അണ്ടൂർകോണത്ത് തമ്മിലടിച്ച് കോൺഗ്രസ് പ്രവർത്തകർ; സംഘർഷമുണ്ടായത് മണ്ഡലം കമ്മിറ്റിക്കിടെ
തിരുവനന്തപുരം: അണ്ടൂർകോണത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്കിടെ പ്രവർത്തകർ തമ്മിൽ സംഘർഷം. ഔദ്യോഗിക പക്ഷവും വിമത പക്ഷവും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. പുതിയ മണ്ഡലം പ്രസിഡന്റിനെ തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് ഏതാനും ചില കോൺഗ്രസ് നേതാക്കൾ നേരത്തെ തന്നെ വിമതയോഗം കൂടിയിരുന്നു. കെ.പി.സി.സി പ്രസിഡന്റിനും ഡി.സി.സി പ്രസിഡന്റിനും പരാതി കൊടുക്കാനും നേരത്തെ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇന്ന് വൈകിട്ട് ആറ് മണിയോട് കൂടിയാണ് പുതിയ മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ യോഗം ചേർന്നത്. പള്ളിപ്പുറം എൻ.എസ്.എസ് കരയോഗം ഹാളിലായിരുന്നു യോഗം നടന്നത്. യോഗത്തിനിടയിൽ വിമതവിഭാഗം…

