Headlines

വാളയാർ സഹോദരിമാരുടെ മരണം; പ്രതി ആലുവയിൽ തൂങ്ങിമരിച്ച നിലയിൽ

പാലക്കാട് :വാളയാറിൽ പ്രായപൂർത്തിയാവാത്ത സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ പ്രതിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പീഡനക്കേസിലെ പ്രതി ചെറിയ മധുവിനെയാണ് (33) മരിച്ച നിലയിൽ കണ്ടെത്തിയത്. ആലുവ ബിനാനിപുരത്തുള്ള ഫാക്ടറിക്കുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച കുട്ടികളുടെ അടുത്ത ബന്ധു കൂടിയാണ് ചെറിയ മധു. 2017 ജനുവരി 7നും മാർച്ച് 4നുമായാണു പതിമൂന്നും ഒൻപതും വയസ്സുള്ള സഹോദരിമാരെ വീടിനോടു ചേർന്നു ഷീറ്റു മേഞ്ഞ ചായ്പ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ 5…

Read More

പാഠപുസ്തകങ്ങളില്‍ ഇന്ത്യക്ക് പകരം ഭാരത് എന്നാക്കാന്‍ തീരുമാനം. നിര്‍ദേശം NCERT പാനല്‍ ഏകകണ്ഠമായി അംഗീകരിച്ചു.

ന്യൂഡൽഹി: അടുത്തതായി അച്ചടിക്കുന്ന പുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’ എന്നാക്കാൻ തീരുമാനം. എൻസിഇആർടി പാനൽ അംഗം സിഐ ഐസക് ആണ് ഏകകണ്ഠമായി എടുത്ത തീരുമാനത്തെ കുറിച്ച് അറിയിച്ചത്. രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്ന് പുനർനാമകരണം ചെയ്യുമോ എന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ ആണ് എൻസിഇആർടി (നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ്)യുടെ പുതിയ തീരുമാനം. പേരുമാറ്റുന്നതിനായുള്ള നിർദ്ദേശം മാസങ്ങൾക്ക് മുമ്പ് മുന്നോട്ട് വച്ചതാണെന്നും, ഇപ്പോൾ അതിന് അംഗീകാരം ലഭിച്ചതായും ഐസക് പറഞ്ഞു. ഈ വർഷമാദ്യം…

Read More

ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ഒക്ടോബർ 25ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഒക്ടോബർ 26 മുതൽ 29 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത, ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ…

Read More

ബസുകളുടെ വരവും പോക്കും ഗൂഗിള്‍ മാപ്പിലൂടെ അറിയാം; ഹൈടെക് ആകാന്‍ കെ.എസ്.ആര്‍.ടി.സി

ഹൈടെക്കാകാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി ബസുകള്‍. ഇനി ഗൂഗിള്‍ മാപ്പിലൂടെ യാത്രക്കാര്‍ക്ക് ബസുകളുടെ സമയക്രമം അറിയാനാകും. ഇതിനായി കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ബസുകളാണ് ഗൂഗിള്‍ മാപ്പിലേക്ക് പ്രവേശിക്കുന്നത്. ഗൂഗിള്‍ ട്രാന്‍സിസ്റ്റ് സംവിധാനമാണ് കെഎസ്ആര്‍ടിസി ഇതിനായി ഉപയോഗിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തമ്പാനൂര്‍ ഡിപ്പോയിലെ ദീര്‍ഘദൂര ബസുകളാണ് ഗൂഗിള്‍ മാപ്പിലേക്ക് എത്തുന്നത്. ഇതേ തുടര്‍ന്ന് 1200 സൂപ്പര്‍ക്ലാസ് ബസുകളില്‍ പകുതിയോളം ബസുകളുടെ സമയക്രമം ഗൂഗിള്‍ ട്രാന്‍സിറ്റിലേക്ക് കെഎസ്ആര്‍ടിസി മാറ്റിയിട്ടുണ്ട്. ഇതിനായി ബസുകളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിക്കുന്നത് അന്തിമഘട്ടത്തിലാണ്.ഇത് പ്രാവര്‍ത്തികമാകുന്നതോടെ ബസുകളുടെ ലൈവ് ലൊക്കേഷന്‍…

Read More

വയനാട്ടില്‍ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം ഐ.സി.എം.ആര്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: വയനാട് ജില്ലയില്‍ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഐ.സി.എം.ആര്‍ ആണ് ഈ കാര്യം വ്യക്തമാക്കിയതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായാണ് ഐസിഎംആര്‍ അറിയിച്ചത്. ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. പ്രത്യേക പ്രദേശം എന്നതിനപ്പുറം പൊതു ജാഗ്രതയില്‍ ഊന്നിയാണ് പ്രവര്‍ത്തനം. രോഗ ലക്ഷണങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചതായും മന്ത്രി അറിയിച്ചു. കോഴിക്കോട് നിപ നിയന്ത്രിക്കാന്‍ കഴിഞ്ഞു. 42 ദിവസം…

Read More

നോട്ടുകൾ പുതിയതാക്കാമെന്ന അവകാശവാദയുമായി സ്വയം പ്രഖ്യാപിത മന്ത്രവാദി; 47 ലക്ഷത്തിന്‍റെ നിരോധിത നോട്ടുകളുമായി ഒരാള്‍ പിടിയില്‍

ഭോപ്പാല്‍: നിരോധിത നോട്ടുകൾ പുതിയതാക്കാമെന്ന അവകാശവാദയുമായി എത്തിയ മന്ത്രവാദിയുടെ വാക്കുകൾ വിശ്വസിച്ച യുവാവ് പിടിയിൽ. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ആണ് സംഭവം. ജിന്നിന്‍റെ സഹായത്തോടെ പഴയ നോട്ടുകള്‍ പുതിയതാക്കാമെന്ന മന്ത്രവാദിയുടെ വാക്കുകള്‍ വാക്കുകൾ വിശ്വസിച്ച് സുല്‍ത്താന്‍ കരോസിയ എന്ന വ്യക്തി 500ന്‍റെയും ആയിരത്തിന്‍റെയും 47 ലക്ഷ്യവുമായി പിടിയിലായത്. മന്ത്രവാദിക്കു വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഗ്രാമങ്ങളില്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചുള്ള നോട്ടുകളാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. സുല്‍ത്താനെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്….

Read More

മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രന് ജാമ്യം

മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രനുൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിച്ചു. കേസ് അടുത്ത മാസം 15 ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ അടക്കമുള്ള പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായിരുന്നു. കാസർകോട് ജില്ലാ സെഷൻസ് കോടതിയിലാണ് കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പ്രതികൾ ഹാജരായത്. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ വിടുതൽ ഹർജി പരിഗണിക്കുമ്പോഴാണ് കെ സുരേന്ദ്രനടക്കമുള്ള പ്രതികളോട് ഹാജരാവാൻ കോടതി നിർദ്ദേശിച്ചത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി…

Read More

സൈക്കിളുമായി പോയ ഒമ്പത് വയസുകാരൻ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ

കൊച്ചി : ഒമ്പത് വയസുകാരനെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ ജോൺ പോളിന്റെ മൃതദേഹമാണ് മാലിന്യക്കുഴിയിൽ കണ്ടെത്തിയത്. വീടിനടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചതിരിഞ്ഞ് സൈക്കിളുമായി പുറത്തുപോയ കുട്ടിയെ കാണാതാവുകയായിരുന്നു. തിരച്ചിലിലാണ് മാലിന്യക്കുഴിയിൽ മൃതദേഹം കണ്ടത്. തുറസ്സായ മാലിന്യക്കുഴിയിലേക്ക് സൈക്കിൾ മറിഞ്ഞ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

Read More

തിരക്ക് കൂടുതൽ: കേരളത്തിൽ ഓടുന്നത് 12 മെമു ട്രെയിനുകൾ മാത്രം, ആഴ്ചയിൽ ഒരുദിവസം അവധിയും

കണ്ണൂർ : യാത്രക്കാർ തിങ്ങി നിറഞ്ഞ് പോകുമ്പോൾ കേരളത്തിലോടിക്കുന്നത് ആകെ 12 മെമു തീവണ്ടികൾ. ഇവയിൽ എട്ടു വണ്ടികൾ ആഴ്ചയിൽ ഒരു ദിവസം ’അവധി’യുമാണ്. യാത്രത്തിരക്ക് കണക്കിലെടുത്താൽ മെമു സർവീസ് ഏറ്റവും കുറവ് കേരളത്തിലാണ്. പൂർണമായും കേരളത്തിലോടുന്നത് 10 മെമു വണ്ടി മാത്രം. തിരുവനന്തപുരം ഡിവിഷനിൽ ഒൻപതും പാലക്കാട് ഡിവിഷനിൽ ഒരു വണ്ടിയും. ഇതിൽ അഞ്ച് വണ്ടികൾക്ക് 12 റേക്ക് (കാർ) ആണ്. അഞ്ചെണ്ണത്തിന് എട്ടു കോച്ചും. അറ്റകുറ്റപ്പണിക്ക് ഷെഡിൽ കയറുന്ന വണ്ടിക്ക് പകരം റേക്ക് ഇല്ലാത്തതാണ്…

Read More

ഇടുക്കി ഏലപ്പാറയ വെള്ളച്ചാട്ടത്തിൽ കാണാതായ നിബിന്റെ മൃതദേഹം കണ്ടെത്തി

ഇടുക്കി ഏലപ്പാറ കൊച്ചുകരിന്തിരി വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കല്ലമ്പലം പുതുശ്ശേരിമുക്ക് മടന്തപച്ച കോണത്ത് വീട്ടിൽ ഫസിലുദ്ധീൻ-ഷീബ ദമ്പതികളുടെ മകൻ നിബിൻ (21)ആണ് മരണപെട്ടത്.പോലീസ് ഫയർ ഫോഴ്‌സ് നാട്ടുകാർ എന്നിവർ നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ശേഷം പാവല്ലാ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial