സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചു; 12-ാം ക്ലാസ് വിദ്യാർത്ഥിയുടെ വിരൽ അറുത്തുമാറ്റി

12-ാം ക്ലാസുകാരനെ പൂർവ വിദ്യാർത്ഥി അതിക്രൂരമായി മർദിച്ച ശേഷം വിരൽ അറുത്തുമാറ്റി. സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിനായിരുന്നു ക്രൂരത ശിക്ഷ. ഡൽഹിയിലെ ദ്വാരക സൗത്തിലാണ് സംഭവം. ഒക്ടോബർ 21 നായിരുന്നു കേസിനാസ്പദമായ സംഭവം. ആക്രമണത്തെക്കുറിച്ച് കുട്ടി മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. മോട്ടോർ സൈക്കിൾ ചെയിനിൽ കുടുങ്ങി വിരൽ നഷ്ടപ്പെട്ടുവെന്നാണ് എല്ലാരോടും പറഞ്ഞിരുന്നത്. വെള്ളിയാഴ്ച കുട്ടി മാതാപിതാക്കളോട് സത്യം വെളിപ്പെടുത്തിയതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്കൂളിന് പുറത്തുവെച്ചാണ് പ്രതിയെ കാണുന്നത്. തുടർന്ന് ഒരു പാർക്കിലേക്ക് കൂട്ടികൊണ്ടുപോയി. അവിടെവെച്ച് ട്യൂഷൻ സെന്ററിൽ ഒപ്പം…

Read More

വായുമലിനീകരണം രൂക്ഷം,ദില്ലിയിലെ പ്രൈമറി സ്കൂളുകൾക്ക് ഒരാഴ്ച അവധി,മുതൽ 12വരെയുള്ള ക്ലാസുകൾ ഓൺലൈനിൽ

ദില്ലി: വായുമലിനീകരണം ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ദില്ലിയിലെ പ്രൈമറി സ്കൂളുകൾക്ക് അവധി നീട്ടി നൽകി. അടുത്ത വെള്ളിയാഴ്ച വരെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അതിഷി അറിയിച്ചു. ആറ് മുതൽ 12 വരെയുള്ള ക്ലാസുകൾ ഓൺലൈനിലേക്ക് മാറാമെന്നും സർക്കാർ നിർദ്ദേശിച്ചു. 300ന് മുകളിൽ അതീവ ഗുരുതരമാണെന്നിരിക്കേ 460 ആണ് ദില്ലിയിൽ ഇന്ന് രാവിലെ രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര സൂചിക. നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരോധനമേർപ്പെടുത്തുമെന്നും, മലിനീകരണ തോത് കുറക്കാൻ വാഹനങ്ങളുടെ എണ്ണം കുറക്കാൻ നിർദ്ദേശം നൽകുമെന്നും വ്യക്തമാക്കിയ പരിസ്ഥിതി മന്ത്രി ഗോപാൽ…

Read More

ലിയോ സിനിമ പ്രദര്‍ശനത്തിനിടെ തിയറ്ററില്‍ തീപിടിത്തം, സംഭവം പാലക്കാട്

പാലക്കാട് : പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ സിനിമ പ്രദർശനത്തിനിടെ തിയറ്ററിൽ തീപിടുത്തം. ചെര്‍പ്പുളശ്ശേരിയിലെ ദേവീ മൂവീസിലാണ് തീപിടുത്തമുണ്ടായത്. ലിയോ സിനിമ പ്രദർശനം നടക്കുകയായിരുന്നു. സിനിമ പ്രദര്‍ശനം നടക്കുമ്പോള്‍ തിയറ്ററിനുള്ളിൽ 15 പേരാണ് കാഴ്ചക്കാരായി ഉണ്ടായിരുന്നത്. തിയറ്ററില്‍ പുക പടർന്നതും ആളുകൾ പുറത്തേക്ക് ഇറങ്ങി ഓടി. പ്രൊജക്ടർ ക്യാബിന്‍റെ അടുത്തു നിന്നാണ് തീപടർന്നത്. ഷോർട്ട് സർക്യൂട്ടെന്ന് തീപടരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടന്നയുടനെ വിവരം അറിഞ്ഞ് ഫയര്‍ഫോഴ്സ് യൂനിറ്റ് സ്ഥലത്തെത്തി. ഉടന്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ വലിയ…

Read More

സിപിഎം നേതൃയോഗങ്ങള്‍ ഇന്നു മുതൽ ആരംഭിക്കും ; കേന്ദ്ര കമ്മിറ്റി നാളെ മുതൽ

ന്യൂഡൽഹി: സിപിഎം നേതൃയോഗങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. ഇന്ന് ചേരുന്ന പോളിറ്റ് ബ്യുറോ യോഗം നാളെ മുതല്‍ നടക്കുന്ന മൂന്ന് ദിവസത്തെ കേന്ദ്ര കമ്മറ്റി യോഗത്തിന്റെ അജണ്ട നിശ്ചയിക്കും. ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതിയില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള പിബി തീരുമാനമടക്കം കേന്ദ്രകമ്മറ്റിക്ക് മുന്നിലെത്തും. ഇക്കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായം കേന്ദ്രകമ്മറ്റിയില്‍ ഉയര്‍ന്നു വന്നേക്കും. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ് മറ്റൊരു അജണ്ട. മധ്യപ്രദേശില്‍ ഇന്ത്യ സഖ്യത്തിലുണ്ടായ ഭിന്നത പാര്‍ട്ടി വിലയിരുത്തും. മിസോറാം ഒഴികെ മറ്റ് നാലു സംസ്ഥാനങ്ങളിലും മത്സരിക്കാനാണ്…

Read More

യുപിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസും

യുപിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. 14 കുട്ടികള്‍ക്കാണ് എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസ് ബിയും ബാധിച്ചത്. കാന്‍പുരിലെ ലാല ലജ്പത് റായ് ആശുപത്രിയിലാണ് ദാരുണ സംഭവം.തലസേമിയ രോഗത്തെ തുടര്‍ന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ക്കാണ് രോഗബാധ ഏറ്റിരിക്കുന്നത്. ആറിനും പതിനാറിനും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രക്തം സ്വീകരിച്ച കുട്ടികളില്‍ ഏഴ് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും അഞ്ച് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സിയും രണ്ട് പേര്‍ക്ക് എച്ച്‌ഐവിയും സ്ഥിരീകരിച്ചു. രക്തദാനത്തിന് മുൻപായി അവ പരിശോധനയ്ക്ക്…

Read More

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബിഷൻ സിങ് ബേദി അന്തരിച്ചു

ദില്ലി: മുന്‍ ഇന്ത്യന്‍ ക്യാപറ്റനും ഇതിഹാസ സ്പിന്നറുമായ ബിഷന്‍ സിംഗ് ബേദി (77) അന്തരിച്ചു. ഇടങ്കയ്യന്‍ സ്പിന്നറായ ബേദി 1946 സെപ്തംബര്‍ 25ന് അമൃത്സറിലാണ് ജനിച്ചത്. 1966ല്‍ അദ്ദേഹം തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചു. 1979 വരെ ഇന്ത്യക്ക് വേണ്ടി ബേദി കളിച്ചു. ഇക്കാലയളില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ 67 ടെസ്റ്റുകള്‍ കളിച്ച ഇതിഹാസ സ്പിന്നര്‍ 266 വിക്കറ്റുകള്‍ വീഴ്ത്തി. പത്ത് ഏകദിനങ്ങളില്‍ ഏഴ് വിക്കറ്റും സ്വന്തമാക്കി. എറാപ്പള്ളി പ്രസന്ന, ബി എസ് ചന്ദ്രശേഖര്‍, എസ് വെങ്കിട്ടരാഘവന്‍…

Read More

പ്രശ്നം കണ്ടെത്തി പരിഹരിച്ചു; ഐഎസ്ആർഒയുടെ സ്വപ്നപദ്ധതി ഗഗൻയാൻ വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ സ്വപ്നപദ്ധതി ഗഗൻയാൻ വിക്ഷേപിച്ചു. എൻജിൻ ജ്വലനം സാധ്യമാകാത്തതിനാൽ പരീക്ഷണ വിക്ഷേപണം മാറ്റിവെച്ചിരുന്നു. എന്നാൽ പ്രശ്നം കണ്ടെത്തി പരിഹരിച്ച് വീണ്ടും വിക്ഷേപണത്തിനായി തയ്യാറാവുകയായിരുന്നു. സഞ്ചാരികളെ സുരക്ഷിതമായി എത്തിക്കുന്ന ക്രൂ എസ്‌കെപ്പ് സിസ്റ്റമാണ് വിക്ഷേപണത്തിലൂടെ പരീക്ഷിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് പത്ത് മണിക്കാണ് ശേഖരണം പൂർത്തിയായി ഗഗൻയാൻ പറന്നുയർന്നത്. നേരത്തെ ഒക്ടോബർ 21 രാവിലെ ഏഴ് മണിക്ക് നിശ്ചയിച്ച വിക്ഷേപണം മോശം കാലാവസ്ഥയെ തുടർന്ന് വൈകിപ്പിച്ചിരുന്നു. 8.30ന് ഓട്ടോമാറ്റിക്ക് ലോഞ്ച് സ്വീക്വൻസ് ആരംഭിച്ചു….

Read More

ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പറക്കൽ പരീക്ഷണം ഇന്ന് ; യാത്ര റദ്ദാക്കേണ്ടി വന്നാൽ ബഹിരാകാശ യാത്രികരെ സുരക്ഷിതമായി ഭൂമിയിൽ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളുടെ കൃത്യത പരിശോധിക്കും

ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ‘ഗഗൻയാൻ’ ദൗത്യത്തിന്റെ നിർണായക പരീക്ഷണം ശനിയാഴ്ച.(ഇന്ന് )ഗഗൻയാന്റെ വിക്ഷേപണംമുതൽ ബഹിരാകാശത്ത് എത്തുന്നതുവരെ അപകട സാധ്യതയുണ്ട്.. ഇത് മുൻകൂട്ടിക്കണ്ട് സഞ്ചാരികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാനാകുമെന്ന് ഉറപ്പുവരുത്താനുള്ള ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ (ടി.വി-ഡി.1) എന്ന പരീക്ഷണമാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന (ഐ.എസ്.ആർ.ഒ.) നടത്തുന്നത്. ദൗത്യത്തിനിടെ ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ക്രൂ എസ്‌കേപ് സിസ്റ്റത്തിന്റെ (സി.ഇ.എസ്.) ആദ്യ പരീക്ഷണമാണ് ശനിയാഴ്ചയാണ്(ഇന്ന് ) നിശ്ചയിച്ചിരിക്കുന്നത്. രാവിലെ എട്ടിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ്…

Read More

കൂടത്തായി മോഡൽ കൊലപാതകം;ഒരു മാസത്തിനിടെ കുടുംബത്തിലെ അഞ്ച് പേരെ വിഷം നൽകി കൊലപ്പെടുത്തി; രണ്ട് സ്ത്രീകൾ പിടിയിൽ

മഹാരാഷ്ട്രയിലെ മുംബൈയിലെ ഗഡ്ചിറോളിയിൽ കൂടത്തായി മോഡൽ കൊലപാതകം. സംഭവത്തിൽ കുടുംബത്തിലെ രണ്ട് സ്ത്രീകൾ പിടിയിലായി. ഒരു മാസത്തിനിടെ കുടുംബത്തിലെ അഞ്ച് പേരെയാണ് പ്രതികൾ വിഷം നൽകി കൊലപ്പെടുത്തിയത്. ശങ്കർ കുംബാരെ, ഭാര്യ വിജയ കുംബാരെ, മക്കൾ റോഷൻ, കോമൾ, വിജയയുടെ സഹോദരി ആനന്ദ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭക്ഷണത്തിൽ താലിയം എന്ന വിഷപദാർത്ഥം കലർത്തിയായിരുന്നു പ്രതികൾ കൊലപാതകം നടത്തിയത്. റോഷന്റെ ഭാര്യയായ സംഘമിത്ര, വിജയയുടെ സഹോദരന്റെ ഭാര്യ റോസ രാംടെകെ എന്നിവരാണ് പിടിയിലായത്. കുടുംബത്തിലെ എല്ലാവരെയും വിഷം കൊടുത്ത്…

Read More

തോട്ടിപ്പണി സമ്പ്രദായം പൂർണമായും നിർത്തലാക്കാൻ കർശന നിർദ്ദേശവുമായി സുപ്രീംകോടതി

ന്യൂഡൽഹി: തോട്ടിപ്പണി സമ്പ്രദായം പൂർണമായും ഉന്മൂലനം ചെയ്യണമെന്ന കർശനനിർദ്ദേശവുമായി സുപ്രീംകോടതി. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കാണ് കോടതി നിർദ്ദേശം നൽകിയത്. മനുഷ്യന്റെ അന്തസിന് വേണ്ടിയാണ് നിർദ്ദേശമെന്നും ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തോട്ടിപ്പണി നിരോധനം, ഇതിലുൾപ്പെട്ടവരുടെ പുനരധിവാസം എന്നിവയ്ക്കുള്ള ചട്ടങ്ങളിൽ നിർദ്ദേശങ്ങൾ നൽകി കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ. തോട്ടിപണിക്കിടെ ഉണ്ടാകുന്ന അപകടങ്ങളിൽ നഷ്ടപരിഹാര തുക ഉയർത്താനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. മരണം സംഭവിച്ചാൽ 30ലക്ഷം നഷ്ടപരിഹാരം നൽകണം. അപകടങ്ങളിൽ 20…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial