പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റ് നാളെ

ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ ഇന്ന് അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സര്‍വേ അവതരിപ്പിക്കും. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ മാധ്യമങ്ങളെ കാണും. പൊതു ബജറ്റ് നാളെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് നാളെ നടക്കുക. തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി…

Read More

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്താൻ സീനിയർ വിദ്യാർത്ഥിക്ക് നൂറു രൂപയുടെ ക്വട്ടേഷൻ നൽകി ഏഴാം ക്ലാസുകാരൻ

സഹപാഠിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്താൻ സീനിയർ വിദ്യാർഥിക്ക് നൂറ് രൂപയുടെ ക്വട്ടേഷൻ നൽകി ഏഴാം ക്ലാസുകാരൻ.മഹാരാഷ്ട്രയിലെ പുണെയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഇക്കാര്യം അറിഞ്ഞിട്ടും അത് മറച്ചുവച്ചതിന് പ്രധാനാധ്യാപകനും രണ്ട് അധ്യാപർക്കും എതിരെ പൊലീസ് കേസെടുത്തു. ഞെട്ടിപ്പിക്കുന്നതാണ് പുണെ ദൗണ്ഡിലെ ഒരു സ്‌കൂളിൽ നിന്നും പുറത്തുവരുന്ന ക്വട്ടേഷന്റെ വിവരം. ഏഴാം ക്ലാസുകാരനായ വിദ്യാർഥി അവൻ്റെ റിപ്പോർട്ട് കാർഡിൽ മാതാപിതാക്കളുടെ വ്യാജ ഒപ്പിട്ടെന്ന് സഹപാഠിയായ വിദ്യാർഥിനി കണ്ടെത്തുന്നു. ഇത് പെൺകുട്ടി ക്ലാസ് ടീച്ചറോട് പറഞ്ഞതിൻ്റെ വൈരാഗ്യത്തെ തുടർന്നാണ് ക്വട്ടേഷൻ….

Read More

ഗോവിന്ദ് പൻസാരെ വധക്കേസ്: ആറ് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ബോംബൈ ഹൈക്കോടതി

ഗോവിന്ദ് പൻസാരെയെ കൊലപ്പെടുത്തിയ കേസിൽ ആറ് പ്രതികൾക്ക് ജാമ്യം ലഭിച്ചു. ദീർഘകാല ജയിൽവാസം അനുഭവച്ചതിൻ്റെ പേരിൽ ബോംബൈ ഹൈക്കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.പ്രതികളായ സച്ചിൻ അന്ദുരെ, ഗണേഷ് മിസ്കിൻ, അമിത് ദേഗ്‌വേക്കർ, അമിത് ബഡ്ഡി,ഭരത് കുരാനെ, വാസുദേവ് സൂര്യവംശി എന്നിവർക്കാണ് ജസ്റ്റിസ് എ എസ് കിലോറിന്റെ സിംഗിൾ ബെഞ്ച് ജാമ്യം നൽകിയത്. കേസുമായി ബന്ധപ്പെട്ട് 2018 നും 2019 നും ഇടയിലാണ് പ്രതികൾ അറസ്റ്റിലായത്. ശേഷം ജയിലിൽ കഴിയുകയായിരുന്നു. ദീർഘകാലം ശിക്ഷ അനുഭവിച്ചെന്നും ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി…

Read More


വാട്‌സ്‌ആപ് വഴി നോട്ടീസയക്കൽ വേണ്ട -പൊലീസിനോട് സുപ്രീംകോടതി

ന്യൂഡൽഹി: കുറ്റാരോപിതർക്ക് വാട്‌സ്‌ആപ് വഴി നോട്ടീസ് അയക്കൽ പറ്റില്ലെന്ന് സുപ്രീംകോടതി. ഇലക്ട്രോണിക് മാധ്യമങ്ങൾ ഇതിനായി ഉപയോഗിക്കാൻ ക്രിമിനൽ ചട്ടത്തിൽ വ്യവസ്ഥയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ചട്ടപ്രകാരം മാത്രമേ നോട്ടീസ് നൽകാവൂ എന്ന കാര്യം പൊലീസിനെ ഉത്തരവായി അറിയിക്കണമെന്ന് ജസ്റ്റിസു മാരായ എം.എം. സുന്ദരേശ്, രാജേഷ് ബിന്ദൽ എന്നിവരുടെ ബെഞ്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. ഒരു കേസിൽ അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്റയാണ് ഇക്കാര്യം കോടതിയോട് നിർദേശിച്ചത്. പിന്നാലെ ബെഞ്ച് നിർദേശം നൽകുകയായിരുന്നു….

Read More

ഐഎസ്ആർഒയുടെ എൻവിഎസ്-02 വിക്ഷേപണം വിജയം; നൂറാം വിക്ഷേപണം എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഐഎസ്ആർഒ

ശ്രീഹരിക്കോട്ട: ഗതിനിർണയ ഉപഗ്രഹം എൻവിഎസ്-02 വിക്ഷേപിച്ച് ചരിത്രമെഴുതി ഇന്ത്യ. ഇന്ത്യൻ സമയം രാവിലെ 6.23ന് രണ്ടാം തലമുറ നാവിഗേഷന്‍ ഉപഗ്രഹമായ എൻവിഎസ്-2 സാറ്റ്‌ലൈറ്റുമായി ജിഎസ്എൽവി-എഫ്15 കുതിച്ചുയര്‍ന്നതോടെ നൂറാം വിക്ഷേപണം എന്ന ചരിത്ര നേട്ടം ഐഎസ്ആർഒ സ്വന്തമാക്കി. ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച 27 മണിക്കൂർ കൗണ്ട്ഡൗൺ പൂർത്തിയാക്കി രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ‘ജിഎസ്എൽവി–എഫ്15 എൻവിഎസ് 02’ കുതിച്ചത്. ചെയർമാനായി വി നാരായണൻ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ദൗത്യമാണിത്. ഗതിനിർണയ, ദിശനിർണയ (നാവിഗേഷൻ) ആവശ്യങ്ങൾക്കായി ഇന്ത്യ വികസിപ്പിക്കുന്ന നാവിക്…

Read More

ഉത്തരാഖണ്ഡില്‍ നാളെ മുതല്‍ ഏക സിവില്‍ കോഡ്

        ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നാളെ പ്രാബല്യത്തില്‍ വരും. യുസിസി പോര്‍ട്ടലും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി നാളെ ഉദ്ഘാടനം ചെയ്യും. ഏക സിവില്‍ കോഡ് സമൂഹത്തില്‍ തുല്യത കൊണ്ടുവരുമെന്നും എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഉറപ്പാക്കുമെന്നും പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, സ്വത്തവകാശം എന്നിവയില്‍ മതം, ജെന്‍ഡര്‍ എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാര്‍ക്കും തുല്യത ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. ആദിവാസി വിഭാഗത്തെ നിയമ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാല്…

Read More

കൊല്‍ക്കത്ത ബലാത്സംഗക്കൊല: സഞ്ജയ് റോയിക്ക് മരണം വരെ തടവ്

കൊല്‍ക്കത്ത: ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഏക പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം. കൊല്‍ക്കത്ത സീല്‍ദായിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി അനിര്‍ബന്‍ ദാസാണ് വിധി പ്രസ്താവിച്ചത്. വെള്ളിയാഴ്ച കേസില്‍ സഞ്ജയ് റോയി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. കുറ്റം ചെയ്തിട്ടില്ലെന്നും കേസില്‍ തന്നെ പ്രതിയാക്കിയതാണെന്നുമായിരുന്നു സഞ്ജയ് റേയിയുടെ വാദം. മാനസാന്തരത്തിന് സമയം നല്‍കമണെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം അപൂര്‍വങ്ങളില്‍…

Read More

അരവിന്ദ് കെജ്രിവാൾ സഞ്ചരിച്ച കാറിനു നേരെ ആക്രമണം; ആക്രമണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ സഞ്ചരിച്ചിരുന്ന കാറിനു നേരെ ആക്രമണം. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് കെജ്‌രിവാളിന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തിന് പിന്നിൽ ബിജെപി സ്ഥാനാർഥിയായ പർവേശ് വർമയാണെന്ന് എഎപി ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾ തോൽക്കുമോ എന്ന ഭയം കൊണ്ട് ബിജെപി അരവിന്ദ് കെജ്‌രിവാളിനെ ആക്രമിക്കാന്‍ ഗുണ്ടകളെ ഏർപ്പാടാക്കി എന്ന് ആംആദ്മി പറഞ്ഞു. ബിജെപിയുടെ ഭീരുത്വം നിറഞ്ഞ ആക്രമണം കണ്ട് അരവിന്ദ് കെജ്‌രിവാൾ ഭയപ്പെടില്ലെന്നും ഡൽഹിയിലെ ജനങ്ങൾ നിങ്ങൾക്ക്…

Read More

പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു

ന്യൂഡൽഹി: പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാർശ ചെയ്തത്. സുപ്രീംകോടതി ജഡ്ജിമാരിൽ കേരളത്തിൽനിന്നുള്ളവർ ഇല്ലാത്ത സാഹചര്യം കൊളീജിയം പരിഗണിച്ചു. മലയാളിയായ ജഡ്ജി സി.ടി.രവികുമാർ കഴിഞ്ഞയാഴ്ച വിരമിച്ചിരുന്നു. വിനോദ് ചന്ദ്രൻ 2011…

Read More

മകന് വിവാഹം  ഉറപ്പിച്ച പെണ്‍കുട്ടിയെ പിതാവ് വിവാഹം കഴിച്ചു;കുടുംബത്തെ ഉപേക്ഷിച്ച്‌ സന്ന്യാസം സ്വീകരിച്ചു മകൻ

നാസിക് :മകന് വിവാഹം കഴിക്കാൻ നിശ്ചയിച്ച്‌ ഉറപ്പിച്ച പെണ്‍കുട്ടിയെ പിതാവ് വിവാഹം കഴിച്ചു. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നാണ് കേട്ടുകേള്‍വിയില്ലാത്ത വാർത്ത പുറത്ത് വരുന്നത്. അതേസമയം , പിതാവിൻ്റെ പ്രവൃത്തിയില്‍ കുപിതനായ മകൻ കുടുംബത്തെ ഉപേക്ഷിച്ച്‌ സന്ന്യാസം സ്വീകരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടുകള്‍ പ്രകാരം മകൻ്റെ വിവാഹം നിശ്ചയിച്ചിരുന്നു. കല്യാണം നടത്താനുള്ള ഒരുക്കങ്ങളും ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു. ഇതിനിടെയാണ് യുവാവിന്റെ പിതാവും നവവധുവായ യുവതിയും തമ്മില്‍ പ്രണയത്തിലാകുന്നതും, തുടർന്ന് ഇരുവരും വിവാഹിതരാകുന്നതും. അതേസമയം , ഈ വിവരമറിഞ്ഞു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial