കാശ്മീരിന് പരമാധികാരമില്ല; ആര്‍ട്ടിക്കിള്‍ 370 താല്കാലികമെന്ന് സുപ്രീം കോടതി

ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവെച്ച് സുപ്രീംകോടതി. നിയമസഭ പിരിച്ചുവിട്ടതിലും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിലും ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 370-ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഭരണഘടനയുടെ 370-ാം അനുച്ഛേദം താല്ക്കാലികമായിരുന്നുവെന്ന് കോടതി പറഞ്ഞു. ഭരണഘടന അസംബ്ലി ഇല്ലാതായപ്പോള്‍ അനുച്ഛേദം 370 നല്‍കിയ പ്രത്യേക അവകാശങ്ങളും ഇല്ലാതായി എന്ന് നിരീക്ഷിച്ച കോടതി, ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കൂട്ടിച്ചേര്‍ത്തു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്…

Read More

ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കൽ; രാജ്യം ഉറ്റുനോക്കുന്ന നിർണായക വിധി ഇന്ന്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹർജികളിൽ സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ.ഗവായ്, സൂര്യകാന്ത് എന്നിവരും ബെഞ്ചിൽ ഉൾപ്പെടുന്നു. നാഷനൽ കോൺഫറൻസും ജമ്മു കശ്മീർ ഹൈക്കോടതി ബാർ അസോസിയേഷനും മറ്റുമാണു ഹർജി നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 2 മുതൽ വാദം കേട്ട കേസ് സെപ്റ്റംബർ 5ന് ആണു വിധി പറയാൻ മാറ്റിയത്….

Read More

വാട്സ്ആപ്പിൽ ഇനി ഓഡിയോ സന്ദേശങ്ങളും വ്യൂ വൺസ് മോഡിൽ അയയ്ക്കാം

വാട്‌സ്ആപ്പില്‍ ഇനി ഓഡിയോ സന്ദേശങ്ങളും വ്യൂ വണ്‍സ് മോഡില്‍ അയയ്ക്കാം. ഫോട്ടോകളും വീഡിയോകളും 2021 മുതല്‍ തന്നെ വ്യൂ വണ്‍സായി അയയ്ക്കാന്‍ സാധിക്കുമായിരുന്നു. സ്വകാര്യത മുന്‍നിര്‍ത്തി കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഓഡിയോ സന്ദേശങ്ങളുടെ കാര്യത്തിലും വാട്‌സ്ആപ്പ് ഫീച്ചര്‍ പ്രഖ്യാപിച്ചത്. ചിത്രങ്ങളും വീഡിയോകളും വ്യൂ വണ്‍സായി അയയ്ക്കുന്നതുപോലെതന്നെ ‘one-time’ എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ടാകും.ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളോ അല്ലെങ്കില്‍ മറ്റ് പ്രധാന വിഷയങ്ങളോ ഓഡിയോ സന്ദേശമായി അയയ്ക്കുകയാണെങ്കില്‍ ഇനി മുതല്‍ കൂടുതല്‍ സുരക്ഷിതമായിരിക്കും.വ്യൂ വണ്‍സായി ലഭിക്കുന്ന സന്ദേശങ്ങള്‍ 14 ദിവസത്തിനുള്ളില്‍തന്നെ തുറക്കണമെന്നും വാട്‌സ്ആപ്പ്…

Read More

കോവിഡ് കാലത്ത് ജീവനൊടുക്കിയത് 35,950 വിദ്യാർത്ഥികൾ; ഞെട്ടിക്കുന്ന കണക്കുകൾ ഇങ്ങനെ

ന്യൂഡൽഹി: കോവിഡ് കാലത്ത് ഇന്ത്യയിൽ ജീവനൊടുക്കിയത് 35,950 വിദ്യാർത്ഥികൾ. കേന്ദ്ര സർക്കാർ പാർലമെന്റിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യംവ്യക്തമാക്കുന്നത്. 2019-നും 2021-നും ഇടയിൽ35,950വിദ്യാർഥികൾആത്മഹത്യചെയ്തതായികേന്ദ്രസാമൂഹികനീതി ശാക്തീകരണ സഹമന്ത്രിഅബ്ബയ്യനാരായണസ്വാമിപാർലമെന്റിൽ വ്യക്തമാക്കി. ഈ കാലയളവിൽ ഓരോ വർഷവുംആത്മഹത്യകളുടെഎണ്ണംവർധിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പട്ടികജാതി-പട്ടികവർഗ-പിന്നാക്കസമുദായങ്ങളിലെ വിദ്യാർഥികളുടെ വിവരങ്ങൾ തേടിയുള്ള ചോദ്യത്തിന്മറുപടിയായാണ്ഇക്കാര്യംഅറിയിച്ചത്. 2019-ൽ10,335വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. 2020-ൽ 12,526 വിദ്യാർത്ഥികൾ ജീവനൊടുക്കിയപ്പോൾ 2021-ൽആത്മഹത്യയിൽ അഭയം തേടിയത് 13,089വിദ്യാർത്ഥികളാണ്. കേരളത്തിൽ യഥാക്രമം 2019, 2020, 2021 വർഷങ്ങളിൽ 418, 468, 497 വിദ്യാർഥികൾ ജീവനൊടുക്കി.വിദ്യാർത്ഥി ആത്മഹത്യയിൽ മുന്നിൽമഹാരാഷ്ട്ര(4969)യാണ്.മിസോറ(25)മിലാണ് കുറവ്….

Read More

തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി ഇന്ന് അധികാരമേല്‍ക്കും

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി എരേവന്ത് റെഡ്ഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഹൈദരാബാദിലെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.04 നാണ് സത്യപ്രതിജ്ഞ. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. ഉപമുഖ്യമന്ത്രി അടക്കം അഞ്ചുപേരെങ്കിലും ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന. കഴിഞ്ഞ സഭയിലെ പ്രതിപക്ഷ നേതാവും മുതിർന്ന നേതാവും ദലിത് മുഖവുമായ മല്ലു ഭട്ടി വിക്രമാർകെ ഉപമുഖ്യമന്ത്രി ആയേക്കുമെന്നാണ് റിപ്പോർട്ട്. മുതിർന്ന നേതാവ് ഉത്തം കുമാർ റെഡ്ഡിയും…

Read More

പട്ടികജാതി വികസനത്തിനായുള്ള 71,686 കോടി പാഴായി; പാർലമെന്റിൽ സമ്മതിച്ച് കേന്ദ്രസർക്കാർ

ദില്ലി: പട്ടിക ജാതി വികസനത്തിനായുള്ള 71,686 കോടി ചെലവഴിക്കാതെ പാഴായെന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ. 2018 മുതൽ 2023 വരെയുള്ള കണക്കാണ് കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചത്. വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര സാമൂഹിക നീതി വകുപ്പാണ് മറുപടി നൽകിയത്. ഫണ്ടില്ലെന്ന് പറഞ്ഞ് പട്ടികജാതി ഫെല്ലോഷിപ്പ് വരെ വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ കോടികൾ ലാപ്സ‌് ആക്കിക്കളയുന്നത് കടുത്ത അനീതിയെന്ന് വി ശിവദാസൻ കുറ്റപ്പെടുത്തി.

Read More

മുംബൈയിൽ മലയാളി പെൺകുട്ടിയെ 2 സ്ത്രീകളും കാമുകനും ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചു; നഗ്ന ദൃശ്യങ്ങൾ പകർത്തി

മുംബൈ : 17 വയസ്സുള്ള മലയാളി പെൺകുട്ടിയെ അമ്മയുടെ സുഹൃത്തുക്കളായ രണ്ടു സ്ത്രീകളും അതിലൊരാളുടെ കാമുകനും ചേർന്ന് പീഡിപ്പിച്ചെന്ന പരാതിയിൽ ഉടൻ കേസെടുക്കുമെന്ന് മുംബൈ പൊലീസ് അറിയിച്ചു. മാവേലിക്കരയിൽ കുടുംബവേരുള്ള കുർള നിവാസിയായ നഴ്‌സാണ് മകളെ പീഡിപ്പിച്ചവർക്കെതിരെ പരാതി നൽകിയത്. രണ്ടു വർഷം മുൻപ് നടന്ന പീഡനത്തെക്കുറിച്ച് ഏറെനാൾ നീണ്ട കൗൺസിലിങ്ങിനൊടുവിലാണ് പെൺകുട്ടി ഈയിടെ വെളിപ്പെടുത്തിയത്. തുടർന്നാണ് പരാതി നൽകിയത്.പന്ത്രണ്ടാം വയസ്സിൽ കുട്ടിക്ക് അച്ഛനെ നഷ്‌ടപ്പെട്ടതാണ്. തുടർന്ന്, ഏറെക്കാലമായി പരിചയമുള്ള സുഹൃത്തിന് അമ്മയും മകളും മാത്രമുള്ള കുർളയിലെ…

Read More

മണിപ്പൂരിൽ വീണ്ടും സംഘർഷം: വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടു

തെങ്നൗപാൽ : മണിപ്പൂരിലുണ്ടായവെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഉച്ചയോടെ തെങ്നൗപാൽ ജില്ലയിലെ ലെയ്തു ഗ്രാമത്തിലാണ് ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയത്. അസം റൈഫിൽസ് നടത്തിയ തിരച്ചിലിൽ പ്രദേശത്ത് നിന്ന് 13 മൃതദേഹങ്ങൾ കണ്ടെടുത്തു. വെടിയേറ്റ് മരിച്ചവർ പ്രദേശവാസികളല്ലെന്നും മറ്റ് ദേശത്ത് നിന്ന് പ്രദേശത്തെത്തിയ ഇവർ ഗ്രാമവാസികളുമായി വെടിവെപ്പ് നടത്തിയതാകാമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ പുനഃസ്ഥാപിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ക്രമസമാധാന നില മെച്ചപ്പെട്ടതിനെ തുടർന്നാണ് നടപടി. എന്നാൽ ചില ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ…

Read More

ചടയമംഗലത്ത് 13 കാരിയെ പീഡിപ്പിച്ച 61 കാരൻ പിടിയിൽ

ചടയമംഗലം: 13 കാരിയെ പീഡിപ്പിച്ച 61 കാരൻ അറസ്റ്റിൽ .ചടയമംഗലം പൊലീസാണ് പ്രതിയെ പിടികൂടിയത്. 2022 ലെ സംഭവത്തിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്. ആയൂർ ചരുവിള പുത്തൻ വീട്ടിൽ സുന്ദരൻ ആചാരിയാണ് അറസ്റ്റിലായത്. പ്രതി പെൺകുട്ടിക്ക് വള വാങ്ങാൻ പണം നൽകിയിരുന്നു . പിന്നാലെ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു . പീഡന വിവരം പുറത്ത് പറയാതിരിക്കാൻ പ്രതി ഭീക്ഷണി പെടുത്തി . കുട്ടി ഭയന്ന് പീഡന വിവരം പുറത്ത് പറഞ്ഞില്ല. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിൽ പെൺകുട്ടി അധ്യാപകരോട്…

Read More

നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ നാളെ; മിസോറാമിൽ വോട്ടെണ്ണൽ തിങ്കളാഴ്ച

ഛത്തീസ്‌ഗഡ്‌ ,മധ്യപ്രദേശ് ,രാജസ്ഥാൻ , തെലങ്കാന സംസ്ഥാനങ്ങളുടെ വോട്ടെണ്ണൽ നാളെ . രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നേയുള്ള അവസാന നിയമസഭാ തെരഞ്ഞെടുപ്പ് ആയതിനാൽ രാഷ്ട്രീയ പാർട്ടികൾക്ക് ഏറെ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ് ഫലം.മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ നാലിലേക്ക് മാറ്റി. വിവിധ കോണുകളില്‍ നിന്നുള്ളവരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വോട്ടെണ്ണല്‍ മാറ്റിവയ്ക്കുന്നതെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ബാക്കിയുള്ള നാല് സംസ്ഥാനങ്ങളുടെ വോട്ടെണ്ണല്‍ മുന്‍നിശ്ചയിച്ച പ്രകാരം മൂന്നിന് നടക്കും.കര്‍ണാടകയ്ക്ക് ശേഷം ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial