വിഷക്കായ കഴിച്ച് അവശനിലയിലായി; ആറു വിദ്യാർഥികൾ ആശുപത്രിയിൽ

മേലൂർ: വിഷക്കായ കഴിച്ച് അവശ നിലയിലായ ആറു വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂലാനി വി.ബി.എൽ.പി. സ്‌കൂളിലെ വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന നാലുപേരും ഒന്നാം ക്ലാസിൽ പഠിക്കുന്ന രണ്ടുപേരുമാണ്. ആരുടെയും നില ഗുരുതരമല്ല. ഡോക്ടറുടെ നിർദേശപ്രകാരം ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ബുധനാഴ്ച സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയാണ് വിഷക്കായ കഴിച്ചതെന്ന് പറയുന്നു.

Read More

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപായ് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ജെഎംഎം നേതാവ് ചംപായ് സോറന്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രീയനാടകങ്ങള്‍ക്കൊടുവില്‍ ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ ചംപായ് സോറനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. പത്തു ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.നേരത്തെ, ഭൂരിപക്ഷം വ്യക്തമാക്കി 43 എംഎല്‍എമാരെ രാജ്ഭവനില്‍ അണിനിരത്തിയിട്ടും ചംപയ് സോറനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നില്ല. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്തിനെത്തുടര്‍ന്ന് ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.

Read More

വണ്ടിപ്പെരിയാർ കേസ്: അന്വേഷണ ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറു വയ സ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെ ടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്‌തു. വണ്ടിപ്പെരിയാർ എസ്. എച്ച്.ഒ ആയിരുന്ന ടി.ഡി. സുനിൽകുമാറിനെയാ ണ് അന്വേഷണവിധേയമായി എ.ഡി.ജി.പി എം. ആർ. അജിത് കുമാർ സസ്പെൻഡ് ചെയ്ത് ഉ ത്തരവിറക്കിയത്. നിലവിൽ എറണാകുളം വാഴ ക്കുളം എസ്.എച്ച്.ഒ ആണ് സുനിൽകുമാർ. സു നിൽകുമാറിനെതിരെ വകുപ്പ് തല അന്വേഷണ വും പ്രഖ്യാപിച്ചു. എറണാകുളം റൂറൽ അഡീഷ നൽ പൊലീസ് സൂപ്രണ്ടിനാകും അന്വേഷണ ചു മതല. രണ്ടുമാസത്തിനകം…

Read More

മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഘം കൊച്ചിയിൽ പിടിയില്‍

കൊച്ചി: മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഘം പിടിയിൽ.കരുനാഗപ്പള്ളി തോപ്പില്‍ വീട്ടില്‍ ജോണ്‍ ബ്രിട്ടോ, അണ്ടൂര്‍കോണം സുനില്‍ ഭവനില്‍ ഷീല,കുറവിലങ്ങാട് ചീമ്പനാല്‍വീട്ടില്‍ ലിജോ തങ്കച്ചന്‍, നമ്പ്യാരത്ത് വീട്ടില്‍ ആല്‍ബില്‍ എന്നിവരെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. വീട് പണയത്തിനെടുത്തു നല്‍കാമെന്നു വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയായിരുന്നു കവർച്ച. വൈറ്റില ആമ്പേലിപ്പാടം റോഡിലുള്ള വീട്ടില്‍ വിളിച്ചുവരുത്തി കാര്‍, ലാപ്ടോപ്പ്, 12 മൊബൈല്‍ ഫോണുകള്‍, ആപ്പിള്‍ മാക്ക് ബുക്ക്, 8 പവന്‍ സ്വര്‍ണം, 16,350 രൂപ, ഒപ്പിട്ട ചെക്ക് ബുക്ക് എന്നിവ…

Read More

വിഭാഗീയത സിപിഐ കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി പിടിച്ചു വിട്ടു

കൊടുങ്ങല്ലൂർ: വിഭാഗീയതയും ചേരിപ്പോരും കയ്യാങ്കളിയും രൂക്ഷമായതിനെ തുടർന്ന് സിപിഐ കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. കൊടുങ്ങല്ലൂർ നഗരസഭ മുൻ ചെയർമാൻ കൂടിയായ സി.സി വിപിൻ ചന്ദ്രൻ സെക്രട്ടറിയായ കമ്മിറ്റിയാണ് പിരിച്ചുവിട്ടത് സി.പി.ഐക്ക് ജില്ലയിൽ ഏറ്റവും വലിയ സ്വാധീനമുള്ള കമ്മിറ്റിയാണ് കൂടിയാണ് കൊടുങ്ങല്ലൂർ. 2019-ലെ കോട്ടപ്പുറം വള്ളംകളിയുമായി ബന്ധപ്പെട്ടാണ് സി.പി.ഐ.യിൽ ചെറിയ തോതിൽ വിഭാഗീയത ഉടലെടുക്കുന്നത്. മുൻ മന്ത്രിയും ജില്ലാ സെക്രട്ടറിയുമായിരുന്ന വി.കെ. രാജന്റെ മകനും എം.എൽ.യുമായ വി.ആർ. സുനിൽ കുമാറും സഹോദരീ പുത്രനും അന്നത്തെ നഗരസഭ ചെയർമാനുമായിരുന്ന…

Read More

കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള വിവേചനത്തിനും അവഗണനയ്‌ക്കുമെതിരെ സിപിഐ അരുവിക്കര മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

ആര്യനാട് : കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള വിവേചനത്തിനും അവഗണനയ്‌ക്കുമെതിരെ സിപിഐ അരുവിക്കര മണ്ഡലം കമ്മിറ്റി അരുവിക്കര പോസ്റ്റ്‌ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. കേരളത്തിന്‌ കടമെടുക്കുന്നതിനു അർഹമായ വയ്പ്പാപ്പരിധി വെട്ടിക്കുറച്ചും, പുതിയ റെയിൽവേ സോണുകൾ അനുവദിക്കാതെയും, തൊഴിലുറപ്പ് പദ്ധതിയിൽ വിഹിതം വർധിപ്പിക്കാതെയും, ആരോഗ്യമേഖലയിലും, കാർഷിക സബ്സിഡികൾ അനുവദിക്കാതെയും കോർപറേറ്റ് കുത്തകകൾക്ക് കൂടുതൽ ഇളവുകൾ കൊടുത്തും സാധാരണ ജനങ്ങളുടെ ജീവിതത്തെ ദുസഹമാക്കുന്ന ഇടക്കാല ബഡ്ജറ്റ് ആണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് സി പി…

Read More

വയലാര്‍ രവിയുടെ സഹോദരന്‍ എംകെ ജിനദേവ് അന്തരിച്ചു

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവും വയലാര്‍ രവിയുടെ സഹോദരനുമായ എംകെ ജിനദേവ് (72) അന്തരിച്ചു. ചേര്‍ത്തലയിലെ വസതിയിലായിരുന്നു അന്ത്യം. ആലപ്പുഴ ഡിസിസിസി ജനറല്‍ സെക്രട്ടറിയും കെപിസിസി എക്‌സിക്യുട്ടീവ് അംഗവുമായിരുന്നു. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായും ആലപ്പുഴ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു

Read More

പോക്സോ കേസിൽ ദമ്പതികൾക്ക് തടവും പിഴയും

തളിപ്പറമ്പ് : എട്ടര വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ദമ്പതികൾക്ക് തടവും പിഴയും. രാമന്തളി കുന്നരു കാരന്താട്ടെ പട്ടുവത്ത് നടുവിലെ പുരയിൽ പി.വി.നാരായണൻ (60), ഭാര്യ കൊട്ടയാട്ടി പുതിയപുരയിൽ കെ.പി.സുശീല (48) എന്നിവരെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്. 4 വകുപ്പുകളിലായി 16 വർഷം തടവും ഒരു ലക്ഷം രൂപയുമാണ് നാരായണൻ്റെ ശിക്ഷ. ഭർത്താവിൻ്റെ കുറ്റം അറിഞ്ഞിട്ടും മൂടി വെച്ചതിനാണ് ഭാര്യ സുശീലക്ക് 6 മാസം തടവും 25,000 രൂപയും ശിക്ഷ വിധിച്ചത്….

Read More

മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ മൂന്നാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 03ന് കുമരകത്ത്

തിരുവനന്തപുരം :കേരളത്തിലെ പ്രമുഖ ഓൺലൈൻ മീഡിയ സംഘടനയായ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ മൂന്നാം സംസ്ഥാന സമ്മേളനം കുമരകത്ത് വച്ച് നടക്കും.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ബിന്ദു സമ്മേളനം ഉത്ഘാടനം ചെയ്യും. ഈ വരുന്ന ഫെബ്രുവരി മൂന്നാം തീയതി രാവിലെ പത്ത് മണിമുതൽ പ്രതിനിധി സമ്മേളനവും തുടർന്ന് സംസ്ഥാന സമ്മേളനവും നടക്കുമെന്ന് സ്റ്റേറ്റ് കമ്മിറ്റി പത്രക്കുറിപ്പിൽ വ്യക്തമാക്കി. സംസ്ഥാന പ്രസിഡൻ്റ് ഏ കെ ശ്രീകുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഉമേഷ്…

Read More

ഗുജറാത്തിലെ കച്ചിൽ ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി

കച്ച് : ഗുജറാത്തിലെ കച്ചിൽ ഭൂചലനം. വ്യാഴാഴ്ച‌ രാവിലെയാണ് റിക്‌ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയത്. 15 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. ചൊവ്വാഴ്‌ച ലഡാക്കിലും 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial