സോഷ്യല്‍ വര്‍ക്കര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ഇടുക്കി: അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന് കീഴില്‍ വരുന്ന അടിമാലി, മൂന്നാര്‍, മറയൂര്‍ എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളുടെ പരിധിയിലുള്ള വിവിധ പട്ടികവര്‍ഗ കോളനികളില്‍ പട്ടികവര്‍ഗ വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും പട്ടികവര്‍ഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ യഥാസമയം അവര്‍ക്ക് ലഭ്യമാക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുമായി സോഷ്യല്‍ വര്‍ക്കര്‍മാരെ തെരഞ്ഞെടുക്കുന്നു. എംഎസ്ഡബ്യൂ അല്ലെങ്കില്‍ എംഎ സോഷ്യോളജി അല്ലെങ്കില്‍ എംഎ ആന്ത്രപ്പോളജി പാസായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. മതിയായ എണ്ണം അപേക്ഷകള്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും ലഭിക്കാത്ത സാഹചര്യത്തില്‍ പട്ടികജാതി വിഭാഗക്കാരെയും പരിഗണിക്കും.കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും…

Read More

മന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു; 3 പേർക്ക് പരിക്ക്

തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ വാഹനമാണ് മറിഞ്ഞത്. കോട്ടയത്ത് നിന്നും തിരുവന്തപുരത്തേക്ക് പോകുകയായിരുന്നു മന്ത്രിയുടെ പൈലറ്റ് വാഹനം. അപകടത്തിൽ രോഗിക്കും ആംബലൻസ് ഡ്രൈവർക്കും രോഗിയുടെ കൂട്ടിരിപ്പുകാർക്കും പരിക്കേറ്റു. ഏറെപ്പണിപ്പെട്ടാണ് വാഹനത്തിൽ നിന്നും ആളുകളെ പുറത്തെത്തിച്ചത്

Read More

വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷണം പോയി

തിരുവനന്തപുരം: തീക്കട്ടയിൽ ഉറുമ്പരിക്കുക എന്ന് പറയുന്നത് പോലെയാണ് തലസ്ഥാനത്തെ പോലീസിന്റെ അനുഭവം. വിഴിഞ്ഞം പോലീസ് സ്‌റ്റേഷന് സമീപം വെച്ചിരുന്ന ബൈക്കാണ് കള്ളൻ പുഷ്പംപോലെ അടിച്ചുകൊണ്ട് പോയത്. തൊണ്ടിമുതലായി പോലീസ് പിടിച്ചെടുത്ത ബൈക്കാണ് ഇന്ന് പുലർച്ചെ മോഷണം പോയത്. വിഴിഞ്ഞം പോലീസ് സ്‌റ്റേഷൻ കെട്ടിടത്തിന് സമീപമായിരുന്നു ബെക്ക് വെച്ചിരുന്നത്. പുലർച്ചെ സ്റ്റേഷനിലെത്തിയ യുവാവ് ബൈക്ക് ഉരുട്ടി പ്രധാന ഗേറ്റ് വഴി പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഉച്ചക്കടയിൽ ഒരു മാലമോഷണക്കേസുമായി ബന്ധപ്പെട്ട പ്രതികൾ ഉപേക്ഷിച്ച്…

Read More

കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച കിളിമാനൂർ സ്വദേശി അറസ്റ്റിൽ.

ആറ്റിങ്ങൽ: കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയ വഴിപ്രചരിപ്പിച്ച പ്രതിഅറസ്റ്റിൽ. കിളിമാനൂർ പഴയകുന്നുമ്മൽ മലയമഠം, ദേവേശ്വരംക്ഷേത്രത്തിന് സമീപം, കലാമന്ദിരം വീട്ടിൽ ജോഷിൻ (23) നെ ആണ് ആറ്റിങ്ങൽപോലീസ് അറസ്റ്റ് ചെയ്തത്. ജോഷിൻ സോഷ്യൽ മീഡിയ മുഖാന്തിരം,കുട്ടികളുടേത്അടക്കമുള്ള അശ്ലീല വീഡിയോകളും ചിത്രങ്ങളും, സ്ഥിരമായി വീക്ഷിക്കുകയും,ഡൗൺലോഡ് ചെയ്തത് മൊബൈൽ ഫോണിൽ സൂക്ഷിച്ച് മറ്റ് പലർക്കും അയച്ചുകൊടുക്കാറുള്ളതുമായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജോഷിന്റെമൊബൈൽ ഫോൺ പോലീസ് നിയമപ്രകാരം പിടിച്ചെടുത്ത് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽപരിശോധനയ്ക്കായി അയച്ചിരുന്നു. പരിശോധനാ ഫലം ലഭ്യമായതിൽ,…

Read More

വീട്ടിൽ മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകർമമ സേനാംഗത്തിനു നേരേപീഡന ശ്രമം : യുവാവ് പിടിയിൽ

വീട്ടിൽ പ്ലാസ്റ്റിക് ശേഖരിക്കാനെത്തിയ ഹരിത കർമസേനാംഗത്തിനു നേരേ ലൈംഗികാതിക്രമം. മുദാക്കൽ പഞ്ചായത്തിലെ ഹരിതകർമസേനാംഗത്തിനു നേരേയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കൊടുവഴന്നൂർ പന്തുവിള സ്വദേശിയായ വിനീഷ് എന്നയാളെ ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിലെടുത്തു.തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.വിനീഷ് മുദാക്കൽ പഞ്ചായത്തിലുള്ള അമ്മൂമ്മയു ടെ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്.പ്ലാസ്റ്റിക് ശേഖരിക്കാ നെത്തിയ ഹരിതകർമസേനാംഗത്തിനോട് അടുക്കളയിൽ പ്ലാസ്റ്റിക് ഉണ്ടെന്ന് പറഞ്ഞ് വീടിനകത്തേക്കു വിളിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.നിലവിളിച്ചുകൊണ്ട് ഇറങ്ങിയോടിയ സേനാംഗത്തെ വഴിയാത്ര ക്കാരനാണ് രക്ഷിച്ചത്.ഉടൻ തന്നെ പഞ്ചായത്താഫീസിലും ആറ്റിങ്ങൽ പോലീസിലും വിവരം അറിയിച്ചു.നാട്ടുകാരും പഞ്ചായത്ത്അധികൃതരും…

Read More

പി വി അൻവറിനെ ക്രിമിനലായി പ്രഖ്യാപിക്കണം : സി ദിവാകരൻ

തിരുവനന്തപുരം: കൊലവിളി നടത്തുന്ന എംഎൽഎ പി വിഅൻവറിനെ കൊടും ക്രിമിനലായി പ്രഖ്യാപിക്കണമെന്ന് സിപിഐ നേതാവ് സി ദിവാകരൻ ആവശ്യപ്പെട്ടു.മാധ്യമപ്രവർത്തകർക്കും മാധ്യമസ്ഥാപനങ്ങൾക്കും നേരെ പിവി അൻവർ എം എൽ എ നടത്തുന്ന കൊലവിളിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനാധിപത്യത്തിൻ്റെ നാലാംതൂണ് അടിച്ചു തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാധ്യമപ്രവർത്തകർ അവരുടെ തൊഴിൽ ചെയ്യുമ്പോൾ അവരെ വധിക്കുമെന്നൊക്കെ ഭീഷണിപ്പെടുത്തുന്നവരെ ക്രിമിനലായി പ്രഖ്യാപിക്കുന്നതിൽ തെറ്റൊന്നുമില്ല. മാധ്യമ പ്രവർത്തകരുടെ സംരക്ഷണത്തിനായി മുഴുവൻ രാഷ്ട്രീയ പ്രവർത്തകരും ഉണ്ടാകുമെന്ന്…

Read More

ഐടിഐ പ്രവേശനം : അപേക്ഷ 15 വരെ

സംസ്ഥാനത്തെ സർക്കാർ ഐടിഐ കളിൽ 2023 ലെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ 15 വരെ നൽകാം. സമീപത്തെ സർക്കാർ ഐടിഐയിൽ 18 നകം അപേക്ഷ വെരിഫിക്കേഷൻ പൂർത്തിയാക്കണം. ഓൺലൈൻ അപേക്ഷകൾ https://itiadmission.kerala.gov.in എന്ന ലിങ്ക് മുഖേന നൽകാം.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial