ചിറയിൻകീഴിൽ യുവാവിനെ മുൻവൈരാഗ്യത്തിൻ്റെ പേരിൽ ഇരുമ്പുകമ്പി കൊണ്ട് ആക്രമിച്ചു; പ്രതികൾ പിടിയിൽ
ചിറയിൻകീഴ്: തിരുവനന്തപുരം ചിറയിൻകീഴിൽ യുവാവിനെ ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. കല്ലമ്പലം കരവാരം വടവോട്ടുകാവ് ക്ഷേത്രത്തിനു സമീപം കിഴക്കേ കോവിലഴികത്ത് അഖിലേഷ് (25), ആറ്റിങ്ങൽ വേളാർക്കുടി കുന്നുംപുറത്ത് ജയരാജ് (35), ചിറയിൻകീഴ് അടീക്കലം കാവുവിള വ്യാസൻ (32) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മുൻവൈരാഗ്യത്തിന്റെ പേരിലായിരുന്നു ആക്രമണം. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സംഭവം. ശാർക്കര പുതുക്കരി ആറ്റുവിളുമ്പിൽ വീട്ടിൽ ദിനേശിനെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. ദിനേശിനോടുള്ള വിരോധം കാരണം ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ സമീപം നിന്ന ദിനേശിനെ പ്രതികൾ…

