‘മോദി എത്തുംവരെ ഇന്ത്യ നന്നായി കളിച്ചു. അപശകുനം എത്തിയതോടെ ടീം തോറ്റു’; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത് . ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാൻ സ്റ്റേഡിയത്തിൽ മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചെന്നും ദുശ്ശകുനം എത്തിയതോടെ കളി തോറ്റെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മത്സരത്തിൽ ഇന്ത്യ തോറ്റ സാഹചര്യത്തിലാണ് മോദിക്കെതിരെ പരിഹാസവുമായി രാഹുൽ ഗാന്ധി എത്തിയത്. മത്സരം കണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്കൊപ്പം ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളെ നേരിട്ട് ആശ്വസിപ്പിക്കുന്നതിന്‍റെയും മുഹമ്മദ് ഷമിയെ…

Read More

ഗ്രാമീണ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്നത് കേരളത്തിൽ; ആർബിഐ കണക്കുകൾ പുറത്തിറക്കി

ന്യൂഡൽഹി: ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്നത് കേരളത്തിലെന്ന് റിസർവ് ബാങ്ക്. ഗ്രാമീണമേഖലയിലെ തൊഴിലാളികൾക്ക് ആണ് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്നത്. കേരളത്തിലെ തൊഴിലാളികൾക്ക് ലഭിക്കുന്ന ദിവസക്കൂലി ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണെന്നും റിസർവ് ബാങ്ക് പുറത്തിറക്കിയ കൈപ്പുസ്തകത്തിൽ പറയുന്നു. മധ്യപ്രദേശിലെ ഗ്രാമീണ കര്‍ഷകത്തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനം ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ തന്നെ ഏറ്റവും കുറവ് വേതനം ലഭിക്കുന്നതും മധ്യപ്രദേശിലെ തൊഴിലാളികള്‍ക്കാണെന്നാണ് ആര്‍ബിഐ കണക്കുകളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് നിർമാണ…

Read More

54-മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം; ഉദ്ഘാടന ചിത്രം കാച്ചിങ് ഡസ്റ്റ്

പനാജി, ഗോവ: ഇന്ത്യയുടെ അഭിമാനമായ 54-മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. വൈകിട്ടു നടക്കുന്ന വർണശബളമാർന്ന ഉദ്ഘാടനച്ചടങ്ങോടെ ആഘോഷങ്ങൾക്കു തുടക്കമാവും. സ്റ്റുവാർട്ട് ഗാട്ട് സംവിധാനം ചെയ്ത ബ്രിട്ടീഷ് ചിത്രമായ കാച്ചിങ് ഡസ്റ്റ് ആണ് ഉദ്ഘാടന ചിത്രം. ചിത്രത്തിന്റെ ഇന്റർനാഷനൽ പ്രീമിയർ കൂടിയാണിത്. മുൻ വർഷങ്ങളിലേതിനേക്കാൾ മൂന്നിരട്ടി ചിത്രങ്ങളാണ് ഇക്കുറി മേളയിലേക്ക് അപേക്ഷിക്കപ്പെട്ടത്. ഇവയിൽ 105 രാജ്യങ്ങളിൽ നിന്നായി 198 രാജ്യാന്തര സിനിമകൾ 15 രാജ്യാന്തര മത്സരചിത്രങ്ങൾ, 13 ലോക പ്രീമിയർ, 18 രാജ്യാന്തര പ്രീമയർ, ഏഷ്യയിൽ ആദ്യമായി…

Read More

വായു മലിനീകരണ തോത് കുറഞ്ഞു; ഡൽഹിയിൽ ഇന്നുമുതൽ നിയന്ത്രണങ്ങളോടെ സ്കൂളുകൾ തുറക്കുമെന്ന് സർക്കാർ

ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണ തോത് കുറഞ്ഞതിനാൽ ഡൽഹിയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലും ഇന്നുമുതൽ ക്ലാസുകൾ പുനരാരംഭിക്കും . സ്‌കൂളുകൾ വീണ്ടും തുറക്കുമെങ്കിലും, സ്പോട്സ് പ്രവർത്തനങ്ങൾക്കും പ്രഭാത അസംബ്ലികൾക്കും ഒരാഴ്ചത്തേക്ക് നിരോധനം ഉണ്ടായിരിക്കുമെന്നും സർക്കാർ അറിയിച്ചു. അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ്‌ ഡൽഹിയിൽ സ്‌കൂളുകള്‍ക്ക് ശീതകാല അവധി നേരത്തെയാക്കിയത്. നവംബർ ഒമ്പതു മുതൽ 18വരെയാണ് അവധി പ്രഖ്യാപിച്ചത്. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ മലിനീകരണം വീണ്ടും രൂക്ഷമാകുമെന്ന് കണക്കാക്കിയാണ് നേരത്തെ അവധി നൽകിയത്. മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന്‌ ക്ലാസുകളിലേറെയും…

Read More

രാജസ്ഥാനിലെ വാഹനാപകടത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം; രണ്ട് പേർ ഗുരുതരാവസ്ഥയിൽ

രാജസ്ഥാനിൽ പൊലീസ് വാഹനം അപകടത്തിൽപ്പെട്ട അഞ്ച് ഉദ്യോഗസ്ഥർ മരിച്ചു. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ചുരുവിൽ ഞായറാഴ്ചയായിരുന്നു അപകടം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി നാഗൗറിൽ നിന്ന് ജുൻജുനുവിലേക്ക് ഡ്യൂട്ടിക്കായി പോകുകയായിരുന്നു പൊലീസ് സംഘം. ഇതിനിടെ പൊലീസ് വാഹനം ട്രക്കിൽ ഇടിക്കുകയായിരുന്നു. അമിത വേഗതയിൽ വന്ന ട്രക്ക് പൊലീസ് വാഹനത്തെ മറികടന്ന ശേഷം പെട്ടെന്ന് ബ്രേക്ക് ചവിട്ടി നിർത്തുകയായിരുന്നുവെന്നാണ് വിവരം. വാഹനം ട്രക്കിൽ ഇടിച്ച് അഞ്ച് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ടു പേർ…

Read More

നടി വിജയശാന്തി ബി.ജെ.പി വിട്ടു; കോൺഗ്രസിലേക്ക് സൂചന

നടിയും ബി.ജെ.പി നേതാവുമായ വിജയശാന്തി ബിജെപി വിട്ട് വീണ്ടും കോൺഗ്രസിലേക്ക്. രാജിക്കത്ത് സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി. കിഷൻ റെഡ്ഡിക്ക് ഔദ്യോഗികമായി സമർപ്പിച്ചതായി പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിച്ചു. രാഹുൽ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലികളിൽ വച്ച് വീണ്ടും കോൺഗ്രസ് അംഗത്വം സ്വീകരിക്കാൻ സാധ്യതയെന്നാണ് വിവരം. സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമർഷം മൂലമാണ് വിജയശാന്തി ബിജെപി വിട്ടത്. 2009-ൽ ടിആർഎസ്സിൽ നിന്ന് എംപിയായ വിജയശാന്തി 2014-ൽ കോൺഗ്രസിലെത്തി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് തോൽവിയെത്തുടർന്നാണ് ബിജെപിയിലെത്തിയത്.

Read More

ജമ്മു കശ്മീരിലെ ബസ് അപകടത്തിൽ മരണം 39 ആയി, 17 പേർ ചികിത്സയിൽ

ജമ്മു കശ്മീരിലെ ദോഡയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 39 ആയി. സംഭവത്തിൽ പരിക്കേറ്റ 17 പേർ ഇപ്പോഴും ചികിൽസയിൽ കഴിയുകയാണ്. 56 പേരാണ് ബസിൽ ആകെയുണ്ടായിരുന്നത്. ദോഡയിലെ അസർ മേഖലയിലാണ് അപകടമുണ്ടായത്. കിഷ്ത്വാറിൽ നിന്ന് ജമ്മുവിലേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

കുരങ്ങിന്റെ ആക്രമണത്തിൽ 10 വയസുകാരന് ദാരുണാന്ത്യം

ഗുജറാത്ത് : കുരങ്ങിന്റെ ആക്രമണത്തിൽ 10 വയസുകാരന് ദാരുണാന്ത്യം. കുട്ടിയുടെ വയറ് കീറി കുടൽ പുറത്തെടുത്ത് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഗുജറാത്ത് ഗാന്ധിനഗറിലെ സാൽകി ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. ദീപക് താക്കൂർ(10) എന്ന ബാലനാണ് മരിച്ചത്. ദെഹ്ഗാം താലൂക്കിലെ ഒരു ക്ഷേത്രത്തിന് സമീപം സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടിയുടെ മേൽ ചാടി വീണ കുരങ്ങ് നഖങ്ങൾ ഉപയോഗിച്ച് ആഴത്തിലുള്ള മുറിവുകൾ വരുത്തി തുടർന്ന് വയറു കീറി കുടൽ പുറത്തെടുക്കുകയായിരുന്നു. കുട്ടിയെ രക്ഷപെടുത്തി വീട്ടിൽ…

Read More

വൈദ്യുതി കമ്പി പൊട്ടിവീണു; 130 കിലോമീറ്റര്‍ വേഗത്തില്‍ ഓടിയ ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ട് നിര്‍ത്തി, രണ്ടു യാത്രക്കാര്‍ മരിച്ചു 

റാഞ്ചി: ഝാർഖണ്ഡിൽ വൈദ്യുതി കമ്പി പൊട്ടിവീണതിനെ തുടർന്ന് എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തിയതിന്റെ ആഘാതത്തിൽ രണ്ടു യാത്രക്കാർ മരിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിൻ പെട്ടെന്ന് നിർത്തിയപ്പോൾ ഉണ്ടായ കുലുക്കത്തിൽ നിയന്ത്രണം വിട്ടാണ് മരണം സംഭവിച്ചത്. ഗോമോ, കോഡെർമ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പർസാബാദിന് സമീപം ശനിയാഴ്ചയാണ് സംഭവം. പുരിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട പുരുഷോത്തം എക്സ്പ്രസ് ആണ് എമർജൻസി ബ്രേക്കിട്ട് പെട്ടെന്ന് നിർത്തിയത്. വൈദ്യുതി കമ്പി പൊട്ടി ട്രെയിനിൽ വീണതിനെ തുടർന്നാണ് എമർജൻസി ബ്രേക്കിട്ടത്.പെട്ടെന്ന് വൈദ്യുതി വിതരണം നിലച്ചതിനാൽ ട്രെയിൻ…

Read More

പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: 17 കാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനരയാക്കിയതിന് പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ മദ്ദൂരിലാണ് സംഭവം. പെൺകുട്ടിയെ യുവാവ് പ്രണയം നടിച്ച് ലോഡ്ജിലെത്തിച്ചാണ് സുഹൃത്തുക്കള്‍ക്കൊപ്പം ചേർന്ന് പീഡിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പടെ ഉള്ളവരാണ് അറസ്റ്റിലായത്. പിടിയിലായ പ്രായപൂർത്തിയാകാത്ത രണ്ട് പേർ പെൺകുട്ടിയുടെ സഹപാഠികളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാള്‍ പെൺകുട്ടിയെ പ്രണയം നടിച്ച് കെണിയിൽപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രണയം നടിച്ച് യുവാവ് പെൺകുട്ടിയെ മാണ്ഡ്യയിലെ ഒരു ലോഡ്ജിൽ എത്തിച്ചു. ഇവിടെ വെച്ച് പെൺകുട്ടിയെ പീഡീപ്പിച്ചു. ശേഷം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial