തിരുനാൾ പ്രദക്ഷിണത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

ചാലക്കുടി: തിരുനാൾ പ്രദക്ഷിണത്തിനിടെ ബൈക്കിലേക്ക് പടക്കം പൊട്ടിത്തെറിച്ച് വീണ് പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. പരിയാരം കടുങ്ങാട് സ്വദേശി മൂലേംകുടിയിൽ ദിവാകരൻ മകൻ ശ്രീകാന്ത് (25) ആണ് മരിച്ചത് . കഴിഞ്ഞ ശനിയാഴ്ച പരിയാരം ജംഗ്ഷനു സമീപമുള്ള കപ്പേളയിൽ അമ്പു തിരുനാളിനോടനുബന്ധിച്ച് പൊട്ടിച്ച പടക്കം സമീപത്ത് ബൈക്കിലിരുന്നിരുന്ന ശ്രീകാന്തിൻ്റെ സമീപം വീഴുകയായിരുന്നു. തുടർന്ന് ബൈക്കിന് തീപിടിക്കുകയും പെടോൾ ടാങ്ക് അടക്കം പൊട്ടിതെറിക്കുകയുമായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ ശ്രീകാന്ത് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം…

Read More

കോട്ടയത്ത് യാത്രയ്ക്കിടെ സ്കൂട്ടർ ഓടയിലേയ്ക്ക് വീണു; മണർകാട് സ്വദേശിക്ക് ദാരുണാന്ത്യം

കോട്ടയം: യാത്രയ്ക്കിടെ കോട്ടയത്ത് മണർകാട് ഓടയിലേക്ക് വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മണർകാട് സ്വദേശി പുതുപ്പറമ്പിൽ അനി (ബിനു -55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് അപകടം. സ്കൂട്ടറിന്റെ ടയർ മാത്രം ഓടക്കു മുകളിൽ ഉയർന്നുനിൽക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് അപകടം ആളുകൾ അറിഞ്ഞത്. ഉടൻതന്നെ വാഹനമുയർത്തി അനിയെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ദേശീയപാത 183 ൽ മണർകാട് ഐരാറ്റുനട തലപ്പാടി റോഡ് ആരംഭിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. വിദേശത്തായിരുന്ന അനി, മടങ്ങിയെത്തി പ്ലംബിംഗ് കോൺട്രാക്ടറായി ജോലി…

Read More

ബാങ്കിൽ ഹെൽമെറ്റ് ധരിച്ചെത്തി അജ്ഞാതൻ; ജീവനക്കാരെ കത്തി മുനയിൽ നിർത്തി കവർന്നെടുത്തത് ലക്ഷങ്ങൾ

ലഖ്നൗ: ബാങ്കിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി ഹെൽമറ്റ് ധരിച്ചെത്തിയ അജ്ഞാതൻ കവർന്നെടുത്തത് എട്ടര ലക്ഷത്തിലധികം രൂപ. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലുള്ള പ്രഥമ യുപി ഗ്രാമീൺ ബാങ്ക് ശാഖയിലാണ് മോഷണം. സംഭവത്തിന്റെ ദൃശ്യങ്ങളെല്ലാം ബാങ്കിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാവ് ഏറെ നേരം ക്യാഷറുടെ കൗണ്ടറിന് പുറത്ത് കാത്തു നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. പിന്നീട് നേരെ ക്യാഷ് കൗണ്ടറിന് അകത്തേക്ക് കയറി. കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരി ഇയാൾ ക്യൂബിക്കിളിൽ കയറുന്നത് തടയാൻ ശ്രമിച്ചപ്പോൾ കൈയിൽ കരുതിയിരുന്ന കത്തി പുറത്തെടുത്തു….

Read More

തൃശൂർ കരുവന്നൂർ പുഴയിൽ ചാടിയ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി

തൃശൂർ കരുവന്നൂർ പുഴയിൽ ചാടിയ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി.തൃശൂർ അശ്വനി ആശുപത്രിക്ക് സമീപം താമസിക്കുന്ന കരോട്ട് വീട്ടിൽ ട്രൈസി വർഗീസ് (28)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആയുർവേദ ഡോക്‌ടറാണ് മരിച്ച ട്രൈസി. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12.30 ഓടെയാണ് ഇവർ കരുവന്നൂർ പാലത്തിലൂടെ നടന്ന് മധ്യഭാഗത്തെത്തിയപ്പോൾ പുഴയിലേക്ക് ചാടിയത്. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നു നടത്തിയ പരിശോധനയിൽ മണിക്കൂറുകൾക്കുശേഷമാണ് മൃതദേഹം കണ്ടെത്താനായത്.

Read More

ആലുവ സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി റിമാൻഡിൽ

ആലുവ സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥനെ ആക്രമിച്ച കേസി ലെ പ്രതി റിമാൻഡിൽ. പോലീസ് പിടികൂടിയ ജാർഖണ്ട് ജെസ്പൂർ സ്വദേശി സുരേഷ് കുമാർ (42) നെയാണ് കോടതി റിമാന്റ് ചെയ്തത്. സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രാജേഷിനാണ് അക്രമത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് എഴു മണിയോടെ ആലുവ പെരിയാർ നഗർ റസിഡൻസിയിൽ ബഹളം വയ്ക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം അവിടെയെത്തുകയായിരുന്നു. പോലീസെത്തുമ്പോൾ ഇയാൾ അക്രമാസക്തനായി നിൽക്കുകയായിരുന്നു. പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ കല്ലിന് ചെവിയുടെ ഭാഗത്ത് ഇടിക്കുകയായിരുന്നു….

Read More



പാലോട് ബിവറേജസ് ഔട്ട്ലെറ്റിൻ്റെ ഷട്ടറിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ പ്രതികൾ പിടിയിൽ.

പാലോട് ബിവറേജസ് ഔട്ട്ലെറ്റിന്റെ ഷട്ടറിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ പ്രതികൾ പിടിയിൽ.സജീർ, വിഷ്ണു, ബാബു എന്നിവരാണ് അറസ്റ്റിലായത്. മോഷണ കേസിൽ ജയിലിൽ നിന്നും ഇറങ്ങിയ പ്രതികൾ പാലോടിലെ ബിവറേജസ് ഔട്ട് ലെറ്റിൽ കയറി മോഷണം നടത്തുകയായിരുന്നു. മദ്യം മോഷ്ടിക്കുന്നത് സിസിടിവിയിൽ പതിയുന്നത് കണ്ട മോഷ്ടാക്കൾ സിസിടിവി ക്യാമറയുടെ ഡിവിആറും മോണിറ്ററുമടക്കം അടിച്ചുമാറ്റുകയായിരുന്നു. ഔട്ട് ലെറ്റിൽനിന്നും വിലകൂടി മദ്യം ഉൾപ്പെടെയാണ് മോഷ്‌ടിച്ചത്‌. പാലോട് പാണ്ഡ്യൻ പാറ വനമേഖലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദേശ മദ്യ ഷോപ്പിലാണ് കഴിഞ്ഞ…

Read More

ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കുമളി സ്വദേശി പിടിയിൽ

കട്ടപ്പന(ഇടുക്കി): ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ. കുമളി മുരിക്കടി പൂവത്തുംതൊട്ടിയില്‍ സജോ കുര്യാക്കോസ്(43) ആണ് പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് കുമളിയില്‍ നിന്ന് കട്ടപ്പനയ്ക്ക് പോവുകയായിരുന്ന ബസിൽ വച്ച് ഇയാൾ യുവതിയോട് മോശമായി പെരുമാറിയത്. യുവതി പ്രതികരിച്ചതോടെ ബസ് വണ്ടന്‍മേട് പോലീസ് സ്റ്റേഷനില്‍ നിര്‍ത്തി പ്രതിയെ കൈമാറുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ

കൽപ്പറ്റ: വയനാട് ജില്ലയിലെ കൽപ്പറ്റയ്ക്കടുത്ത് തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പരിധിയിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ പിടിയിലായി. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആണ് അദ്ധ്യാപകനെ പോക്‌സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്. മലപ്പുറം പുളിയക്കോട് മുണ്ടംപറമ്പ് കാവുങ്ങല്‍കണ്ടി അബ്ദുല്‍ ഹക്കീമിനെയാണ് തൊണ്ടര്‍നാട് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു മതവിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍തഥിയാണ് ഇയാള്‍ പീഡിപ്പിച്ചതായി പരാതിപ്പെട്ടത്.

Read More

‘തമിഴക വെട്രി കഴകം’ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്ത് വിജയ്

ചെന്നൈ: നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിക്ക് പേരിട്ടു. തമിഴക വെട്രി കഴകം എന്ന പേരിലാണ് പാർട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങൾ ഏറെക്കാലമായി ഉള്ളതാണ്. വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ് ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലെത്തി റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. തുടർന്ന് പാർട്ടി അംഗങ്ങൾ സംസ്ഥാന വ്യാപകമായി വൻ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ഫെബ്രുവരി ആദ്യവാരത്തോടെ ഉണ്ടാകുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തമിഴ്‌നാട്ടിൽ ഉടനീളം ആൾബലമുള്ള…

Read More

മാനന്തവാടി നഗരത്തിൽ ഭീതി പടർത്തിയ കാട്ടാനയെ മയക്ക് വെടിവെച്ച് പിടികൂടും

മാനന്തവാടി : മാനന്തവാടി നഗരത്തെ ഭീതിയിലാഴ്ത്തി കാട്ടാന വിളയാട്ടം തുടരുകയാണ്. ജനങ്ങൾക്ക് ജില്ലാ ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരത്തിലിറങ്ങിയ ആനയെ മയക്കുവെടി വെച്ച് കാട്ടിലേക്ക് അയക്കുകയാണ് പോംവഴിയെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലമാണ്. അതിനാൽ മയക്കുവെടി വെക്കൽ സാധ്യമല്ല. മയക്ക് വെടി വെക്കേണ്ടി വന്നാൽ അനുമതി നൽകാനുള്ള നടപടി തുടങ്ങിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണം. കർണാടകയുടെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.കർണാടകത്തിലെ വേലൂർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial