ഡല്‍ഹി നഗരത്തെ പൊതിഞ്ഞ് മൂടല്‍മഞ്ഞ്

ഡല്‍ഹി: ഡല്‍ഹി നഗരത്തെ പൊതിഞ്ഞ് മൂടല്‍മഞ്ഞ്. കനത്ത മഞ്ഞുവീഴ്ച്ചയെ തുടർന്ന് 30 വിമാന സര്‍വീസുകള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു. വിമാന സർവീസുകളെ മാത്രമല്ല ഗതാഗതത്തെയും സാരമായി തന്നെ കോട ബാധിച്ചു. അന്തരീക്ഷ താപനില താഴ്ന്നതിനെ തുടർന്നാണ് മഞ്ഞ് രൂപപ്പെട്ടത്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടതും ഇറണ്ടേത്തുമായ രാജ്യാന്തരം അടക്കം 30 വിമാന സര്‍വീസുകളെയാണ് മൂടല്‍ മഞ്ഞ് ബാധിച്ചത്. സര്‍വീസ് വൈകുന്ന പശ്ചാത്തലത്തില്‍ വിമാന കമ്പനികളുമായി ബന്ധപ്പെടാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം മൂടല്‍മഞ്ഞിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള…

Read More

പ്രതിഷേധത്തിനു വഴങ്ങി കേന്ദ്രം; ഗുസ്തി ഫെഡറേഷന്റെ പുതിയ സമിതിക്ക് സസ്പെൻഷൻ

ഡൽഹി: സഞ്ജയ് സിം​ഗിന്റെ അദ്ധ്യക്ഷതയിലുള്ള പുതിയ ​ഗുസ്തി ഫെഡറേഷൻ സമിതിക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര കായിക മന്ത്രാലയം. രാജ്യത്തെ നിയമ സം​വിധാനങ്ങൾ ലംഘിച്ചുവെന്നാണ് വിലക്കിന് കേന്ദ്രത്തിന്റെ വിശദീകരണം. ദേശീയ ജൂനിയർ ​ഗുസ്തി ചാമ്പ്യൻഷിപ്പ് ഈ മാസം 28ന് തുടങ്ങാൻ പുതിയ സമിതി തീരുമാനിച്ചിരുന്നു. ഉത്തർപ്രദേശിലെ ​ഗോണ്ടിലാണ് ചാമ്പ്യൻഷിപ്പ് നടത്താൻ തീരുമാനിച്ചത്. എന്നാൽ താരങ്ങൾക്ക് തയ്യാറെടുപ്പിനായി കുറഞ്ഞത് 15 ദിവസം അനുവദിക്കണമെന്നാണ് നിയമം. ഇത് ലംഘിച്ചതിന് പിന്നാലെയാണ് സമിതിയ്ക്ക് വിലക്ക് ലഭിച്ചിരിക്കുന്നത്. ഗുസ്തി ഫെഡറേഷന്റെ പുതിയ സമിതി പഴയ ഭാരവാഹികൾക്ക്…

Read More

സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു; തീരുമാനം ബ്രിജ് ഭൂഷന്റെ അനുയായി സഞ്ജയ് കുമാർ സിംഗിന്റെ വിജയത്തിന് പിന്നാലെ

ന്യൂഡൽഹി: ​ഗുസ്തിയിൽ നിന്നും വിരമിക്കുന്നതായി ഒളിപിക്‌സ് മെഡൽ ജേതാവ് സാക്ഷി മാലിക്. ഏറെ വൈകാരികമായ പത്രസമ്മേളനത്തിലാണ് സാക്ഷി മാലികി​ന്റെ പ്രഖ്യാപനം. രാജ്യത്തിനായി ഇനി മത്സരങ്ങളില്‍ പങ്കെടുക്കില്ലെന്നും സാക്ഷി വ്യക്തമാക്കി. തന്റെ ബൂട്ട് സാക്ഷി പ്രസ്സ്‌ക്ലബ്ബില്‍ ഉപേക്ഷിച്ചു. പ്രഖ്യാപനം WFI തെരഞ്ഞെടുപ്പിന് പിന്നാലെയാണ്. സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിച്ചില്ലെന്നും സാക്ഷി വ്യക്തമാക്കി. മുന്‍ അധ്യക്ഷന്‍ ബ്രിജ്ബൂഷണ്‍ അനുകൂലികളുടെ പാനല്‍ വിജയിച്ചതിന് പിന്നാലെയാണ് സാക്ഷിയുടെ പ്രഖ്യാപനം. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റായി ഒരു വനിതയെ തെരഞ്ഞെടുക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നും ഒരു സ്ത്രീയായിരുന്നു പ്രസിഡന്‍റെങ്കില്‍…

Read More

നിയമസഭയിൽ നെഹ്റുവിന് പകരം അംബേദ്കർ; ചിത്രം മാറ്റിയതിൽ പ്രതിഷേധവുമായി കോൺ​ഗ്രസ്

ഭോപ്പാൽ:പുതിയ ബിജെപി സർക്കാർ തിങ്കളാഴ്ച ചേർന്ന സമ്മേളനത്തിൽ വൻ മാറ്റങ്ങളാണ് നിയമസഭയ്ക്കുളിൽ കൊണ്ടുവന്നത്. മധ്യപ്രദേശ് നിയമസഭയിൽ സ്പീക്കറുടെ പീഠത്തിന് സമീപം സ്ഥാപിച്ചിരുന്ന രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ ചിത്രം മാറ്റി. പകരം ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയായ ബിആർ അംബേദ്‌കറുടെ ചിത്രം സ്ഥാപിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി കോൺ​ഗ്രസ് രം​ഗത്തെത്തി. സ്പീക്കറുടെ കസേരക്ക് പിന്നിൽ മഹാത്മാ ​ഗാന്ധിയുടെയും നെഹ്രുവിന്റെയും ഛായാചിത്രമായിരുന്നു സ്ഥാപിച്ചത്. ഇതിൽ നെഹ്റുവിന്റെ ചിത്രം മാറ്റി അംബേദ്കറുടെ ചിത്രം സ്ഥാപിച്ചു. നിയമസഭാ ഹാളിൽ നിന്ന് നെഹ്‌റുവിന്റെ ഫോട്ടോ…

Read More

ലോക്‌സഭയില്‍ പ്രതിഷേധം; 50 എംപിമാരെ കൂടി സസ്‌പെന്റ് ചെയ്ത് സ്പീക്കര്‍

ഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച 50 എംപിമാരെ കൂടി ലോക്‌സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ശശി തരൂര്‍, കെ സുധാകരന്‍, അടൂര്‍ പ്രകാശ്, മനീഷ് തിവാരി, സുപ്രിയ സുലെ, ഡാനിഷ് തിവാരി എന്നിവരടക്കമുള്ള എംപിമാരെയാണ് സസ്‌പെന്റ് ചെയ്തത്. ഇതോടെ ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ പ്രതിപക്ഷ എംപിമാരുടെ എണ്ണം 141 ആയി. ഇത്രയും പേരെ ഒരു സമ്മേളന കാലത്ത് സസ്‌പെന്റ് ചെയ്തത്. എന്നാല്‍…

Read More

പാർലമെന്റിന്റെ ചരിത്രത്തിലാദ്യമായി 78 എംപിമാർക്ക് കൂട്ട സസ്പെൻഷൻ; നടപടി കേരളത്തിൽ നിന്നുള്ള എംപിമാർ ഉൾപ്പെടെയുള്ളവർക്ക്

ഡൽഹി: പാർലമെന്റിലെ അതിക്രമത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്തു. ലോക്സഭയിലും രാജ്യസഭയിലുമായി 78 പേരെയാണ് സസ്പെന്റ് ചെയ്തത്. ലോക്സഭയിൽ 33 പേരെയും രാജ്യസഭയിൽ 45 പേരെയും സസ്പെൻഡ് ചെയ്തു. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അധിർ രഞ്ജൻ ചൗധരി, എൻകെ പ്രേമചന്ദ്രൻ, ഇടി മുഹമ്മദ് ബഷീർ, ആൻ്റോ ആൻ്റണി, കെ മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ഉൾപ്പടെ ഉള്ളവരെയാണ് ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. കെ സി വേണുഗോപാൽ,…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ബിജെപി എംഎല്‍എക്ക് 25 വര്‍ഷം കഠിന തടവ്

ലഖ്നൗ: പ്രായപൂർത്തിയാകാത്ത-പെൺകുട്ടിയെ ബലാത്സംഗം ചെയ്ത‌ കേസിൽ ഒമ്പത് വർഷത്തിന് ശേഷം ഉത്തർപ്രദേശിലെ ബിജെപി എംഎൽഎക്ക് 25 വർഷം കഠിന തടവ് ശിക്ഷ. സോൻഭദ്ര ജില്ലയിലെ ദുദ്ദി അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള ഗോത്രവർഗ എംഎൽഎയായ രാംദുലാരെ ഗോണ്ടിനെയാണ് കോടതി ശിക്ഷിച്ചത്. നിയമസഭയിൽ നിന്ന് ഇയാളെ അയോഗ്യനാക്കി. 25 വർഷം കഠിനതടവും 10 ലക്ഷം രൂപ പിഴയുമാണ് എംപി- എംഎൽഎമാരുടെ കോടതി ശിക്ഷ വിധിച്ചത്. 2014 ലാണ് കുറ്റകൃത്യം നടന്നത്. പരാതി നൽകിയതിന് ശേഷം ഒരു വർഷത്തിലേറെയായി എംഎൽഎ…

Read More

പാർലമെന്റ് ആക്രമണം; മുഖ്യ ആസൂത്രകൻ പിടിയിൽ

ന്യൂഡൽഹി:ലോക്‌സഭയ്‌ക്കുള്ളിൽ കളർ സ്മോക്ക് പ്രയോഗിച്ച്‌, സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച ആറംഗ സംഘത്തിലെ പ്രധാന ആസൂത്രകൻ ഒരു ദിവസത്തിനുശേഷം പിടിയിലായി. കൊൽക്കത്ത സ്വദേശി ലളിത്‌ ഝായെ വ്യാഴാഴ്‌ച രാത്രി ഡൽഹിയിൽ അറസ്‌റ്റുചെയ്‌തെന്ന്‌ പൊലീസ്‌ പറഞ്ഞു. അതേസമയം, കീഴടങ്ങിയതാണെന്നും റിപ്പോർട്ടുണ്ട്.സംഘത്തിലെ അഞ്ചാമനായ വിക്കി ശർമയെയും ഭാര്യയെയും പൊലീസ്‌ ചോദ്യം ചെയ്യുകയാണ്‌. വിക്കി ശർമയുടെ അറസ്റ്റ്‌ ഇനിയും രേഖപ്പെടുത്തിയിട്ടില്ല. പാർലമെന്റിന്റെ ഉള്ളിലും പുറത്തുമായി പ്രതിഷേധിച്ച നാലു പേർക്ക്‌ ഗുരുഗ്രാമിൽ താമസസൗകര്യമൊരുക്കിയത്‌ വിക്കിയാണ്‌. കളർ സ്മോക്ക് പ്രയോഗിച്ച സാഗർ ശർമ, ഡി. മനോരഞ്ജൻ…

Read More

‘അവൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തൂക്കിക്കൊല്ലണം, വീട്ടിൽ നിന്നും ഇറങ്ങിയത് ബെംഗളൂരുവിലേക്കെന്നും പറഞ്ഞ്’; പാർലമെന്റ് ആക്രമണത്തിലെ പ്രതിയെ തിരിച്ചറിഞ്ഞ് പിതാവ്

ന്യൂഡൽഹി: പാർലമെന്റിലെ ആക്രമണത്തിൽ അറസ്റ്റിലായ പ്രതി മനോരഞ്ജനെ തിരിച്ചറിഞ്ഞ് പിതാവ്. മകൻ ലോക്‌സഭയിൽ എം.പിമാർക്കിടയിലേക്ക് അതിക്രമിച്ച് കയറിയത് ടിവിയിലൂടെ കണ്ടുവെന്നാണ് മനോരഞ്ജന്‍റെ പിതാവ് ദേവരാജ് പറഞ്ഞത്. മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തൂക്കി കൊല്ലണമെന്നും പിതാവ് പറഞ്ഞു. മനോരഞ്ജന് ഒരു പാർട്ടിയുമായി ബന്ധമില്ലെന്നും ബെംഗളൂരുവിലേക്ക് എന്നുപറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയെതെന്നാണ് ദേവരാജ് പറയുന്നത്. ‘അവൻ സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങൾ സ്ഥിരമായി വായിക്കാറുണ്ട്. പതിവായി ഡൽഹി ഉൾപ്പടെയുള്ള സ്ഥലത്തേക്ക് പോവാറുണ്ട്. എഞ്ചീനിയറിംഗ് ബിരുദധാരിയായ മകൻ നല്ല ബുദ്ധിമാനാണ്’ എന്നാണ് മാധ്യമങ്ങളോട്…

Read More

പാര്‍ലമെന്റിൽ വന്‍ സുരക്ഷാവീഴ്ച: സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടിയവര്‍ സ്പ്രേ പ്രയോഗിച്ചു

ന്യൂഡൽഹി: പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ച.ലോക്സഭാ നടപടികൾ നടക്കുന്നതിനിടെ രണ്ട് പേർ സന്ദർശക ഗാലറിയിൽ നിന്ന് താഴേക്ക് ചാടി സ്പ്രേ പ്രയോഗിച്ചു. കുറച്ചുനേരത്തേക്ക് പരിഭ്രാന്തിയുടെ നിമിഷങ്ങളായി. എം.പിമാരുടെ ഇരിപ്പിടത്തിന് മുന്നിലുള്ള മേശമേൽ നിന്നുകൊണ്ട് മുദ്രാവാദ്യം വിളിക്കുകയും ഷൂസിനുള്ളിൽ ഒളിപ്പിച്ചുകൊണ്ടുവന്ന സ്പ്രേ എടുത്ത് പ്രയോഗിക്കുകയുമായിരുന്നു. എം.പി മാർക്ക് നേരെ സ്പ്രേ ഉപയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്. കണ്ണീർവാതകമായിരുന്നു ക്യാനിലുണ്ടായിരുന്നതെന്നും സൂചനയുണ്ട്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial