ഗുജറാത്തിലെ വാലിനാഥ് ധാം ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിലും മോദി പങ്കെടുക്കും
അഹമ്മദാബാദ്: ഗുജറാത്തിലെ മെഹ്സാനയിലെ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഫെബ്രുവരി 22നാണ് ക്ഷേത്രത്തിലെ പ്രതിഷ്‌ഠ ചടങ്ങുകൾ നടക്കുക. വിനഗറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 900 വർഷത്തെ ചരിത്രം ഈ പ്രദേശത്തിനുണ്ട്. 14 വർഷമെടുത്താണ് ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 15,000 അതിഥികൾ ക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സോമനാഥ് ക്ഷേത്രം കഴിഞ്ഞാൽ ഗുജറാത്തിലെ രണ്ടാമത്തെ വലിയ ശിവക്ഷേത്രമാണ് വിസ്‌നഗർ താലൂക്കിലെ മെഹ്സാന ജില്ലയിൽ സ്ഥിതി ചെയ്യുന്ന വാലിനാഥ് ധാം…

