പഠന ദിനങ്ങൾ കുറക്കുക; സംസ്ഥാനത്ത് നാളെ ഐ ടി ഐ കളിൽ എ.ഐ.എസ്.എഫ് വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: ഐ.ടി.ഐ കളിലെ പഠന ദിവസം അഞ്ചാക്കണമെന്ന് ആവശ്യപ്പെട്ട് AISF സംസ്ഥാനത്തെ ഐ ടി ഐ കളിൽ നാളെ (30-11-2023) പഠിപ്പ് മുടക്കും. ഐടിഐകളിലെ പരിശീലന മേൽനോട്ടം വഹിക്കുന്ന കേന്ദ്രസർക്കാരിന് കീഴിലെ ഡിജിടി 2022 മുതൽ ഒരു വർഷത്തെ പാഠ്യ സമയം 1600 മണിക്കൂറിൽ നിന്നും1200 മണിക്കൂർ ആക്കി കുറച്ചിരുന്നു. കേരളത്തിലെ ഐടിഐ കൾ നിലവിൽ ശനിയാഴ്ച ഉൾപ്പെടെ ആഴ്ചയിൽ 6 ദിവസം ആണ് പ്രവർത്തിച്ചുവരുന്നത്. കേരളത്തിന് പുറത്തുള്ള മിക്ക സംസ്ഥാനങ്ങളിലും ആഴ്ചയിൽ അഞ്ചു ദിവസമാണ് ഐടിഐ…

