Headlines

ഐവറി കോസ്റ്റിനെ 2-1ന് കീഴടക്കി നോർവേ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിൽ

ന്യൂയോർക്ക്: ഐവറി കോസ്റ്റിനെ 2-1ന് കീഴടക്കി നോർവേ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിലേക്ക്. അവസാന നിമിഷങ്ങളിൽ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാളണ്ട് നേടിയ നിർണായക ഗോളിലാണ് നോർവെയ്ക്ക് ഗുണകരമായത്. 86-ാം മിനിറ്റിൽ പിറന്ന ഹാളണ്ടിന്റെ വിജയഗോളാണ് നോർവേയ്ക്ക് നോക്കൗട്ട് ടിക്കറ്റ് സമ്മാനിച്ചത്. അടുത്ത ഘട്ടത്തിൽ ബ്രസീലിനെയാണ് നോർവേ നേരിടുക മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആക്രമണ ഫുട്ബോളാണ് ഇരു ടീമുകളും പുറത്തെടുത്തത്. ആദ്യഘട്ടത്തിൽ ഐവറി കോസ്റ്റ് പന്തടക്കത്തിലും അവസരസൃഷ്ടിയിലും മുൻതൂക്കം നേടിയെങ്കിലും നോർവേ പ്രതിരോധവും ഗോൾകീപ്പർ ഒർജാൻ ലനൈലാൻഡും ഉറച്ചുനിന്നു. മറുവശത്ത്…

Read More

വാട്‌സാപ്പ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; ഇനി നമ്പർ രഹസ്യം, സ്വകാര്യത ഇരട്ടിയാക്കി പുത്തൻ അപ്‌‌ഡേറ്റ്

സ്‌മാർട്ട് ഫോൺ ഉപയോക്താക്കളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ഇവരിൽ 99 ശതമാനവും വാട്‌സാപ്പ് ഉപയോഗിക്കുന്നവരാണ്. വളരെ സുരക്ഷിതമായി സന്ദേശങ്ങൾ അയക്കാനുള്ള ആപ്പാണെങ്കിൽ പോലും സ്വകാര്യ ഫോൺ നമ്പർ ഷെയർ ചെയ്യണമെന്നതാണ് .വാട്‌സാപ്പ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഒരു ഗ്രൂപ്പിൽ ആഡ് ആകുമ്പോൾ അതിൽ ഉൾപ്പെടുന്ന എല്ലാവ‌ർക്കും നമ്പറുകൾ പരസ്‌പരം കാണാൻ സാധിക്കും. ഇത് പലപ്പോഴും സുരക്ഷാ വെല്ലുവിളിയായി മാറാറുണ്ട്.ഇപ്പോഴിതാ ഇതിനെല്ലാം ഒരു പരിഹാര മാർഗവുമായി എത്തിയിരിക്കുകയാണ് വാട്‌സാപ്പ്. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾ ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന മാറ്റമാണ് വരാൻ…

Read More

പ്രിയദർശിനി ബസിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കവും വാക്കേറ്റവും;മൂന്ന് സ്ത്രീകൾ കസ്റ്റഡിയിൽ

കോഴിക്കോട്:കോഴിക്കോട്–സുൽത്താൻബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കവും വാക്കേറ്റവും. ബസ് മാറി കയറിയ മൂന്ന് സ്ത്രീകളാണ് ജീവനക്കാരുമായി പ്രശ്നമുണ്ടാക്കിയത്. തങ്ങൾ ഇറങ്ങേണ്ട സ്ഥലമല്ലെന്ന് മനസ്സിലായതോടെ ബസ് ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു തർക്കം ആരംഭിച്ചത്. ജീവനക്കാർ ബസ് നിശ്ചിത സ്റ്റോപ്പിൽ മാത്രമേ നിർത്താനാകൂവെന്ന് അറിയിച്ചതോടെയാണ് വാക്കേറ്റം രൂക്ഷമായത്. ഇതിനിടെ സ്ത്രീകൾ ബസിലെ ബെൽ വലിച്ച് പൊട്ടിച്ചതായാണ് ആരോപണം. സംഭവത്തെ തുടർന്ന് ബസിൽ യാത്ര ചെയ്തിരുന്ന മറ്റ് യാത്രക്കാരും പരിഭ്രാന്തരായി. വിവരം ലഭിച്ചതിനെ തുടർന്ന്…

Read More

വർക്കലയിൽ വയോധികർ തീപ്പൊള്ളലേറ്റ് മരിച്ചു

തിരുവനന്തപുരം: വർക്കലയിൽ വയോധികർ തീപ്പൊള്ളലേറ്റ് മരിച്ചു. വർക്കല ചേന്നൻകോട് ഒറ്റൂരിൽ ആയിരുന്നു സംഭവം. ചേന്നൻകോട് സ്വദേശി സുകുമാരൻ, ഇയാളുടെ സഹോദരന്റെ ഭാര്യ ഓമന എന്നിവരാണ് മരണപ്പെട്ടത്. ഓമനയുടെ ഭർത്താവ് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു. തുടർന്ന് ഇവർ സുകുമാരനൊപ്പമായിരുന്നു താമസിച്ചിരുന്നത്. മണ്ണെണ്ണ പോലെയുള്ള ദ്രാവകം ദേഹത്തൊഴിച്ച് തീപിടിച്ചാണ് മരണമെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ഇവർ താമസിച്ചിരുന്ന വീടിനുള്ളിൽ നിന്നും പുക വരുന്നത് കണ്ട് അയൽവാസികൾ വീട്ടിലെത്തി നോക്കുമ്പോഴാണ് ഇരുവരെയും പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉടൻതന്നെ…

Read More

ഭാര്യയ്ക്ക് സ്വന്തമായി മതിയായ വരുമാനവും സാമ്പത്തിക സ്വാതന്ത്ര്യവും ഉണ്ടെങ്കിൽ ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാൻ അവകാശമില്ല;കർണാടക ഹൈക്കോടതി

ബംഗളൂരു: ഭാര്യയ്ക്ക് സ്വന്തമായി മതിയായ വരുമാനവും സാമ്പത്തിക സ്വാതന്ത്ര്യവും ഉണ്ടെങ്കിൽ ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാൻ അവകാശമില്ലെന്ന് കർണാടക ഹൈക്കോടതി. ജീവനാംശവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ഗാര്‍ഹിക പീഡന നിയമം, ഹിന്ദു ദത്തെടുക്കലും ജീവനാംശവും സംബന്ധിച്ച നിയമം, ക്രിമിനല്‍ പ്രൊസീജര്‍ കോഡ് എന്നിവ പ്രകാരം ഹര്‍ജി നല്‍കിയെന്ന കാരണത്താല്‍ മാത്രം ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന് നിര്‍ബന്ധിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഓരോ കേസും അതിന്റെ പ്രത്യേക സാഹചര്യങ്ങളും തെളിവുകളും വിലയിരുത്തിയാണ് തീരുമാനിക്കേണ്ടതെന്ന്…

Read More

തൃശൂരിൽ സ്വകാര്യ ലോഡ്ജിൽ പ്രസവത്തിനിടെ യുവതിയും നവജാത ശിശുവും മരിച്ച നിലയിൽ

തൃശൂർ: തൃശൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ പ്രസവത്തിനിടെ യുവതിയും നവജാത ശിശുവും മരിച്ച നിലയിൽ കണ്ടെത്തി. തൃപ്രയാർ എടമുട്ടം സ്വദേശി ജ്യോതി ആണ് മരിച്ചത്. തൃശൂർ വെളിയന്നൂരിലെ നിയറെസ്റ്റ് ലോഡ്ജിലെ മുറിയിലാണ് സംഭവം. ജൂൺ 27-നാണ് ജ്യോതി ലോഡ്ജിൽ മുറിയെടുത്തത്. ഇന്ന് രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും മുറിയുടെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഈസ്റ്റ് പൊലീസ് വാതിൽ ബലമായി തുറന്ന് പരിശോധിച്ചപ്പോഴാണ് പ്രസവത്തിനിടെ മരിച്ച നിലയിൽ യുവതിയെയും സമീപത്ത്…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വ്യാജ സിദ്ധന് ശിക്ഷ വിധിച്ച് കോടതി

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വ്യാജ സിദ്ധന് ശിക്ഷ വിധിച്ച് കോടതി. സൗത്ത് മാറാടി പാറയിൽ അമീറി (42) നെയാണ് കോടതി ശിക്ഷിച്ചത്.43 വർഷം തടവും രണ്ടേകാൽ ലക്ഷം രൂപ പിഴയുമാണ് പ്രതിക്ക് ശിക്ഷ ലഭിച്ചത്. മൂവാറ്റുപുഴ ജില്ലാ സ്പെഷ്യൽ ജഡ്ജ് സമീർ എയുടേതാണ് ശിക്ഷ വിധി. പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ 2023ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് വിധി വന്നത്. കോലഞ്ചേരി കടമറ്റത്ത് വ്യാജ പേരിൽ സിദ്ധനായി ജ്യോതിഷാലയം നടത്തി വരുകയായിരുന്നു പ്രതി….

Read More

കനത്ത മഴ; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ  അവധി

കാസർകോട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ തീവ്ര മഴയ്ക്കുള്ള സാധ്യത (ഓറഞ്ച് അലർട്ട് ) പ്രവചിച്ചിരിക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും മുൻകരുതല്‍ നടപടിയായി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 1 ബുധൻ) ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, സ്കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷൻ സെന്ററുകള്‍, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകള്‍,കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍ ഉള്‍പ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും…

Read More

വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് ഇരുപത്തിമൂന്നുകാരിയായ യുവതിയെ പട്ടാപ്പകൽ കഴുത്തിൽ കത്തിയിറക്കി കൊലപ്പെടുത്തി

ബെംഗളൂരു: പ്രണയപ്പകയിൽ നഗരത്തെ നടുക്കി വീണ്ടുമൊരു കൊലപാതകം. വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് ഇരുപത്തിമൂന്നുകാരിയായ യുവതിയെ മുൻ കാമുകൻ പട്ടാപ്പകൽ കഴുത്തിൽ കത്തിയിറക്കി കൊലപ്പെടുത്തി. ബെംഗളൂരു മഹാലക്ഷ്മി ലേഔട്ടിൽ താമസിക്കുന്ന അഞ്ജലി (23) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ രാജീവിനെ മഹാലക്ഷ്മി ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു സംഭവം. അഞ്ജലിയും രാജീവും ഒരേ സ്ഥാപനത്തിലെ മുൻ സഹപ്രവർത്തകരും കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലുമായിരുന്നു….

Read More

‘അപൂർവങ്ങളിൽ അപൂർവം’; പൂനെയിൽ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 65കാരന് വധശിക്ഷ

പൂനെയിൽ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ. 65കാരനായ ഭിമ്രാവോ കംബ്ലേക്കാണ് പൂനെ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ് ആർ സലുൻഖൈ വധശിക്ഷ വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കോടതി വിലയിരുത്തി. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായും കോടതി വിലയിരുത്തിയിരുന്നു.ഇക്കഴിഞ്ഞ മെയ് ഒന്നിന് പൂനെയിലെ നസ്രാപുർ ജില്ലയിലായിരുന്നു സംഭവം നടന്നത്. പലഹാരം വാങ്ങി നൽകാമെന്നും പശുക്കിടാവിനെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial