Headlines

എറണാകുളം മരടിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സ്ത്രീയെ പൊലീസ് കണ്ടെത്തി

         കൊച്ചി: എറണാകുളം മരടിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സ്ത്രീയെ പൊലീസ് കണ്ടെത്തി. ക്യാൻസർ രോഗിയാണെന്നും കുഞ്ഞിനെ വളർത്താൻ നിവൃത്തിയില്ലാത്തിനാലാണ് ഉപേക്ഷിക്കുന്നതെന്നുമാണ് യുവതിയുടെ മൊഴി. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം വിവരം പൊലീസിനെ അറിയിക്കാൻ ഇവർ ഒരാളെ ചുമതലപ്പെടുത്തിയെന്നും വിവരമുണ്ട്. ഫോറം മാളിന് സമീപമാണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ദിവസമോ, പ്രസവിച്ചു മണിക്കൂറുകൾ മാത്രമോ പ്രായമുള്ള കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും കുഞ്ഞിനെ എറണാകുളം അമ്മതൊട്ടിലിലേക്ക് കൈമാറിയെന്നും പൊലീസ് വ്യക്തമാക്കി.

Read More

നിര്‍ണായക മത്സരത്തില്‍ ഓസീസിനോട് തോല്‍വി; ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ കാണാതെ പുറത്ത്

  ലണ്ടന്‍ : വനിത ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്ത്. ഓസ്‌ട്രേലിയക്കെതിരെ നിര്‍ണായക മത്സരത്തില്‍ ആറ് വിക്കറ്റിന് പരാജയപ്പെട്ടാണ് ഇന്ത്യ പുറത്തായത്. സെമി ഫൈനലില്‍ ഇടം നേടണമെങ്കില്‍ ഇന്ത്യക്ക് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമായിരുന്നു. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലി 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ ഗ്രൂപ്പ് എയില്‍ ഓസീസിനൊപ്പം…

Read More

ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ യുഡിഎഫ് ഇന്ന് അവിശ്വാസ പ്രമേയ നോട്ടീസ് നൽകും

കാസർകോട്: നറുക്കെടുപ്പിലൂടെ പ്രസിഡണ്ടായ സിപിഎമ്മിലെ പിവി രാജേന്ദ്രനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് നൽകും. രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് യുഡിഎഫ് അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് നൽകും. കഴിഞ്ഞ ഡിസംബർ 26 നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന ചന്ദ്രൻ നാലാംവാതിക്കലിൻ്റെ വോട്ട് അസാധുവായിരുന്നു. ചന്ദ്രന്റെ വോട്ട് ബാലറ്റ് പേപ്പറിന്റെ പിൻവശത്ത് ഒപ്പിടാത്തതിനെ തുടർന്ന് റിട്ടേണിംഗ് ഓഫീസർ അസാധുവാക്കുകയായിരുന്നു. ഇതേ തുടർന്ന് വോട്ടുകൾ തുല്യമായതോടെ നറുക്കെടുപ്പിലൂടെ സിപിഎമ്മിലെ…

Read More

വെനസ്വേല ഭൂചലനം: അർജന്റീന ഫുട്ബോളറുടെ ഭാര്യയും മക്കളും മരിച്ചു

ഇരട്ട ഭൂചലനമുണ്ടായ പ്ലായാ ഗ്രാൻഡേയിലാണ് ട്രേജോയും കുടുംബവും താമസിച്ചിരുന്നത്. ഭൂചലനത്തിൽ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റ്റ് കെട്ടിടം തകർന്നിരുന്നു.വെനസ്വേലയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ അർജന്റീന ഫുട്ബോളർ ലൂക്കാസ് ട്രേജോയുടെ ഭാര്യയും മക്കളും മരിച്ചതായി സ്ഥിരീകരണം. വെനസ്വേലയിലെ പ്രമുഖ ഫുട്ബോൾ ക്ലബായ ഡീപോർട്ടീവോ ലാ ഗ്വായിരയാണ് ഇക്കാര്യം അറിയിച്ചത്. ട്രേജോയുടെ ഭാര്യ യാനിന മാരനെല്ല, മക്കളായ ആരോൺ, ഐൻഹോ എന്നിവരാണ് മരിച്ചത്.വെനസ്വേലയിലെ ഗ്യാരാകോയ് പ്രദേശത്താണ് രണ്ട് ശക്തമായ ഭൂചലനമുണ്ടായത്.

Read More

ഇ ഡി ആക്രമണക്കേസിൽ പ്രതിക്ക് അനുകൂലമായ വാദം; പ്രോസിക്യൂട്ടര്‍ ഗീനാ കുമാരിയെ നീക്കി

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്കായി അനുകൂല നിലപാടെടുത്ത പ്രോസിക്യൂട്ടർക്കെതിരെ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. ടി ഗീനാ കുമാരിയെ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് മാറ്റി. ആഭ്യന്തര വകുപ്പിന്റെ ശുപാർശയിൽ മുഖ്യമന്ത്രി ഒപ്പിട്ടു. അഡീഷണൽ പ്ലീഡറായ എം ആർ ഷാജിക്കാണ് പബ്ലിക് പ്രോസിക്യൂട്ടറിൻ്റെ പകരം ചുമതല. അതേസമയം ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എ സന്തോഷ് കുമാർ ഹാജരാകും. ഇദ്ദേഹത്തെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. മുൻ ഗവൺമെൻറ് പ്ലീഡറായിരുന്നു സന്തോഷ് കുമാർ. നാളെ…

Read More

എനിക്ക് മരണ ഭയമില്ല; ഈ വർഷം ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തുമെന്ന് ഷെയ്ഖ് ഹസീന

വധശിക്ഷയടക്കമുള്ള കടുത്ത ഭീഷണികൾ നിലനിൽക്കെ ഈ വർഷം തന്നെ സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തുമെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും അവാമി ലീഗ് നേതാവുമായ ഷെയ്ഖ് ഹസീന. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക ഇമെയിൽ അഭിമുഖത്തിലാണ് നിലവിൽ ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന ഹസീന തന്റെ രാഷ്ട്രീയ തിരിച്ചുവരവിനെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. ബംഗ്ലാദേശിൽ നിന്നും പുറത്താക്കപ്പെട്ട് ഏകദേശം രണ്ടു വർഷത്തിന് ശേഷമാണ് എല്ലാത്തരം പ്രതികൂല സാഹചര്യങ്ങളെയും തള്ളികളയുന്ന തരത്തിലുള്ള ഹസീനയുടെ പ്രതികരണം. തന്റെ മടങ്ങിവരവ് അധികാരമോഹങ്ങൾ കൊണ്ടല്ല, മറിച്ച് ബംഗ്ലാദേശിലെ…

Read More

എരുമേലിയിൽ പാറമടക്കുളത്തിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

എരുമേലി കൊടിത്തോട്ടം സ്വദേശിയും ഓട്ടോമൊബൈൽ വിദ്യാർത്ഥിയുമായ ചീരംചേമ്പിൽ ആഷ്‌ലിൻ, പ്ലസ് വൺ വിദ്യാർത്ഥി തടത്തിൽ ആഷീർഎന്നിവരാണ് മരിച്ചത്.പാറമടക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു ഇരുവരും. കാൽ വഴുതി വീണാണ് അപകടമെന്നാണ് സൂചന. എന്തിനാണ് ഇവർ ഇവിടെ എത്തിയതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. വൈകിട്ട് 5.30 വരെ മരിച്ച രണ്ട് പേരെയും സുഹൃത്തുക്കളായ മറ്റ് രണ്ട് പേരെയും ഒരുമിച്ച് നാട്ടുകാർ കണ്ടിരുന്നു.ഇതിന് ശേഷമാണ് അപകടമുണ്ടായത്. കുളിക്കാനോ, മീൻ പിടിക്കാനോ എത്തിയാതാവാം എന്നാണ് കരുതുന്നത്. രണ്ട് പേർ പാറമടക്കുളത്തിൽ വീണ വിവരം കൂടെയുണ്ടായിരുന്നവർ…

Read More

പ്ലസ് വൺ മൂന്നാം ഘട്ട അലോട്ട്‌മെന്റ് നാളെ; പ്രവേശനം നേടിയില്ലെങ്കിൽ അവസരം നഷ്ടമാകും, വിശദമായി അറിയാം

പ്ലസ്സ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്‌മെന്റ് റിസൾട്ട് നാളെ (ജൂൺ 29) രാവിലെ 11 മണി മുതൽ പ്രവേശനം സാധ്യമാകുന്ന വിധം പ്രസിദ്ധീകരിക്കും. അലോട്ട്മെന്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് ജൂലൈ 3 ന് വൈകിട്ട് 5 മണി പ്രവേശന നടപടികൾ പൂർത്തിയാക്കാം. അലോട്ട്‌മെൻറ് വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റായ  www.hscap.kerala.gov.in ലെ Candidate Login-SWS ലെ Third Allot Results ലിങ്കിലൂടെ ലഭിക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക…അലോട്ട്‌മെൻറ് ലഭിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ Third Allot Results…

Read More

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ആര്യമ്പാവ് കുണ്ടൂര്‍ക്കുന്നിലാണ് സംഭവം. കൊമ്പത്ത് പള്ളത്ത് കോളനിയില്‍ താമസിക്കുന്ന സുകുമാരനാണ് (50) ഭാര്യ ദീപയെ വെട്ടിയ ശേഷം ആത്മഹത്യ ചെയ്തത് ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്. ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം സുകുമാരന്‍ ജീവനൊടുക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ദീപയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ദീപയെ സുകുമാരന്‍ ആക്രമിച്ചതെന്നാണ് വിവരം.

Read More

വാട്സ്ആപ്പിലൂടെ സമാന്തര ലോട്ടറി, സമ്മാനം ഗൂഗിൾപേ വഴി! പൊലീസ് വിരിച്ച വലയിൽ വീണ് തട്ടിപ്പ് സംഘം

        ചെങ്ങന്നൂര്‍ : കേരള സർക്കാർ ഭാഗ്യക്കുറിക്ക് സമാന്തരമായി വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ലോട്ടറി നടത്തി പണം തട്ടുന്ന നാലംഗ സംഘത്തെ വെൺമണി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ മുകുന്ദപുരം പുത്തൻചിറ വില്ലേജിൽ കൊമ്പത്തുകടവ് തറയപുളത്ത് വീട്ടിൽ ബിനോയി (35), സഹോദരൻ ബിജോയി (38), ആലപ്പുഴ ചെറിയനാട് വില്ലേജിൽ കടയിക്കാട് ആനന്ദഭവനം വീട്ടിൽ ഷാജി ഗോപാലകൃഷ്ണൻ (46), ചെറിയനാട് വില്ലേജിൽ ചെറിവല്ലൂർ മനോജ് വില്ലയിൽ മനോജ് വർഗീസ് (46) എന്നിവരാണ് പിടിയിലായത്. വെൺമണി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial