കൊച്ചിയിൽ കോറോ ഹെൽത്ത് സ്ഥാപനത്തിൽ കൂട്ടപിരിച്ചുവിടൽ; 900ത്തോളം ജീവനക്കാർ പെരുവഴിയിൽ, മൂന്നു മാസത്തിനുള്ളിൽ കോമ്പൻസേഷൻ നൽകുമെന്ന് കമ്പനി

      കൊച്ചി: കൊച്ചിയിൽ മുന്നറിയിപ്പില്ലാതെ തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിട്ടു. കോറോ ഹെൽത്ത് എന്ന യുഎസ് ആസ്ഥാനമായ സ്ഥാപനമാണ് തൊഴിലാളികളെ പുറത്താക്കിയത്. ഇതോടെ 900ത്തോളം ജീവനക്കാർ പെരുവഴിയിലായി. കേരളത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകൾ അടക്കുകയും ചെയ്തു. ഇന്ന് രാവിലെ ജീവനക്കാർ ഓഫീസിൽ എത്തിയപ്പോഴാണ് പിരിച്ചുവിടൽ അറിഞ്ഞത്. പിരിച്ചുവിടുന്നത് സംബന്ധിച്ച് യാതൊരുവിധ മുന്നറിയിപ്പും നൽകിയില്ലെന്ന് ജീവനക്കാർ പറയുന്നു. മൂന്നു മാസത്തിനുള്ളിൽ കോമ്പൻസേഷൻ നൽകുമെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാൽ, മുൻപ് പിരിച്ചുവിട്ടവർക്ക് പോലും കോമ്പൻസേഷൻ നൽകിയിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു.

Read More

യൂസർ നെയിം ഫീച്ചർ; വാട്സാപ്പിന് പിന്നാലെ ടെലിഗ്രാമിനും സിഗ്നലിനും നോട്ടീസയച്ച് കേന്ദ്രം, സുരക്ഷാസംവിധാനങ്ങളുടെ വിവരങ്ങള്‍ തേടി

          ദില്ലി : യൂസര്‍ നെയിം ഫീച്ചറില്‍ വാട്സാപ്പിന് പിന്നാലെ ടെലിഗ്രാമിനും സിഗ്നലിനും കൂടി നോട്ടീസയച്ച് കേന്ദ്ര സര്‍ക്കാര്‍. എങ്ങനെയാണ് ഫീച്ചർ നടപ്പാക്കിയതെന്നും എന്തൊക്കെ സുരക്ഷ സംവിധാനങ്ങൾ ഉണ്ടെന്നും അറിയിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ആൾമാറാട്ടം അടക്കം തട്ടിപ്പ് തടയുന്നത് എങ്ങനെ എന്ന് വിശദീകരിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. അതിനിടെ അരട്ടൈയിലെ യൂസർ നെയിം ഫീച്ചർ നിർത്തലാകിയതായി സോഹോ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ശ്രീധർ വെമ്പു അറിയിച്ചു. സോഹോയുടെ ചാറ്റ് ആപ്പ് ആണ് അരട്ടൈ. ഫോൺ നമ്പർ പങ്കുവെക്കാതെ തന്നെ…

Read More

കാമുകൻ വിവാഹിതനാണെന്ന് അറിഞ്ഞതിനു പിന്നാലെ തർക്കം; യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിക്കൊന്നു; പ്രതി പിടിയിൽ

ന്യൂഡൽഹി: പ്രണയത്തിലായിരുന്ന യുവാവ് വിവാഹിതനാണെന്ന വിവരമറിഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഗുരുഗ്രാമിൽ യുവതിയെ തീകൊളുത്തിക്കൊന്നു. ഡൽഹി സ്വദേശിനിയായ ദിവ്യ കത്താരിയ (23) ആണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിയാന ജജ്ജർ സ്വദേശിയായ സുനിൽ കുമാറിനെ (35) പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ജൂൺ 18-നാണ് ദിവ്യ, സുനിൽ കുമാറിന്റെ കടയിലെത്തുന്നത്. ഇവിടെ വെച്ചാണ് ഇയാൾ നേരത്തെ വിവാഹിതനാണെന്ന സത്യാവസ്ഥ ദിവ്യ…

Read More

മറുപടിയിലാത്ത 3 ഗോളുകൾക്ക് ഓസ്ട്രിയയെ തകർത്ത് സ്പെയിൻ പ്രീ ക്വാർട്ടറിൽ

ലൊസാഞ്ചലസ്: ആധിപത്യം നിറഞ്ഞ പ്രകടനവുമായി ഓസ്ട്രിയയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് കീഴടക്കി സ്പെയിൻ ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക്. മികേൽ ഒയർസബാലിന്റെ ഇരട്ടഗോളുകളും (36, 86) പെഡ്രോ പൊറോയുടെ (66) അരങ്ങേറ്റ ഗോളുമാണ് സ്പാനിഷ് ടീമിന് അനായാസ ജയം സമ്മാനിച്ചത്. അടുത്ത റൗണ്ടിൽ പോർച്ചുഗൽ–ക്രൊയേഷ്യ പോരാട്ടത്തിലെ വിജയികളെയാണ് സ്പെയിൻ നേരിടുക. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ പന്തടക്കത്തിലും ആക്രമണങ്ങളിലും സ്പെയിൻ വ്യക്തമായ മേൽക്കൈ പുലർത്തി. ആകെ 22 ഗോൾശ്രമങ്ങളും 10 ഓൺടാർഗറ്റ് ഷോട്ടുകളും സ്പെയിൻ നടത്തിയപ്പോൾ, ഓസ്ട്രിയയ്ക്ക് മത്സരത്തിലുടനീളം…

Read More

പി ടി പിരീഡിൽ കളിക്കാൻ വന്നില്ല; പയ്യന്നൂരിൽ എട്ടാം ക്ലാസുകാരനോട് കായികാധ്യാപകന്റെ ക്രൂരത

       പയ്യന്നൂർ : കണ്ണൂർ പയ്യന്നൂരിൽ എട്ടാം ക്ലാസുകാരനോട് കായികാധ്യാപകന്റെ ക്രൂരത. പി.ടി പിരീഡിൽ കളിക്കാൻ വരാത്തതിന് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ തായിനേരി SABTM സ്‌കൂളിലെ അധ്യാപകൻ രഘുവിനെതിരെ പൊലീസ് കേസെടുത്തു. ജൂൺ 22ന് രാവിലെ 11 മണിയോടെ സ്കൂൾ ഗ്രൗണ്ടിലായിരുന്നു സംഭവം. സഹപാഠികളുടെ മുന്നിൽ വെച്ച് വിദ്യാർഥിയെ തടഞ്ഞു നിർത്തുകയും കൈകൊണ്ടും വടികൊണ്ടും അടിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നു. പി ടി പിരീഡിൽ കളിക്കാൻ വരാത്തതിനാണ് അധ്യാപകൻ രഘുവിന്റെ ക്രൂരത. മുതുകിലും കാലിനും മർദിച്ചതായും, കഴുത്തിന് പിടിച്ച് പരുക്കേൽപ്പിച്ചതായും…

Read More

വിബി ജി റാം പദ്ധതി ഉദ്‌ഘാടനം ചെയ്യപ്പെട്ടു; സ്വകാര്യ ഭൂമിയിൽ ഇനി തൊഴിലുറപ്പ് ജോലി ചെയ്യില്ല; കേരളത്തിൽ ദിവസ വേതനം 401 രൂപ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് (MGNREGA എംജിഎൻആർഇജിഎ ) പദ്ധതിക്ക് പകരം കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വി​ക​സി​ത് ഭാ​ര​ത് ഗാ​ര​ന്റി ഫോ​ർ റോ​സ്ഗാ​ർ & ​ആജീ​വി​ക മി​ഷ​ൻ ഗ്രാമീൺ (VBGRAMG വിബിജി റാംജി) പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. 20 വർഷത്തിന് ശേഷമാണ് പദ്ധതിയിൽ മാറ്റം വരുന്നത്. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയില്‍ ഓബുലവാരിപ്പള്ളി മണ്ഡലത്തിലെ മുക്കവാരിപ്പള്ളി ഗ്രാമത്തിൽ ജൂലൈ 2ന് നടന്ന ചടങ്ങിൽ കേന്ദ്ര ഗ്രാമവികസന കാർഷിക കർഷകക്ഷേമ മന്ത്രി ശിവരാജ് സിങ് ചൗഹാൻ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ….

Read More

മദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ ‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’യ്‌ക്കെതിരെ കേസ്

        കാസര്‍കോട് : കുമ്പളയില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് യൂട്യൂബര്‍ക്കെതിരെ കേസ്. ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ സജീവയായ പെരുമ്പള സ്വദേശി ധന്യ എസ് ആറി(28)നെതിരെയാണ് കേസെടുത്തത്. വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാക്കും വിധം പ്രതി വാഹനവുമായി കടന്നു കളഞ്ഞെന്ന് എഫ്‌ഐആറില്‍ പറയുന്നു. മംഗൽ പാടി ഗ്രാമത്തിൽ ബന്തിയോട് ഭഗവതി നഗർ എന്ന സ്ഥലത്ത് റോഡിൽ വെച്ച് പരിശോധിച്ചപ്പോഴാണ് പ്രതി മദ്യ ലഹരിയിൽ അശ്രദ്ധയിലും ജാഗ്രത പാലിക്കാതെയും മനുഷ്യ ജീവന് അപകടം ഉണ്ടാക്കും വിധം…

Read More

ചോദ്യപേപ്പറും ഉത്തരക്കടലാസും മഴവെള്ളത്തിൽ ഒഴുകിനടന്ന നിലയിൽ! ബിഹാറിൽ 167 സ്‌കൂളുകളിലെ 9, 10, 12 ക്ലാസുകളിലെ ചോദ്യപ്പേപ്പറുകൾ വെള്ളത്തിൽ

         ബിഹാറിൽ ചോദ്യപേപ്പറും ഉത്തരക്കടലാസും മഴവെള്ളത്തിൽ ഒഴുകിനടന്ന നിലയിൽ. ബക്‌സർ ജില്ലയിലെ പരീക്ഷ കേന്ദ്രത്തിന് പുറത്താണ് സംഭവം. 9, 10, 12 ക്ലാസുകളിലെ ചോദ്യപേപ്പറുകളുടെയും ഉത്തരക്കടലാസുകളുടെയും കെട്ടുകളാണ് ഒഴുകി നടന്നത്. ത്രൈമാസ പരീക്ഷകൾക്കായി ബീഹാർ സ്കൂൾ പരീക്ഷാ ബോർഡ് അയച്ചതാണ് ഈ മെറ്റീരിയലുകൾ. പരീക്ഷാ രേഖകളുടെ വിതരണത്തിലും കൈകാര്യം ചെയ്യലിലും ഈ സംഭവം വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. ശ്രദ്ധിക്കപ്പെടാതെ വെള്ളത്തിൽ കിടക്കുന്ന ചോദ്യപേപ്പറുകളുടെ കെട്ടുകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. എന്നിരുന്നാലും, ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ…

Read More

10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ജപ്പാനിൽ നിന്ന് ഇന്ത്യയിലെത്തും; വമ്പൻ വാഗ്ദാനവുമായി ജപ്പാൻ പ്രധാനമന്ത്രി

         ഇന്ത്യയുടെ വികസന കഥയിൽ ജപ്പാൻ പ്രധാനപ്പെട്ട ഏടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ജാപ്പനീസ് പ്രധാനമന്ത്രി സനേയ് തകായിച്ചിയെ കുഞ്ഞനിയത്തിയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തത്. ഇന്ത്യയുടെ വളർച്ചയിൽ ജപ്പാൻ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വിശ്വാസത്തിൽ പടുത്തുയർത്തിയിരുന്നു. ആഗോളതലത്തിൽ പലതും അനിശ്ചിതാവസ്ഥയിലാണ്. അതിനാൽ ഇന്ത്യ ജപ്പാൻ ബന്ധം വളരെ പ്രധാനപ്പെട്ടതാണ് എന്ന് മോദി വ്യക്തമാക്കി. പ്രതിരോധ സഹകരണത്തിനും പുതിയ തലങ്ങൾ രൂപപ്പെടുന്നു. ഇന്ത്യയിൽ പ്രകൃതിവാതക മേഖലയിലും ജപ്പാനുമായി സഹകരണമുണ്ടാകുമെന്ന് മോദി വ്യക്തമാക്കി. ഫാർമസി,…

Read More

കൊല്ലത്ത് കുടുംബവഴക്കിനിടെ തടസംപിടിക്കാനെത്തിയ അമ്മായിയമ്മ മരുമകന്റെ അടിയേറ്റ് മരിച്ചു

പുനലൂർ : കൊല്ലം പുനലൂരിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിനിടയിൽ തടസം പിടിക്കാനെത്തിയ അമ്മായിയമ്മയ്ക്കാണ് ദാരുണാന്ത്യം. പുനലൂർ എച്ച്എസ് വാർഡിൽ വലിയ കാലായിൽ ദർഭവിള വീട്ടിൽ സൈത്തും ബീവി (70)യാണ് മരിച്ചത്. ചവിട്ടിയും മർദിച്ചും കൊലപ്പെടുത്തിയ മരുമകൻ ഉസ്മാൻ (60) പോലീസ് പിടിയിലായി. ബുധനാഴ്ച വൈകിട്ടോടുകൂടിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. ഉസ്മാനും ഭാര്യ ഹസീനയുമായി വഴക്കിടുകയും ഹസീനയെ ഉസ്മാൻ മർദിക്കുകയും ചെയ്തു. ഇതുകണ്ട് തടസം പിടിക്കാൻ എത്തിയതായിരുന്നു ഹസീനയുടെ മാതാവ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial