂരമായി അടിച്ച് കൊലപ്പെടുത്തിയത്. വലിയ സ്പാനർ കയ്യിൽ കരുതിയ പ്രതി ‘എന്നോട് എന്തിനിങ്ങനെ ചെയ്‌തു’ എന്ന് ചോദിച്ചുകൊണ്ട് നെഞ്ചിലും തലയക്കും സ്പപാനർ ഉപോയിഗച്ച് അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ആക്രമണത്തിന് പിന്നാലെ പെൺകുട്ടി മരിച്ചെന്നാണ്…

Read More

ഭാര്യ മരിച്ച വിഷമത്തിൽ അസം ഹോം സെക്രട്ടറി സ്വയം വെടിവെച്ച് മരിച്ചു

ഗുവാഹത്തി : അര്‍ബുദ ബാധിതയായ ഭാര്യ മരിച്ച വിഷമത്തില്‍ അസം ഹോം സെക്രട്ടറിയായ ഐപിഎസുകാരന്‍ ഐസിയുവിനുള്ളില്‍ വച്ച് സ്വയം വെടിവച്ചുമരിച്ചു. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. 2009 ബാച്ച് ഐപിഎസ് ഓഫിസറായ സിലാദിത്യ ചേതിയ ആണ് ഭാര്യ മരിച്ച ഐസിയുവിനുള്ളില്‍ വച്ച് ജീവനൊടുക്കിയത്. അര്‍ബുദം നാലാം ഘട്ടത്തിലായതിനെ തുടര്‍ന്ന് സിലാദിത്യ ചേതിയയുടെ ഭാര്യ ഏതാനും ദിവസമായി നഗത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭാര്യക്ക് സുഖമില്ലാത്തതിനാല്‍ നാലുമാസമായി സിലാദിത്യ ജോലിക്കു പോയിരുന്നില്ല. ഭാര്യ മരിച്ചതിനു പിന്നാലെ സിലാദിത്യ ഐസിയുവില്‍ നിന്ന…

Read More

തെലങ്കാനയിൽ പശുക്കടത്ത് ആരോപണം; ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി; സംഭവത്തിൽ 21 പേർ അറസ്റ്റിൽ

ഹൈദരാബാദ്: പശുക്കടത്ത് ആരോപിച്ച് തെലങ്കാനയിലെ മേഡക്കിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം. സംഭവത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ 21 പേർ അറസ്റ്റിലായി. ശനിയാഴ്ച വൈകുന്നേരമാണ് പശുക്കടത്ത് ആരോപിച്ച് ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ മേഡക്കിൽ വാഹനങ്ങൾ തടഞ്ഞത്. ഇതേ തുടർന്നാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. സ്ഥലത്ത് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷവും കല്ലേറുമുണ്ടായി. ഏഴുപേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയും ഒരു വിഭാഗം അടിച്ചുതകർത്തു. സംഘർഷത്തെത്തുടർന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത 8 കേസുകളിലായി 21…

Read More

പ്ലാസ്റ്റര്‍ ഇടുന്നതിന് പകരം കാര്‍ഡ് ബോര്‍ഡ്

     ബീഹാർ : ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിയ യുവാവിന്റെ ഒടിഞ്ഞകാലില്‍ പ്ലാസ്റ്റര്‍ ഇടുന്നതിന് പകരം കെട്ടിവച്ചത് കാര്‍ഡ്ബോര്‍ഡ്. ബിഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം. ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ നിതീഷ് കുമാറാണ് മിനാപ്പൂരിലെ പ്രാഥമിക ആശുപത്രിയില്‍ ചികിത്സതേടിയത്. അവിടെ വച്ചാണ് പ്ലാസ്റ്ററിന് പകരം കാര്‍ഡ് ബോര്‍ഡ് കെട്ടിവച്ചത്. പിന്നീട് യുവാവിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അഞ്ച് ദിവസം കഴിഞ്ഞിട്ടും ഡോക്ടര്‍മാരും ആരും വന്ന് നോക്കിയില്ലെന്ന് യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയില്‍ കാര്‍ഡ് ബോട്ട് കെട്ടിവെച്ച് വാര്‍ഡില്‍ കിടക്കുന്ന…

Read More

മണിപ്പൂർ മുഖ്യമന്ത്രിയുടെ വാഹനം ആക്രമിക്കപ്പെട്ടു; സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്

ഇംഫാല്‍: മണിപ്പൂർ മുഖ്യമന്ത്രിയുടെ വാഹനം ആക്രമിക്കപ്പെട്ടു. മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ വാഹനം ആയുധധാരികളായ സംഘം ആണ് ആക്രമിച്ചത് . ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനെ പരിക്കേറ്റു. തിങ്കളാഴ്ച കങ്‌പോക്പി ജില്ലയിലാണ് സംഭവം. രാവിലെ 10.30-ന് ദേശീയപാത-37 ല്‍ വെച്ചാണ് സംഭവമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇംഫാലില്‍ നിന്ന് ജിരിബം ജില്ലയിലേക്ക് സഞ്ചരിക്കവേയാണ് ആക്രമണമുണ്ടായത്. അതേ സമയം സംഭവം അപലപനീയമാണെന്ന് ബിരേന്‍ സിങ് പ്രതികരിച്ചു. ഇത് മുഖ്യമന്ത്രിക്ക് നേരെയുള്ള ആക്രമണമാണ്. അതായത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial