വിജയ്ക്കും 5000 പ്രവര്‍ത്തകര്‍ക്കുമെതിരേ കേസ്
ചെന്നൈ: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്ക്കെതിരെ പോലിസ് കേസെടുത്തു. വിജയ്ക്ക് പുറമെ നിയമലംഘനം നടത്തിയ പാര്‍ട്ടിയിലെ 5,000 അംഗങ്ങള്‍ക്കെതിരെയും ചെന്നൈ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് നടപടി. മാര്‍ച്ച് 30ന് നാമനിര്‍ദേശ പത്രിക നല്‍കിയശേഷം പെരമ്പൂര്‍, കൊളത്തൂര്‍ മണ്ഡലങ്ങളിലേക്ക് പോകുന്ന വഴി നടത്തിയ കൂറ്റന്‍ റോഡ് ഷോയ്ക്കിടെയാണ് ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ നടന്നത്. അസിസ്റ്റന്റ് ഇലക്ഷന്‍…

