മാട്രിമോണിയിലൂടെ പരിചയം, കോഴിക്കോട്ടെ ഫ്ലാറ്റിൽ ഒരുമിച്ച് താമസം, പീഡനം; 19 ലക്ഷവും സ്വർണവും തട്ടി; കേസ്

കോഴിക്കോട് : വിവാഹ വാഗ്ദാനം നല്‍കി മൈസൂര്‍ സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്നും പണം തട്ടിയെന്നുമുളള പരാതിയില്‍ കോഴിക്കോട് സ്വദേശിക്കെതിരെ കേസ്. കോഴിക്കോട് പന്തീരങ്കാവിലെ ഫ്ളാറ്റില്‍ വച്ച് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പന്തീരങ്കാവ് പൊലീസ് അറിയിച്ചു. ബംഗളൂരുവിൽ എഞ്ചിനീയറായ വിവാഹമോചിതയായ യുവതിയുടെ പരാതിയിലാണ് കോഴിക്കോട് സ്വദേശിയായ അക്ഷയ്ക്കെതിരെ പന്തീരങ്കാവ് പൊലീസ് കേസ് എടുത്തത്. മാട്രിമോണിയൽ സെറ്റ് വഴിയാണ് ഇരുവരും പരിചയത്തിലായത്. തുടർന്ന് അക്ഷയ് വിവാഹാഭ്യർഥന നടത്തി. തുടര്‍ന്ന് ഇയാളുടെ നിർബന്ധപ്രകാരം ഇരുവരും ഒരുമിച്ച്…

Read More

വിമാനാപകടം; ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും 2 മക്കളും മരിച്ചു

ലോസ് ഏയ്ഞ്ചൽസ്: ഹോളിവുഡ് നടൻ ക്രിസ്റ്റിയൻ ഒലിവറും രണ്ടു പെൺമക്കളും വാഹനാപകടത്തിൽ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം കരീബിയന്‍ കടലില്‍ പതിച്ചാണ് അപകടം. ടേക്ക്ഓഫിനു പിന്നാലെ കരീബിയൻ കടലിൽ പതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 51കാരനായ ഒലിവറിനൊപ്പം മക്കളായ മെഡിറ്റ (10), അനിക് (12), പൈലറ്റ് റോബർട്ട് ഷാസ് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ചയാണ് അപകടം നടന്നത്. മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡും സംഭവ സ്ഥലത്തേക്ക് ഉടനെ എത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല. 2006ൽ പുറത്തിറങ്ങിയ ‘ദ് ഗുഡ് ജർമൻ’ എന്ന…

Read More

‘തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികൾ’; ചാനൽ ചർച്ചയിലെ വിവാദ പരാമർശത്തിൽ ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്

കോഴിക്കോട്: സ്വകാര്യ ചാനൽ ചർച്ചക്കിടെ തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്ന് പരസ്യ പ്രസ്താവന നടത്തിയ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്. വനിതാ അവകാശ പ്രവർത്തക വി.പി സുഹറ നൽകിയ പരാതിയിൽ കോഴിക്കോട് നടക്കാവ് പോലീസാണ് കേസെടുത്തത്. മതസ്പർധ സൃഷ്ടിച്ചു, മതവികാരം വ്രണപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഐപിസി 295 എ, 298 വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവത്തിൽ ദിവസങ്ങൾക്കു മുൻപ് പരാതി നൽകിയെങ്കിലും ഇപ്പോഴാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സിപിഎം സംസ്ഥാന സമിതി…

Read More

എഐടിയുസി സംസ്ഥാന സമ്മേളനം സമാപിച്ചു;ടി ജെ ആഞ്ചലോസ് പ്രസിഡൻ്റ്, കെ പി രാജേന്ദ്രൻ ജനറൽ സെക്രട്ടറി

കൊച്ചി: എ ഐ ടി യു സി 18-ാംമത് സംസ്ഥാന്ന സമ്മേളനം സമാപിച്ചു. പ്രസിഡൻറായി ടി ജെ ആഞ്ചലോസ് ,ജനറൽ സെക്രട്ടറിയായി കെ പി രാജേന്ദ്രൻ , ട്രഷറായി പി സുബ്രഹ്മണ്യൻ എന്നിവരെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡൻറുമാരായി വിജയൻ കുനിശ്ശേരി , വാഴൂർ സോമൻ , പി രാജു , കെ പി ശങ്കരദാസ് , താവം ബാലകൃഷ്ണൻ , കെ വി കൃഷ്ണൻ , പി കെ മൂർത്തി , കെ മല്ലിക , കെ എസ്…

Read More

ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ രാജ്യസഭയിലേക്ക്

ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ സ്വാതി മലിവാൾ രാജ്യസഭയിലേക്ക്. ഒഴിവുള്ള മൂന്ന് സീറ്റുകളിലൊന്നിൽ സ്വാതിയെ മത്സരിപ്പിക്കാൻ ആം ആദ്‌മി പാർട്ടി തീരുമാനിച്ചു. നിലവിലെ എംപിമാരായ എൻ.ഡി ഗുപ്തയും മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന സഞ്ജയ് സിംഗും വീണ്ടും മത്സരിക്കും. ആം ആദ്‌മി പാർട്ടി രാഷ്ട്രീയകാര്യ സമിതിയുടേതാണ് തീരുമാനം. സുശീൽ കുമാർ ഗുപ്തയ്ക്‌ക് പകരമാണ് സ്വാതി മലിവാളിനെ സ്ഥാനാർത്ഥിയാക്കുന്നത്. ഹരിയാന തെരഞ്ഞെടുപ്പ് ചുമതല സുശീൽ കുമാർ ഗുപ്തയ്ക്ക്‌കാണ്. സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് സുശീൽ ഗുപ്ത പാർട്ടിയെ അറിയിച്ചിരുന്നു. ഡൽഹി…

Read More

ആറുവയസ്സുകാരിയുടെ സ്വർണവള കാണാതായി; തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് കാക്കക്കൂട്ടിൽ നിന്ന്

കോഴിക്കോട്: റോക്കറ്റിന്റെ വേ​ഗതയിലാണ് സ്വര്‍ണവില ഇപ്പോൾ ഉയരുന്നത്. ഈ സമയത്ത് സ്വർണം നഷ്ടമായാല്‍ നമ്മള്‍ എവിടെയെല്ലാം തിരയും? എന്നാൽ കോഴിക്കോട് അതിശയത്തിലാഴ്ത്തിയ ഒരു സംഭവമാണ് ഉണ്ടായത്. കാണാതായ വള അന്വേഷിച്ച് അവസാനം കിട്ടിയത് കാക്കക്കൂട്ടിൽ നിന്ന്. കാപ്പാട് സ്വദേശികളായ കണ്ണന്‍കടവ് പരീക്കണ്ടി പറമ്പില്‍ നസീറിന്റെയും ഷരീഫയുടെയും ആറുവയസ്സുകാരിയായ മകള്‍ ഫാത്തിമ ഹൈഫയുടെ വളയാണ് കാണാതായത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി ആഭരണങ്ങള്‍ തിരഞ്ഞപ്പോഴാണ് കുട്ടിയുടെ മാലയും വളയും കാണാനില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. വീട് മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും ആഭരണങ്ങള്‍…

Read More

‘വീട്ടിലേക്ക് ഇനി ഉടനില്ല, അടുത്ത വർഷം കാണാം’; എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കാണ്മാനില്ല; നാടുവിട്ടത് കത്തെഴുതി വച്ച ശേഷം

കൊച്ചി: കത്തെഴുതി വച്ച് എട്ടാം ക്ലാസ് വിദ്യാർഥികളായ മൂന്ന് കുട്ടികൾ നാടുവിട്ടു. എറണാകുളം പുതുവൈപ്പ് സ്വദേശികളായ ആദിത് (13), ആദിഷ് (13), ആഷ്‍വിൻ (13) എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ വീട് വിട്ടിറങ്ങുകയായിരുന്നു. ഇനി തിരിച്ച് വീട്ടിലേക്ക് ഉടനില്ലെന്നും അടുത്ത വർഷം കാണാമെന്നും കത്തിൽ പറയുന്നു. ആദിത്താണ് വീട്ടിൽ കത്തെഴുതി വെച്ചത്. മൂന്ന് പേരും ചുവന്ന നിറത്തിലുള്ള ടീ ഷർട്ടാണ് ധരിച്ചിരിക്കുന്നത്. കണ്ടുകിട്ടുന്നവർ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഫോൺ നമ്പർ: 9497987119, 9497980482,…

Read More

മൂന്നാറില്‍ 12 കാരിയെ പീഡിപ്പിച്ചശേഷം മുങ്ങിയ പ്രതി പിടിയില്‍

മൂന്നാർ: മൂന്നാറിൽ ഇതരസംസ്ഥാനതൊഴിലാളിയുടെ 12 കാരിയായ മകളെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായി. ഝാർഖണ്ഡ് സ്വദേശി സെലാൻ ആണ് പിടിയിലായത്. ബോഡിമെട്ടിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയത്. സംഭവം നടന്ന് അഞ്ചു ദിവസത്തിന് ശേഷമാണ് പ്രതി വലയിലായത്. കൃത്യത്തിന് പിന്നാലെ ഒളിവിൽ പോയ സെലാനും ഭാര്യ സുമരി ബർജോയെയും കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിൽ വെച്ചായിരുന്നു സംഭവം. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് പ്രതി 12കാരിയെ കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു….

Read More

ഗ്രോ ബാഗിൽ കൃഷിനടത്തിയത് പതിമൂന്ന് കഞ്ചാവ് ചെടികൾ; യുവാവിനെ പിടികൂടി പൊലീസ്

കൊച്ചി: എറണാകുളം വഴിക്കുളങ്ങരയിൽ ഗ്രോ ബാഗിൽ കഞ്ചാവ് കൃഷിനടത്തിയ യുവാവിനെ പൊലീസ് പിടികൂടി. പതിമൂന്ന് കഞ്ചാവ് ചെടികളാണ് പരിശോധനയിൽ കണ്ടെത്തിയത്. എറണാകുളം റൂറൽ എസ്പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് നോർത്ത് പറവൂർ സ്വദേശി സുധീഷിനെ പറവൂർ പൊലീസ് പിടികൂടിയത്. വഴിക്കുളങ്ങരയിൽ ഓട്ടോ വര്‍ക്ക് ഷോപ്പ് വാടകയ്ക്കെടുത്ത് നടത്തുകയാണ് പിടിയിലായ പ്രതി. വർക്ക് ഷോപ്പിന് സമീപം ആളൊഴിഞ്ഞ ഭാഗത്താണ് കഞ്ചാവ് നട്ടുവളർത്തിയത്. മൂന്ന് ഗ്രോ ബാഗുകളിലായി പന്ത്രണ്ട് കഞ്ചാവ് ചെടിയും തറയിൽ ഒരെണ്ണവുമായിരുന്നു നട്ടത്. രണ്ട്…

Read More

ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ; അംബാനിയെ പിന്നിലാക്കി അദാനി

രാജ്യത്തെ ഏറ്റവും കൂടുതൽ സമ്പത്തിന് ഉടമയെന്ന സ്ഥാനം മുകേഷ് അംബാനിയില്‍നിന്ന് തിരികെ പിടിച്ച് ഗൗതം അദാനി. ഇതോടെ ബ്ലൂംബര്‍ഗിന്റെ ലോക സമ്പന്ന പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണിപ്പോൾ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. മുകേഷ് അംബാനിയാകട്ടെ പതിമൂന്നാം സ്ഥാനത്തും. പട്ടിക പ്രകാരം അദാനിയുടെ മൊത്തം ആസ്തി 8,11,836 കോടി രൂപ (97.6 ബില്യണ്‍ ഡോളര്‍)ആണ്. അംബാനിയുടേത് 8,06,845 കോടി രൂപ (97 ബില്യണ്‍ ഡോളര്‍)യും. കഴിഞ്ഞ ഡിസംബറില്‍ 4.41 ബില്യണ്‍ ഡോളറിന്റെ നേട്ടവുമായി ബ്ലൂംബര്‍ഗിന്റെ പട്ടികയില്‍ അദാനി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial