അൻസിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കണം കോടതി

കൊച്ചി: നടി അൻസിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയ, തൃപ്പൂണിത്തുറ വനിതാ സെല്ലിലെ എസ്ഐ രേഷ്മ എന്നിവർക്കെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകി കോടതി. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദേശം. വ്യാജ പരാതിയുടെ മറവിൽ മാനസികമായി പീഡിപ്പിച്ചെന്ന അൻസിബയുടെ പരാതിയിലാണ് കോടതി ഇക്കാര്യം നിർദേശിച്ചത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത് കാര്യങ്ങൾ വെളിച്ചത്തു കൊണ്ടുവരണമെന്ന് കോടതി ഹിൽ പാലസ് പൊലീസിനോട് നിർദ്ദേശിച്ചു. ലക്ഷ്മി പ്രിയ നൽകിയ ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് അൻസിബയെ മുൻപ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാൽ ഈ പരാതി…

Read More

ഊരാളുങ്കലിന് ടെന്‍ഡറില്ലാതെ കരാര്‍; അവകാശം പുതുക്കി നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: ടെന്‍ഡറില്ലാതെ സര്‍ക്കാര്‍ പദ്ധതികളുടെ കരാര്‍ ഏറ്റെടുക്കുന്നതിനുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അടക്കമുള്ള ഏജന്‍സികളുടെ അവകാശം പുതുക്കി നല്‍കി ധനവകുപ്പ്. ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ ഇളവുവരുത്തി, ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കുന്നതിനെ പ്രതിപക്ഷത്തായിരിക്കെ യുഡിഎഫ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍, 46 അക്രഡിറ്റഡ് കരാര്‍ ഏജന്‍സികള്‍ക്ക് അവകാശം പുതുക്കി നല്‍കിയ കൂട്ടത്തില്‍ ഊരാളുങ്കലിനെയും ഉള്‍പ്പെടുത്തി ധനവകുപ്പ് ഉത്തരവിറക്കി. ഇതില്‍ 40 ഏജന്‍സികളും സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി, പിണറായി ഇന്‍ഡസ്ട്രിയല്‍ സൊസൈറ്റി, കോസ്റ്റ്‌ഫോര്‍ഡ്, ഹാബിറ്റാറ്റ്,…

Read More

എതിരില്ലാത്ത 3 ഗോളുകൾക്ക് കാനഡയെ തകർത്ത് മൊറോക്കോ ലോകകപ്പ് ക്വാർട്ടറിൽ

ടെക്സസ്: രണ്ടാം പകുതിയിലെ മിന്നും പ്രകടനത്തിന്റെ മികവിൽ കാനഡയെ തകർത്ത മൊറോക്കോ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ. പ്രീക്വാർട്ടർ പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അറ്റ്ലസ് ലയൺസിന്റെ ജയം. ഇരട്ടഗോളുമായി അസ്സെദിൻ ഔനാഹി തിളങ്ങിയപ്പോൾ, ഇഞ്ചുറി ടൈമിൽ സൂഫിയാൻ റഹീമി നേടിയ ഗോൾ വിജയത്തിന് തിളക്കമേകി. ആദ്യ പകുതിയിൽ ആക്രമണത്തിൽ മേൽക്കൈ കാനഡയ്ക്കായിരുന്നു. അഞ്ചാം മിനിറ്റിൽ ജോനാഥൻ ഡേവിഡിനും പിന്നീട് ടാനി ഒലുവാസെയിക്കും ലഭിച്ച മികച്ച അവസരങ്ങൾ ഗോൾകീപ്പർ യാസിൻ ബൗനോയുടെ നിർണായക സേവുകളിൽ പാഴായി. ഇരുടീമുകളും ആക്രമണ…

Read More

പെനാൽറ്റി ഗോളിലൂടെ ഫ്രാൻസ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ

ഫിലഡൽഫിയ: തുടക്ക റൗണ്ടുകളിലെ മിന്നും പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും നിർണായക ഘട്ടത്തിൽ ലഭിച്ച ഒരു പെനാൽറ്റി ഗോളിലൂടെ ഫ്രാൻസ് ലോകകപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. പ്രീക്വാർട്ടർ പോരാട്ടത്തിൽ പാരഗ്വായെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രഞ്ച് പട കീഴടക്കിയത് മത്സരത്തിന്റെ 70-ാം മിനിറ്റിൽ പാരഗ്വായ് മിഡ്ഫീൽഡർ ഡിയേഗോ ഗോമസ് നടത്തിയ ഫൗളിന് ലഭിച്ച പെനാൽറ്റി സൂപ്പർതാരം കിലിയൻ എംബപെ അനായാസം വലയിലെത്തിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഫ്രാൻസിന്റെ 150-ാം ഗോളെന്ന നേട്ടവും ഈ ഗോളിലൂടെ സ്വന്തമായി. ബ്രസീൽ (246), ജർമനി (243),…

Read More

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു; ഇഞ്ചി, വെളുത്തുള്ളി, സവാള വിലയ്ക്ക് വന്‍ വര്‍ധന

കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും ഉയരുന്നു. ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ വിലക്കയറ്റം രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് മാര്‍ക്കറ്റില്‍ സവാളയ്ക്ക് കിലോയ്ക്ക് 28 രൂപയാണ് വില. ഇഞ്ചിക്ക് 200 രൂപയും വെളുത്തുള്ളിക്ക് 250 രൂപയുമാണ് കിലോയ്ക്ക് വില. ഉള്ളിക്ക് കോഴിക്കോട് മാര്‍ക്കറ്റില്‍ ക്വിന്റലിന് ശരാശരി 3,400 രൂപ വരെയാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി തക്കാളി, കോളി ഫഌര്‍, കാബേജ് എന്നിവയ്ക്കും വില വര്‍ധിച്ചിരുന്നു. കോഴിക്കോട് മാര്‍ക്കറ്റ് വില പ്രകാരം ബീറ്റ്‌റൂട്ടിന് കിലോയ്ക്ക് 48 മുതല്‍ 60…

Read More

കാസർഗോഡ് സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെതിരെ കേസ്

         കാസർകോട്: കാസർകോട് സ്നാപ്ചാറ്റ്  വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മുഹമ്മദ് അൻസാറിനെതിരെയാണ് (23) പൊലീസ് കേസെടുത്തത്. പെൺകുട്ടി പഠിക്കുന്ന സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ്  പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ്‌ലൈൻ മുഖേന പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പ്രതിയായ മുഹമ്മദ് അൻസാർ സ്നാപ്ചാറ്റ് വഴിയാണ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് ഈ സൗഹൃദം മുതലെടുത്ത് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ…

Read More

ജയിലിലെ സൗഹൃദത്തിൽ ഒരുമിച്ച് മോഷണം; തിരുവനന്തപുരത്ത് ബൈക്കിലെത്തി വീട്ടമ്മയുടെ രണ്ടുലക്ഷം രൂപ വിലയുള്ള മാല പൊട്ടിച്ച് കടന്നു; പ്രതികൾ പിടിയിൽ

         തിരുവനന്തപുരം: നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ കഴുത്തില്‍നിന്നും ബൈക്കിലെത്തി രണ്ട് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി. വാമനപുരം ആനാകുടി പൊയ്കമുക്ക് സ്വദേശി പ്രശോഭനയുടെ മാലയാണ് കഴിഞ്ഞ ദിവസം അപഹരിച്ചത്. സംഭവത്തിൽ നെയ്യാറ്റിൻകര തൊഴുക്കൽ തൈത്തോട്ടം സ്വദേശി സാജൻ (29) കാരേറ്റ് മാടൻവിള വീട്ടിൽ സിനു (25) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ബുധനാഴ്ച വാമനപുരം ആനാകുടി ജംങ്ഷന് സമീപം വച്ചായിരുന്നു സംഭവം. പോസ്റ്റോഫീസിൽ പോയ ശേഷം വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു…

Read More

വെളളറടയിൽ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിന് നേരെ ആക്രമണം; ബൈക്കിലെത്തിയ യുവാവ് ചില്ല് കല്ലെറിഞ്ഞ് പൊട്ടിച്ചു

         തിരുവനന്തപുരം : തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിന് നേരെ ആക്രമണം. തമിഴ്‌നാട് അതിര്‍ത്തിയായ പുലിയൂര്‍ശാഖയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവ് ബസിന്റെ ചില്ല് കല്ലെറിഞ്ഞ് തകര്‍ക്കുകയായിരുന്നു. ആക്രമണത്തിന് മുന്‍പ് ബസ് ജീവനക്കാരും യുവാവുമായി തര്‍ക്കമുണ്ടായിരുന്നു. ഈ യുവാവ് ബസിന് മുന്നിലേക്ക് വട്ടം ചാടിയത് ബസ് ജീവനക്കാര്‍ ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് യുവാവ് ബസിനെ പിന്തുടര്‍ന്നെത്തി കല്ലെറിഞ്ഞത്. സംഭവസമയത്ത് ബസില്‍ എട്ട് യാത്രക്കാരുണ്ടായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല. ബസിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍…

Read More

അടൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ച കേസ്; അച്ഛൻ അറസ്റ്റിൽ

     പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛൻ അറസ്റ്റിൽ. വിദേശത്ത് വെച്ചായിരുന്നു ആദ്യ ഉപദ്രവം. 2020 ൽ പെൺകുട്ടിയുടെ അമ്മ വിദേശത്ത് അസുഖ ബാധിതയായി മരിച്ചു. അമ്മയുടെ മരണ ശേഷമായിരുന്നു ഉപദ്രവം. നാട്ടിലെത്തിയ ശേഷവും ഉപദ്രവം തുടർന്നു. സ്കൂളിലെ കൗൺസിലിങ്ങിലാണ് സംഭവം പുറത്തുവന്നത്. കൊട്ടാരക്കര പൊലീസ് രജിസ്‌റ്റർ ചെയ്ത കേസ് അടൂരിലേക്ക് കൈമാറുകയായിരുന്നു.

Read More

മദ്യപിച്ച് നിരന്തരം മർദിക്കുന്നു, ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടി ഭാര്യ; പായസത്തിൽ ഉറക്കഗുളിക കലർത്തി ബോധം കെടുത്തി കൊലപാതകം

         അമിത മദ്യപാനത്തെ തുടർന്നുള്ള മർദനം, നാൽപ്പതിനാലുകാരനായ ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടി ഭാര്യ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. 45 ദിവസത്തെ അന്വേഷത്തിനുശേഷമാണ് ഭർത്താവിൻറെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. വീടിൻ്റെ ബാത്റൂമിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. പുതിയ സിമൻ്റും ടൈൽസും കണ്ട് സംശയം തോന്നിയാണ് പൊലീസ് പരിശോധിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. കൊലപാതകം നടന്നത് മെയ് 18 ന് എന്ന് പൊലീസ് നിഗമനം. പായസത്തിൽ ഉറക്കഗുളിക കലർത്തി ബോധം കെടുത്തിയ ശേഷമായിരുന്നു കൊലപാതകം. പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ ഭാര്യ റൂബി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial