സിപിഐയിലെ കെ രാകേഷ് പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്

കാട്ടാക്കട : ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ധാരണ പ്രകാരം പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽ സിപിഐ യിലെ കെ രാകേഷിനെ പ്രസിഡൻ്റായി തിരഞ്ഞെടുത്തു. എൽഡിഎഫിന് 16 വോട്ടും കോൺഗ്രസിലെ ഭഗവതിനട ശിവകുമാറിന് 4 വോട്ടും ലഭിച്ചു. 3 അംഗങ്ങൾ ഉള്ള ബിജെപി വോട്ട് എടുപ്പിൽ പങ്കെടുത്തില്ല.ജില്ലാ സർവ്വേ സുപ്രണ്ട് പി.ആർ മിനി റിട്ടേണിങ്ങ് ഓഫീസർ ആയിരുന്നു.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; മൂന്നാമത്തെ പോക്സോ കേസിലും യുവതിക്ക് കഠിനതടവ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച രണ്ടു കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന യുവതിക്ക് മൂന്നാമത്തെ കേസിലും കഠിന തടവും പിഴയും. വീണകാവ് അരുവിക്കുഴി മുരിക്കറ കൃപാലയത്തിൽ സന്ധ്യ (31)യെയാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി ഒൻപതര വർഷം കഠിന തടവും 40,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഇതുകൂടിയായപ്പോൾ മൂന്നു പോക്സോ കേസുകളിലാണ് യുവതി ശിക്ഷിക്കപ്പെട്ടത്. ദിവസങ്ങൾക്ക് മുൻപ് മറ്റൊരു കേസിലും കാട്ടാക്കട പോക്‌സോ കോടതി സന്ധ്യയെ ശിക്ഷിച്ചിരുന്നു….

Read More

മീന്‍പിടുത്തക്കാര്‍ക്ക് കടലില്‍ പോകാന്‍ ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധം; ലംഘിച്ചാല്‍ പിഴ

തിരുവനന്തപുരം: കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. കടലില്‍ പോകുന്ന തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടെന്ന് ബോട്ട് ഉടമ ഉറപ്പാക്കണമെന്നും ഇത് ലംഘിക്കുന്നവര്‍ക്ക് 1000 രൂപ പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ കെ.കെ. രമയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും ഇതിനായി കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ഭേദഗതി ചെയ്ത് വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വ്യാജരേഖ ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഒറിജിനല്‍ ആധാര്‍…

Read More

ഗ്യാന്‍വാപി പളളിയുടെ ഒരു ഭാഗത്ത് പൂജയ്ക്ക് ഹൈന്ദവ വിഭാഗത്തിന് അനുമതി

വാരണാസി ഗ്യാന്‍വാപി മസ്ജിന്‍റെ ഒരു ഭാഗത്ത് പൂജ നടത്താന്‍ ഹൈന്ദവ വിഭാഗത്തിന് അനുമതി. ബേസ്മെന്‍റിലുള്ള നിലവില്‍ പൂട്ടിയിരിക്കുന്ന 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് വാരണാസി കോടതി അനുമതി നല്‍കിയത്. വലിയ വിജയമെന്ന് ഹൈന്ദവ വിഭാഗവും നിയമപരമായി മുന്നോട്ട് പോകുമെന്ന് മസ്ജിദ് കമ്മിറ്റിയും പ്രതികരിച്ചു.ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചിരിക്കുന്ന സ്ഥലത്ത് നേരത്തേ ക്ഷേത്രമായിരുന്നുവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത് . ഇതിനെ പിന്നാലെ ദിവസങ്ങള്‍ക്കുള്ളിലാണ് മസ്ജിദില്‍ പൂജക്ക് ഹൈന്ദവ വിഭാഗത്തിന് അനുകൂലമായ…

Read More

കെ ബാബു എംഎൽഎയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി; 25.82 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ ബാബു എംഎൽഎയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് മുൻ മന്ത്രി കൂടിയായ കെ ബാബുവിന്റെ 25.82 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. നേരത്തേ കേസുമായി ബന്ധപ്പെട്ട് കെ.ബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. 2001 മുതൽ 2016 വരെയുള്ള കാലയളവിൽ ബാബു 49 ശതമാനം അനധികൃത സ്വത്ത് നേടിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ 2018ൽ കുറ്റപത്രവും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്…

Read More

ഗുരുവായൂരിൽ 105 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

തൃശ്ശൂര്‍: ഗുരുവായൂരില്‍ 105 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടുപേർ എക്‌സൈസിന്റെ പിടിയിൽ. കോഴിക്കോട് ബാലുശ്ശേരി കോറോത്ത് വയല്‍വീട്ടില്‍ അമര്‍ജിഹാദ് (27) തളിക്കുളം തമ്പാന്‍ കടവ് നാലകത്ത് തിരുത്തി കാട്ടില്‍ ആഷിഫ് (42) എന്നിവരാണ് പിടിയിലായത്. ചാവക്കാട് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ സി.യു. ഹരീഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ രണ്ട് ബൈക്കുകളും പിടിച്ചെടുത്തു. പ്രതികളില്‍നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ നാലുലക്ഷത്തോളം രൂപ വിലവരുമെന്നാണ് എക്‌സൈസ് പറയുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്…

Read More

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.തോൽപ്പെട്ടി നരിക്കല്ലിൽ കാപ്പിത്തോട്ടത്തിൽ ആണ് സംഭവം.ലക്ഷ്മണൻ (55) ആണ് മരിച്ചത്.തോട്ടത്തിന്റെ കാവൽക്കാരനായിരുന്നു.ഇയാളെ രണ്ട് ദിവസം മുമ്പ് കാണാനില്ലായിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. I0

Read More

അഴിമതിയും തൊഴിലാളി വിരുദ്ധനടപടികളും പിന്തുടരുന്ന അഗ്രോ എം ഡി യെ പിരിച്ചു വിടുക: മീനാങ്കൽ കുമാർ

തിരുവനന്തപുരം: അഴിമതിയും തൊഴിലാളി വിരുദ്ധ നടപടികളും പിന്തുടരുന്ന അഗ്രോ ഇൻഡസ്ട്രിസ് കോർപറേഷൻ എം ഡി യെ പിരിച്ചു വിടണമെന്ന് അഗ്രോ ഇൻഡസ്ട്രിസ് കോർപറേഷൻ സ്റ്റാഫ്‌ യൂണിയൻ സംഘടിപ്പിച്ച ഉപരോധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് എ. ഐ. ടി. യു. സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ആവശ്യപ്പെട്ടു. അനധികൃതമായ നിയമനങ്ങൾ റദുചെയ്യുക, എം ഡി പ്രതാപ് രാജിന്റെ അഴിമതിയെ കുറിച് അന്വേഷിക്കുക, ജീവനക്കാരുടെ ശമ്പളകുടിശിക ആനുകൂല്യങ്ങളും വിതരണം ചെയ്യുക, അഴിമതിക്കാരനായ എം ഡി യെ പിരിച്ചു…

Read More


ചിറവല്ലൂരിൽ നൃത്ത പരിശീലന ത്തിനിടെ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു

ചങ്ങരംകുളം:ചിറവല്ലൂരില്‍ നൃത്ത പരിശീലനത്തിനിടെ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു.ചിറവല്ലൂര്‍ സ്വദേശി പരേതനായ കപ്ളങ്ങാട്ട് മോഹനന്റെ ഭാര്യ വത്സല (52)ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകിയിട്ട് ഏഴരയോടെയാണ് സംഭവം.ചിറവല്ലൂര്‍ ചാത്തന്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തിന് രാത്രി അവതരിപ്പിക്കാനുള്ള തിരുവാതിരക്കളിയുടെ അവസാനഘട്ട പരിശീലനത്തിനിടെയാണ് വത്സല കുഴഞ്ഞ് വീണത്.കുഴഞ്ഞ് വീണ വത്സലയെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മക്കള്‍ ആദിത്യന്‍,മായ,ദീപക്.

Read More

ഗർഭിണിയായ ഭാര്യയെ ഭർത്താവ് ബസ്സിൽ നിന്നും തള്ളിയിട്ട് കൊന്നു

തമിഴ്നാട്ടിൽ ഗർഭിണിയായ ഭാര്യയെ ഭർത്താവ് ബസ്സിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. ദിണ്ടിഗൽ ജില്ലയിൽ ഞായറാഴ്ചയാണ് ദാരുണമായ സംഭവം. അഞ്ച് മാസം ഗർഭിണിയായ 19 കാരി വളർമതിയാണ് മരിച്ചത്. പ്രതി പാണ്ഡ്യനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. ദിണ്ടിഗലിൽ നിന്ന് പൊന്നമരാവതിയിലേക്ക് സർക്കാർ ബസിൽ യാത്ര ചെയ്യുകയായിരുന്നു ദമ്പതികൾ. ഇതിനിടെ മദ്യലഹരിയിലായിരുന്ന പാണ്ഡ്യൻ വളർമതിയുമായി വഴക്കിട്ടു. തർക്കം മൂർച്ഛിച്ചതോടെ, പാണ്ഡ്യൻ ഭാര്യയെ ഓടുന്ന ബസിൽ നിന്ന് ചവിട്ടി തള്ളിയിടുകയായിരുന്നു എന്നാണ് വിവരം. യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial