കുടുംബ തർക്കം ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി ഭർത്താവ്
ന്യൂഡൽഹി: മുപ്പതുവയസുകാരിയായ ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി ഭർത്താവ്. തെക്കൻ ഡൽഹിയിലെ സംഗം വിഹാറിലായിരുന്നു ദാരുണമായ സംഭവം. ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. തിഗ്രി പ്രദേശത്ത് ഇന്നലെ വൈകിട്ട് നാലോടെ ആയിരുന്നു ദാരുണമായ സംഭവം നടന്നത്. കവിത (30)യെയാണ് ഭർത്താവ് ശുഭം രാജ്പുത് ക്രൂരമായി കൊന്നത്, കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം തുടരുകയാണ്. ഒന്നരവർഷം മുൻപാണ് കവിതയും ശുഭവും വിവാഹിതരായത്. ശുഭത്തിന്റെ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ട് ഇരുവരും…

