തലസ്ഥാനത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 80 കിലോ കഞ്ചാവ്; മൂന്നു പേര്‍ പിടിയില്‍, ഓടി രക്ഷപ്പെട്ട രണ്ടുപേര്‍ക്കായി അന്വേഷണം
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും വൻ ലഹരിവേട്ട. പിടികൂടിയത് ആനാവൂർ കുളക്കോട് കാറിൽ കടത്തിക്കൊണ്ടു വന്ന 80 കിലോയോളം കഞ്ചാവ്. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആണ് ലഹരി സംഘത്തെ കുടുക്കിയത്. കാറില്‍ ഉണ്ടായിരുന്ന കൂവളശ്ശേരി സ്വദേശികളായ സിബിന്‍ രാജ്, ഗോകുല്‍ കൃഷ്ണ, മണ്ണടിക്കോണം സ്വദേശിയായ അരുണ്‍ കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി എക്‌സൈസ് അറിയിച്ചു. കാറിലുണ്ടായിരുന്ന വെളിയംകോട് ലാല്‍ എന്ന അനീഷ്, ഊരുരുട്ടമ്പലം വെള്ളൂര്‍ക്കോണം ബ്രഹ്മന്‍ എന്നിവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍…

