Headlines

സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസുകാരെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന കേസ്; SFI ജില്ലാ സെക്രട്ടറി അറസ്റ്റിൽ

സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസുകാരെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന കേസിൽ എസ്എഫ്ഐ നേതാവ് അറസ്റ്റിൽ. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം എ നന്ദൻ ആണ് അറസ്റ്റിലായത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് പുറത്തേയ്ക്ക് വന്നപ്പോഴാണ് അറസ്റ്റ് ചെയ്തത്. എസ്എഫ്ഐ സംസ്ഥാന നേതാക്കൾ അടക്കം കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയായിരുന്നു പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.ഇക്കഴിഞ്ഞ ജൂലൈ 24നായിരുന്നു കേസിനാസ്പ്‌പദമായ സംഭവം. ഐഎച്ച്ആർഡി ഫീസ് വർധനയ്ക്കെതിരെ എസ്എഫ്ഐ സംഘടിപ്പിച്ച മാർച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ ബ്ലേഡുപയോഗിച്ച്…

Read More

പെനാൽറ്റി ഷൂട്ടൗട്ടിൽ ജർമ്മനിയെ കീഴടക്കി പാരഗ്വായ്  പ്രീ ക്വാർട്ടറിൽ

ബോസ്റ്റൺ: നിശ്ചിത സമയത്തും അധികസമയത്തും 1-1ന് സമനില പാലിച്ച പോരാട്ടത്തിൽ ജർമനിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് കീഴടക്കി പാരഗ്വായ് ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക് മുന്നേറി. നോക്കൗട്ട് ഘട്ടത്തിലെ ലോകകപ്പ് മത്സരത്തിൽ പാരഗ്വായ് നേടുന്ന ആദ്യ ഗോളും ഈ മത്സരത്തിലാണ് പിറന്നത്. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണ മനോഭാവം പ്രകടിപ്പിച്ച പാരഗ്വായ് 21-ാം സെക്കൻഡിൽ തന്നെ ആദ്യ കോർണർ സ്വന്തമാക്കിയിരുന്നു. ആ അവസരത്തിൽ ഗോൾ നേടാൻ സാധിച്ചില്ലെങ്കിലും എതിരാളികൾക്ക് തുടർച്ചയായി സമ്മർദം സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞു. മറുവശത്ത്, ആറാം മിനിറ്റിൽ…

Read More

ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ ജപ്പാനെ കീഴടക്കി ബ്രസീൽ പ്രീ ക്വാർട്ടറിൽ

ഹൂസ്റ്റണിൽ ആവേശം അവസാന വിസിൽ മുഴങ്ങുംവരെ നീണ്ടു. ഒരു ഗോളിന് പിന്നിലായിരുന്ന ബ്രസീൽ അവസാന നിമിഷങ്ങളിൽ നടത്തിയ അതിശയകരമായ തിരിച്ചുവരവിലൂടെ ജപ്പാനെ 2-1ന് കീഴടക്കി പ്രീക്വാർട്ടറിലേക്ക് മുന്നേറി. ഇഞ്ചുറി ടൈമിൽ ഗബ്രിയേൽ മാർട്ടിനെല്ലി നേടിയ വിജയഗോൾ മഞ്ഞപ്പടയുടെ ആഘോഷത്തിന് തിരികൊളുത്തിയപ്പോൾ, പൊരുതിത്തോറ്റ ജപ്പാൻ ലോകഫുട്ബോളിൽ വീണ്ടും ഏഷ്യയുടെ കരുത്ത് തെളിയിച്ചാണ് മടങ്ങിയത്. മത്സരത്തിന്റെ തുടക്കത്തിൽ ഇരുടീമുകളും സൂക്ഷ്മമായ സമീപനമാണ് സ്വീകരിച്ചത്. പന്ത് കൈവശംവെച്ച് അവസരങ്ങൾ സൃഷ്ടിക്കാൻ ബ്രസീൽ ശ്രമിച്ചപ്പോൾ, കൗണ്ടർ അറ്റാക്കുകളും നീളൻ പാസുകളും ഉപയോഗിച്ചായിരുന്നു ജപ്പാന്റെ…

Read More

ചമ്പക്കുളം മൂലം ജലോത്സവം; അരോമ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

     ആലപ്പുഴ : ജലോത്സവ സീസണിന് ആവേശഭരിതമായ തുടക്കം കുറിച്ച് പമ്പയാറ്റിൽ നടന്ന ചമ്പക്കുളം മൂലം ജലോത്സവത്തിൽ അരോമ ബോട്ട് ക്ലബ്ബിൻ്റെ അരോമ ചുണ്ടൻ രാജപ്രമുഖൻ ട്രോഫി സ്വന്തമാക്കി. വാശിയേറിയ മത്സരത്തിൽ ഏഴ് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 14 കളിവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. രഞ്ജിത്ത് സജീവൻ്റെ നേതൃത്വത്തിൽ മത്സരിച്ച അരോമ ചുണ്ടൻ മികച്ച പ്രകടനത്തോടെ ഫിനിഷിങ് പോയിൻ്റ് ആദ്യം മറികടന്ന് ജേതാക്കളായി. സാബു നാരായണൻ ആശാരിയുടെ മേൽനോട്ടത്തിൽ ഈ വർഷം നിർമിച്ച പുതിയ ചുണ്ടൻ വള്ളമാണ് അരോമ….

Read More

ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്ത് നാലാം പ്രതി; ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ഹൈക്കോടതി

     ശബരിമല സ്വർണ്ണകൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നാലാം പ്രതി. പ്രശാന്തിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവ് പുറത്ത്. 2025ൽ ദ്വാരാപാലക ശില്പങ്ങൾ‌ ചെന്നൈയിലേക്ക് കൊണ്ടുപോയത് സംബന്ധിച്ച കേസിലാണ് പിഎസ് പ്രശാന്തിനെ പ്രതി ചേർത്തിരിക്കുന്നത്. ഏഴ് പ്രതികളാണ് കേസിലുള്ളത്. മുരാരി ബാബുവാണ് ഒന്നാം പ്രതി. രണ്ടാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മൂന്നാം പ്രതി പങ്കജ് ഭണ്ഡാരി, അഞ്ചാം പ്രതി അജി കുമാർ, ആറാം പ്രതി കണ്ഠരര് രാജീവര് എന്നിവരാണ് മറ്റ്…

Read More

മണൽ കടത്തു സംഘങ്ങളുമായും, കാപ്പ കേസ് പ്രതിയുമായും വഴിവിട്ട ബന്ധം: മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

      മലപ്പുറം : മണൽ കടത്തു സംഘങ്ങളുമായും, കാപ്പ കേസ് പ്രതിയുമായുള്ള വഴിവിട്ട ബന്ധത്തിൽ മലപ്പുറം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കോൺസ്റ്റബിൾ കെ.ജിനേഷിനെതിരെയാണ് നടപടി. വകുപ്പുതല അന്വേഷണം നടത്താൻ മലപ്പുറം എസ്എച്ച്ഒക്ക് ചുമതല. തിരൂർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഇയാൾ അച്ചടക്ക ലംഘനം നടത്തിയത്. അനധികൃത മണൽ കടത്തു മാഫിയ സംഘങ്ങളുമായി ഇയാൾ വഴിവിട്ട് സുഹൃത്തു ബന്ധം സ്ഥാപിച്ചെന്നും കാപ്പ കേസ് പ്രതിയുടെ ഇടനിലക്കാരനോടൊപ്പം വിനോദ യാത്ര നടത്തിയെന്നും റിപ്പോർട്ട്. പൊലീസ് പല…

Read More

സ്‌കൂൾവിദ്യാർത്ഥിനിയുടെ കഥാസമാഹാരം പ്രകാശനം ചെയ്തു

ചാത്തന്നൂർ , ജി വി എച്ച് എസ് എസിലെ വിദ്യാർത്ഥിനി ജെ.എസ് സുബ്ബലക്ഷമി രചിച്ച കഥസമാഹാരം “ചാത്തനെ ഉണർത്തിയവൾ ” പ്രകാശനം ചെയ്തു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് സബീല ബീവി അധ്യക്ഷയായി. വിദ്യാരംഗം കൺവീനർ ഫാത്തിമ നാസ്, പവൻ സന്തോഷ്, ശിവാനി ഈശ്വർ, ദർശന, മാളവിക , പാർവ്വതി ആർ. തങ്കം , മാഗധശ്രീ,സുഷമ, സിന്ധു, നിഖിത നന്ദൻ എന്നിവർ സംസാരിച്ചു .

Read More

മദ്യപിച്ച് വൈകിയെത്തിയത് ചോദ്യം ചെയ്ത പിതാവിനെ മകൻ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി

ബൊക്കാറോ: മദ്യപിച്ച് വൈകിയെത്തിയത് ചോദ്യം ചെയ്ത പിതാവിനെ മകൻ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ജാർഖണ്ഡിലെ ബൊക്കാറോ ജില്ലയിലുള്ള കാരിപാനി ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് നടുക്കുന്ന സംഭവം നടന്നത്. കാരിപാനി സ്വദേശിയായ ജയ്ലാൽ കർമാലി ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മകൻ അർജുൻ കർമാലി(30)യെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മാവന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം മദ്യപിച്ച് അർധരാത്രിയോടെയാണ് അർജുൻ വീട്ടിലെത്തിയത്. അർജുന്റെ അമിത മദ്യപാനവും വൈകിയെത്തിയതും പിതാവ് ചോദ്യം ചെയ്യുകയും ഇത് വലിയ രീതിയിലുള്ള തർക്കത്തിലേക്ക് വഴിമാറുകയും…

Read More

13 കാരിയെ 30 ലേറെപ്പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു;എട്ട് പേർ അറസ്റ്റിൽ

ജയ്പുർ: രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ 13 വയസ്സുകാരിയായ പെൺകുട്ടി അഞ്ച് ദിവസത്തിനിടെ മുപ്പതിലധികം പേരാൽ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവവുമായി ബന്ധപ്പെട്ട് വിവിധ ഹോട്ടലുടമകളും മാനേജർമാരും ഉൾപ്പെടെ എട്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. വീട്ടിൽ നിന്ന് കാണാതായ പെൺകുട്ടിയെ ജൂൺ 18 മുതൽ 22 വരെയുള്ള തീയതികളിൽ വിവിധ ഹോട്ടലുകളിൽ എത്തിച്ചാണ് ക്രൂരമായി പീഡിപ്പിച്ചത്. ഒരു ഓട്ടോറിക്ഷാ തൊഴിലാളി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച് തട്ടിക്കൊണ്ടുപോവുകയും, തുടർന്ന് പണം…

Read More

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കൂട്ടയടി, കോണ്‍ഗ്രസ്-ബിജെപി നേതാക്കള്‍ നേര്‍ക്കുനേർ

തിരുവനന്തപുരം: പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കൗണ്‍സില്‍ യോഗം അവസാനിപ്പിച്ച്‌ തിരുവനന്തപുരം മേയര്‍ വി.വി രാജേഷ്മേയര്‍ യോഗം പിരിച്ചുവിട്ടതിന് പിന്നാലെ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. കോണ്‍ഗ്രസ് കൗണ്‍സിലർ കെ.എസ് ശബരിനാഥനും ബിജെപി കൗണ്‍സിലര്‍മാരുമാണ് ഏറ്റുമുട്ടിയത്. ഇതിനിടെ കെ.എസ് ശബരിനാഥന്റെ കഴുത്തില്‍ പിടിച്ച്‌ ബിജെപി കൗണ്‍സിലര്‍മാര്‍ തള്ളുകയും വനിതാ കൗണ്‍സിലര്‍മാരെ ആക്രമിക്കുകയും ചെയ്തു. ചേരിതിരിഞ്ഞ് മുദ്രവാക്യം വിളിച്ചും ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. മിനിറ്റ്‌സ് ബുക്കില്‍ ഒപ്പിടാനെത്തിയ വനിതാ കൗണ്‍സിലര്‍മാരെ അടക്കം ബിജെപി കൗണ്‍സിലര്‍മാര്‍ തടഞ്ഞാണ് സംഘര്‍ഷത്തിന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial