ഗൂഡല്ലൂരിൽ അമ്മക്കൊപ്പം തോട്ടത്തിലൂടെ നടന്ന മൂന്നു വയസ്സുകാരിയെ പുലി കടിച്ചു കൊന്നു.

ഗൂഡല്ലൂരിൽ അമ്മക്കൊപ്പം തോട്ടത്തിലൂടെ നടന്ന മൂന്നു വയസ്സുകാരിയെ പുലി കടിച്ചു കൊന്നു. നീലഗിരിയിൽ പന്തല്ലൂർ തൊണ്ടിയാളം സ്വദേശി നാൻസിയാണ് കൊല്ലപ്പെട്ടത്. ഗൂഡല്ലൂർ തൊണ്ടിയാളത്തിലാണ് സംഭവം. തോട്ടത്തിലൂടെ അമ്മയോടൊപ്പം പോകുമ്പോഴായിരുന്നു കൂട്ടിയെ പുലി ആക്രമിച്ചത്.പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും കൂടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ പ്രതിഷേധിച്ച് നാടുകാണി ഗൂഡല്ലൂർ പന്തല്ലൂർ റൂട്ടിൽ ജനങ്ങൾ റോഡുകൾ ഉപരോധിച്ചു.

Read More

വർക്കല കൂട്ടബലാത്സംഗം; രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: വർക്കല കൂട്ടബലാത്സംഗക്കേസിൽ രണ്ടുപേർ അറസ്റ്റിൽ. തിരുനെൽവേലി സ്വദേശികളായ ബസന്ത്, കാന്തൻ എന്നിവരുടെ അറസ്റ്റാണ് വർക്കല പൊലീസ് രേഖപ്പെടുത്തിയത്. വർക്കല പാപനാശം ഹെലിപ്പാട് കുന്നിൻ മുകളിൽ നിന്ന് യുവതി താഴേക്ക് ചാടിയതിന് പിന്നാലെ ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂട്ടുപ്രതി ദിനേശൻ ഒളിവിലാണ്. താൻ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ യുവതി പോലീസിന് മൊഴി നൽകിയിരുന്നു. ജനുവരി മൂന്നിന് ഉച്ചയ്ക്ക് 1.45…

Read More

കോതമംഗലത്ത് നിന്നു കാണാതായ 13കാരിയെ ചങ്ങാനശ്ശേരിയിൽ കണ്ടെത്തി

കൊച്ചി: കോതമംഗലത്ത് നിന്നു ഇന്ന്വൈകീട്ട് കാണാതായ 13കാരിയെ കണ്ടെത്തി. വീടിനടുത്തുള്ള സ്കൂളിലെ വാർഷികാഘോഷം കാണാൻ പോയ വാരപ്പെട്ടി ഇഞ്ചൂരിൽ പ്രേംകുമാറിന്റെ മകൾ അളകനന്ദ പ്രേംകുമാറിനെയാണ് കണ്ടെത്തിയത്. കുട്ടിയെ ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് കണ്ടെത്തിയത്. ഇന്ന് വൈകീട്ട് 3.30 മുതലാണ് കുട്ടിയെ കാണാതായതെന്നു പൊലീസ് അറിയിച്ചിരുന്നു. കുട്ടിയെ ആരും തട്ടിക്കൊണ്ടു പോയതല്ല എന്നാണ് നി ഗമനം.സ്കൂ‌ൾ വാർഷികം കാണാൻ പോകുന്നുവെന്നു പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നു പോയത്. ഇതിനു ശേഷം മടങ്ങിയെത്തിയില്ല. പിന്നാലെ ബന്ധുക്കൾ പൊലീസിനെ…

Read More

കോതമംഗലത്തുനിന്നും 13 വയസുകാരിയെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

കൊച്ചി : കോതമംഗലം ഇഞ്ചൂരിൽ നിന്ന് 13 വയസുള്ള പെൺകുട്ടിയെ കാണാതായതായി പരാതി. വൈകിട്ട് 3.30ഓടെയാണ് കുട്ടിയെ കാണാതായത്. ഇഞ്ചൂർ സ്വദേശിയായ പ്രേംകുമാറിന്റെ മകൾ അളകനന്ദയെയാണ് കാണാതായത്. വീട്ടിൽ നിന്നുമാണ് കുട്ടിയെ വൈകിട്ട് മുതൽ കാണാതായത്. കാണാതാകുന്ന സമയത്ത് പിങ്ക് നിറമുള്ള ഉടുപ്പാണ് കുട്ടി ധരിച്ചിരുന്നത്. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 0485 2862328 എന്ന നമ്പരിലോ 9497987125 മൊബൈൽ നമ്പരിലോ ബന്ധപ്പെടേണ്ടതാണെന്ന് കോതമംഗലം പോലീസ് അറിയിച്ചു.

Read More

സര്‍ക്കാര്‍ പരാജയപ്പെട്ടു;  ബംഗാളില്‍ ഭരണഘടനാ പ്രതിസന്ധി; ഇടപെടുമെന്ന് ഗവര്‍ണര്‍

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഭരണഘടനാ പ്രതിസന്ധിയെന്ന് ഗവർണർ സിവി ആനന്ദബോസ്. നിയമവിദഗ്ധരുമായി ആലോചിച്ച് അടുത്ത നടപടികൾ സ്വീകരിക്കും. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നുവെന്നും ആനന്ദബോസ് പറഞ്ഞു. ‘വിനാശകാലേ വിപരീത ബുദ്ധി എന്ന പറഞ്ഞ നിലയിലാണോ ബംഗാൾ സർക്കാർ നീങ്ങുന്നതെന്ന് സംശിയിക്കേണ്ടിയിരിക്കുന്നു. ഭരണാഘടനാപരമായ പ്രതിസന്ധി സർക്കാർ സൃഷ്ട്‌ടിച്ചിരിക്കുകയാണ്. ഇത് പറയുന്നത് മാധ്യമങ്ങൾ മാത്രമല്ല. കൽക്കത്ത ഹൈക്കോടതിയിലെ ജഡ്‌ജി തന്നെ ഇക്കാര്യം പറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടു. ഇവിടെ നടക്കുന്നതെന്തെന്ന് ജനങ്ങളും ജ്യൂഡിഷ്യറിയും ശ്രദ്ധിക്കുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. ഭരണഘടനപ്രതിസന്ധിയുണ്ടായാൽ ഗവർണർ എന്ന…

Read More

വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പത്തുവയസുകാരിയുടെ പിതാവിന് കുത്തേറ്റു; അർജുന്റെ ബന്ധു അറസ്റ്റിൽ

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ അച്ഛന് കുത്തേറ്റു. വണ്ടിപ്പെരിയാർ ടൗണിൽവെച്ചാണ് കുത്തേറ്റത്. കേസിൽ വിചാരണക്കോടതി വെറുതെവിട്ട അർജുന്‍റെ ബന്ധു പാൽരാജാണ് ആക്രമിച്ചത്. കുട്ടിയുടെ മുത്തച്ഛനും സംഘർഷത്തിൽ നേരിയ പരുക്കുണ്ട്. വണ്ടിപ്പെരിയാർ പട്ടണത്തിലെ പശുമലയിൽ ഇന്ന് രാവിലെയാണ് സംഭവം. കുട്ടിയുടെ അച്ഛനും മുത്തച്ഛനും ബൈക്കിൽ പോകുകയായിരുന്നു. ഈ സമയം അർജുൻ്റെ ബന്ധു പാൽരാജ് ഇവരെ അശ്ലീല ആംഗ്യം കാണിച്ചു. ഇരുവരും ഇത് ചോദ്യം ചെയ്തതോടെ വാക്കുത്തർക്കമായി. ഇത് കയ്യാങ്കളിയിലേക്ക് നീളുകയും പാൽരാജ് കുട്ടിയുടെ അച്ഛനെ കുത്തുകയുമായിരുന്നു. ഇരുകാലുകളുടെയും…

Read More

വിമാനത്താവളത്തിലെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി; സ്വർണം തട്ടിയെടുത്തു; രണ്ടുപേർ അറസ്റ്റിൽ

കൂ​ത്തു​പ​റ​മ്പ്: ഗ​ൾ​ഫി​ൽ​ നി​ന്നും നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യുവതിയിൽ നിന്നും ഒരു കിലോയോളം സ്വർണം തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. യുവതിയെ തട്ടിക്കൊണ്ടു പോയി ലോഡ്ജിൽ ബലമായി താമസിപ്പിച്ചാണ് സ്വർണം തട്ടിയത്. പിടിയിലായവർ ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവരാണ്. കോ​ട്ട​യം മ​ല​ബാ​ർ കൂ​വ്വ​പ്പാ​ടി​യി​ലെ ജം​ഷീ​ർ മ​ൻ​സി​ലി​ൽ ടി.​വി. റം​ഷാ​ദ് (26), കൂ​ത്തു​പ​റ​മ്പ് മൂ​ര്യാ​ട് താ​ഴെ പു​ര​യി​ൽ സ​ലാം (36) എ​ന്നി​വ​രെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ ക​ണ്ടേ​രി​യി​ലെ മ​ർ​വാ​ൻ, അ​മീ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഗ​ൾ​ഫി​ൽ​നി​ന്ന് നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ…

Read More

പത്തനംതിട്ടയിലെ വ്യാപാരിയുടെ കൊലപാതകം; രണ്ടുപേർ പിടിയിൽ, ഒരാൾക്കായി അന്വേഷണം

പത്തനംതിട്ട: വ്യാപാരിയുടെ കൊലപാതകത്തിൽ രണ്ടു പ്രതികളെ പിടികൂടി പോലീസ്. മുരുകൻ, ബാലസുബ്രഹ്മാന്യൻ എന്നിവരെ തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പിടികൂടിയത്. ഇവരെ പോലീസ് പത്തനംതിട്ടയിൽ എത്തിച്ചു. പത്തനംതിട്ട മൈലപ്ര പുതുവേലിൽ ജോർജ് ഉണ്ണൂണ്ണി (73) യെ ആണ് കൊലപ്പെടുത്തിയത്. സംഘത്തിൽ മൂന്നുപേർ ഉണ്ടായിരുന്നതായിട്ടാണ് പോലീസ് പറയുന്നത്. ഇതിൽ മൂന്നാമത്തെയാൾ പത്തനംതിട്ട സ്വദേശി ഓട്ടോ ഡ്രൈവറാണെന്നാണ് വിവരം. മോഷ്ടാക്കൾ കെട്ടിയ കുടുക്ക് മുറുകിയതോ മൂക്കും വായും പൊത്തിപ്പിടിച്ചതോ ആകാം ശ്വാസമുട്ടിയുള്ള മരണത്തിന് കാരണമായത് എന്നാണ് സൂചന. മോഷണത്തിനിടെയാണ് കൊലപാതകമെന്നാണ് വിവരം….

Read More

ഒന്നര വയസ്സുകാരനെ കിണറിലെറിഞ്ഞു കൊന്ന കേസ്; പ്രതി മഞ്ചു റിമാ​ന്റിൽ

തിരുവനന്തപുരം: ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊന്ന കേസിലെ പ്രതി റിമാ​ന്റിൽ. കാട്ടാക്കട കോടതിയാണ് മഞ്ചുവെന്ന് വിളിക്കുന്ന ബിന്ദു(36)വിനെ റിമാ​ന്റ് ചെയ്തത്. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുടെ സഹോദരിയാണ് ഉറിയാക്കോട് സൈമണ്‍റോഡ് അറുതലാംപാട് തത്ത്വമസിയില്‍ വാടകയ്ക്കു താമസിക്കുന്ന മഞ്ചു. ഇവരുടെ മൂത്ത സഹോദാരി സിന്ധുവിന്റെ മകന്‍ അനന്തനിനെയാണ് പ്രതി കൊലപ്പെടുത്തിയത്. 2015-മുതല്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയില്‍ കഴിയുകയാണ് മഞ്ചുവെന്ന് പൊലീസ് പറയുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു. നാലാം തീയതി…

Read More

പന്തളം രാജകുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി അന്തരിച്ചു; പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും, തിരുവാഭരണ ഘോഷയാത്രയ്ക്ക് മുടക്കമില്ല

പത്തനംതിട്ട: പന്തളം രാജകുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി (നന്ദിനി 76) അന്തരിച്ചു. ഇന്ന് പുലർച്ചെ 5.20 നായിരുന്നു അന്ത്യം. കൈപ്പുഴ തെക്കേമുറി കൊട്ടാരത്തില്‍ മൂലം താള്‍ ലക്ഷ്മി തമ്പുരാട്ടിയുടെയും കടിയക്കോല്‍ ശങ്കരനാരായണന്‍ നമ്പൂതിരിയുടെയും മകളാണ്. മാവേലിക്കര ഗ്രാമത്തില്‍ കൊട്ടാരത്തില്‍ നന്ദകുമാര്‍ വര്‍മയാണ് ഭര്‍ത്താവ്. പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും. ജനുവരി 17 ബുധനാഴ്ച ശുദ്ധി ക്രിയകൾക്ക് ശേഷമായിരിക്കും തുറക്കുക. അതുവരെ ഘോഷയാത്രത്തിലെ തിരുവാഭരണ ദര്‍ശനം ഉണ്ടാവില്ല. അതേസമയം, തിരുവാഭരണ ഘോഷയാത്രക്ക് മുടക്കം ഉണ്ടാവില്ല. എന്നാല്‍, രാജപ്രതിനിധി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial