
മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സി വി പത്മരാജൻ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായിരുന്ന സി വി പത്മരാജൻ അന്തരിച്ചു. 94 വയസായിരുന്നു. ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻറായാണ് രാഷ്ട്രീയ പ്രവേശനം. കൊല്ലം ഡിസിസിയുടെ വൈസ് പ്രസിഡൻറായും, പ്രസിഡൻറായും പ്രവർത്തിച്ചു. 1982-ലും 1991-ലും ചാത്തന്നൂരിൽ നിന്ന് നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1983 മുതൽ 1987 വരെ കെ.പി.സി.സി പ്രസിഡൻറായിരുന്നു.1982-1983, 1991-1995 വർഷങ്ങളിലെ കരുണാകരൻ മന്ത്രിസഭയിലും 1995-1996-ലെ എ.കെ. ആൻറണി മന്ത്രിസഭയിലും മന്ത്രിയായും പ്രവർത്തിച്ചു. 1992-ൽ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് അപകടം പറ്റിയ…