സ്വകാര്യബസ്സുകളുടെ മത്സരയോട്ടം ഇനി വേണ്ട: ക്യാമറ സ്ഥാപിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ
സ്വകാര്യബസ്സുകളുടെ മത്സരം ഓട്ടത്തിന് പരിഹാരം കാണാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. സ്വകാര്യ ബസുകളുടെ മത്സരയോട്ടം, ബസിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ക്യാമറ സ്ഥാപിക്കുമ്പോൾ നിയമലംഘനങ്ങൾ കുറയും. ജിപിഎസുമായി ബന്ധപ്പെടുത്തി ക്യാമറകൾ തത്സമയം നിരീക്ഷിക്കുന്നത് ആലോചനയിലാണ്. കൊച്ചിയിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്. എല്ലാ ബസുകളിലും ക്യാമറകൾ മുമ്പിലും പുറകിലും അകത്തും സ്ഥാപിക്കാൻ നിർദേശം കൊടുത്തത്. അതിന്റെ കാലാവധി ഒക്ടോബർ 31 ന് കഴിയും. നവംബർ 1 ന് മുമ്പ് സീറ്റ് ബെൽറ്റുകൾ…

