ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വർക്കലയിൽ തുറന്നു;വാട്ടർ സ്‌പോർട്‌സിനെ സാധാരണക്കാരിലേക്കും എത്തിക്കുക ലക്ഷ്യമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

വർക്കല : ക്രിസ്മസ് പുതുവത്സര സമ്മാനമായി വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്ജ് തുറന്നു. കേരളത്തിൽ വാട്ടർ സ്‌പോർട്‌സിന്റെ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ബീച്ചുകളുള്ള എല്ലാ ജില്ലയിലും ഫ്ളോട്ടിങ് ബ്രിഡ്ജുകൾ നിർമിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വർക്കല പാപനാശത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ബീച്ച് ടൂറിസം കേരളത്തിൽ വ്യാപിപ്പിക്കുമെന്നും വാട്ടർ സ്‌പോർട്‌സിനായി ഗോവയേയും തായ്‌ലൻഡിനേയും ഒക്കെ ആശ്വയിക്കുന്ന മലയാളികൾക്ക് സ്വന്തം നാട്ടിൽ ഇത്തരം സാധ്യതകളെ പ്രയോജനപ്പെടുത്തുകയാണ്…

Read More

പാലക്കാട്‌ കോൺഗ്രസ്‌ പ്രവർത്തകർക്ക് വെട്ടേറ്റു.

പാലക്കാട് : പാലക്കാട് കണ്ണാടിയിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. വിനീഷ്, റെനിൽ, അമൽ, സുജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. വിനീഷും റെനിലും കോൺഗ്രസിന്റെ മുൻ പഞ്ചായത്ത് അംഗങ്ങളാണ്. രാവിലെ 10.30 ഓടെയാണ് അക്രമമുണ്ടായത്. ബ്ലേഡ് മാഫിയയാണ് അക്രമത്തിന് പിന്നിലെന്ന് പരിക്കേറ്റ റെനിൽ പറഞ്ഞു. സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ 5000 രൂപ പലിശയ്ക്ക് പണം എടുത്തിരുന്നു. എന്നാൽ തിരിച്ചടവിൽ രണ്ടു മൂന്നു തവണ വീഴ്‌ച വന്നു. അതിന്റെ വൈരാഗ്യത്തിൽ ഇന്നലെ രാത്രി ഓട്ടോഡ്രൈവറെ പലിശ സംഘം ആക്രമിക്കാനെത്തി. എന്നാൽ…

Read More

രാജ്യത്ത് 628 പേര്‍ക്ക് കൂടി കോവിഡ്.

ന്യൂഡൽഹി: രാജ്യത്ത് 628 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 4054 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തില്‍ 128 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം കേരളത്തിൽ 3128 ആയി. കോവിഡ് സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതകശ്രേണീ പരിശോധനയ്ക്ക് അയക്കാൻ കേന്ദ്രം നിര്‍ദ്ദേശം നല്‍കി. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത് നാലരക്കോടി പേര്‍ക്കാണ്. 98.81 ശതമാനം പേരും രോഗമുക്തരായി. 5.33 ലക്ഷം പേര്‍ മരിക്കുകയും ചെയ്തു. 1.19…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തതിൽ സഭാപ്രതിനിധികൾക്കെതിരെ വിമർശനവുമായി സിപിഐ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തതിൽ സഭാപ്രതിനിധികൾക്കെതിരെ വിമർശനവുമായി സിപിഐ. മണിപ്പൂരിനെക്കുറിച്ച് മൗനമെന്തെന്ന് ബിഷപ്പുമാർ മോദിയോട് ചോദിക്കണമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ബിഷപ്പുമാർ വിചാരധാര വായിക്കണമെന്നും വിരുന്നിന് പിന്നിലെ രാഷ്ട്രീയ അജണ്ട മനസിലാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. മത മേലധ്യക്ഷന്മാരും ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള പ്രമുഖരുമാണ് ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിൽ നടത്തിയ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പരിപാടി നടത്തിയത്. ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്താൻ ബിജെപി സ്നേഹ…

Read More

പ്രശസ്ത കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ്‌ രജീന്ദ്രകുമാര്‍ (59) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം അന്ത്യം. മാതൃഭൂമി ദിനപ്പത്രത്തിലെ എക്‌സിക്കുട്ടൻ എന്ന കാർട്ടൂൺ കോളം രജീന്ദ്രകുമാറിന്‍റേതാണ്.മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസില്‍ പരസ്യവിഭാഗത്തില്‍ സെക്ഷന്‍ ഓഫീസറായിരുന്നു. കാരികേച്ചർ രചനയ്ക്ക് അന്തർ ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് രജീന്ദ്രകുമാർ

Read More

ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ട് പേടിഎം

ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ട് പേടിഎം. ഇതേടെ പേടിഎമ്മിന്റെ ആകെ തൊഴിലാളികളുടെ എണ്ണത്തിൽ പത്ത് ശതമാനത്തോളമാണ് കുറവുണ്ടായിരിക്കുന്നത്. പേടിഎമ്മിന്റെ വായ്പാമേഖലയിലെ തൊഴിലാളികളാണ് പിരിച്ചുവിടപ്പെട്ടവരിൽ കൂടുതലും. പ്രവർത്തന ചെലവ് കുറയ്ക്കുന്നതിന്റെയും ബിസിനസ് പുന:ക്രമീകരിക്കുന്നതിന്റെയും ഭാഗമായാണ് പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വൺ97 കമ്യൂണിക്കേഷൻസ് പിരിച്ചുവിടൽ നടത്തിയത്. വായ്പാധിഷ്ടിതമായ ചില സേവനങ്ങൾക്കും “ബൈ നൗ പേ ലേറ്റർ പോലെയുള്ള ഓഫറുകൾക്കും ആർ.ബി.ഐ നിയന്ത്രണം കൊണ്ടുവന്ന പശ്ചാത്തലത്തിലാണിത്. ഈ വർഷം ആദ്യ മൂന്ന് പാദവാർഷികങ്ങളിലായി ആകെ 28,000ത്തോളം ജീവനക്കാരെ പുതുതലമുറ കമ്പനികൾ പിരിച്ചുവിട്ടുവെന്നാണ് ലോഗ്ഹൗസ് കൺസൾട്ടിങ്…

Read More

കണ്ണിൽ മരുന്ന് ഒഴിച്ചിരുന്ന പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം ; പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി

തിരുവനന്തപുരം: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പിടിയിൽ. ഉദിയൻകുളങ്ങര സ്വദേശിയായ സതീഷിനെയാണ് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. തിരുവനന്തപുരത്തെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ആണ് സംഭവം. കണ്ണ് ചികിത്സക്കെത്തിയ 10 വയസുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്. പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. കണ്ണിൽ മരുന്ന് ഒഴിച്ചിരുന്ന പെൺകുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്.

Read More

കമ്പിപ്പാര ഉപയോഗിച്ച് എടിഎം കുത്തിപ്പൊളിക്കാൻ ശ്രമം; പ്രതി പിടിയിൽ

കൊച്ചി: കമ്പിപ്പാര ഉപയോഗിച്ച് എടിഎം കുത്തിപ്പൊളിച്ച് കവർച്ച നടത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. സംഭവത്തിൽ എറണാകുളം കുട്ടമ്പുഴ വടാട്ടുപാറ സെമിത്തേരിപ്പടി ഭാഗത്ത് പാത്തിക്കൽ വീട്ടിൽ സുഭാഷ് (48) നെ കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഞായർ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. മാർത്തോമ സിറ്റി ഭാഗത്ത് പ്രവർത്തിക്കുന്ന ഇടമലയാർ സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള എ ടി എമ്മിൽ എത്തിയ സുഭാഷ് കമ്പിപ്പാര ഉപയോഗിച്ച് എ ടി എം മെഷീൻ കുത്തിപ്പൊളിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് പൊലീസ്…

Read More

ക്രിസ്തുമസ് നിറവിൽ ലോകം; ദേവാലയങ്ങളിൽ പ്രത്യേകപ്രാര്‍ത്ഥനകൾ

സ്നേഹത്തിന്റെയും സമാധാനത്തിന്റേയും ശാന്തിയുടേയും സന്ദേശം ഉൾക്കൊണ്ട് ഇന്ന് ക്രിസ്തുമസ്. ലോകമെങ്ങുമുള്ള പള്ളികളിൽ പ്രാര്‍ത്ഥനകൾ തുടരുന്നു. ലോകമെങ്ങുമുള്ള വിശ്വാസികൾ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കുകയാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പള്ളികളിലടക്കം പാതിരാ കുര്‍ബാന അര്‍പ്പിച്ചു.പ്രാര്‍ത്ഥനയുടെ അകമ്പടിയോടെ, ലോകമെങ്ങും വിശ്വാസികള്‍ ഉണ്ണിയേശുവിന്റെ പിറവി ആഘോഷിക്കുകയാണ്. പള്ളികളില്‍ പാതിരാ കുര്‍ബാന നടന്നു. പതിവുപോലെ നക്ഷത്രങ്ങളും പുല്‍ക്കൂടും ക്രിസ്തുമസ് ട്രീയുമായാണ് നാടെങ്ങും ക്രിസ്തുമസിനെ വരവേറ്റത്.

Read More

പോക്സോ കേസിൽ യുവാവിന് 20 വർഷം തടവ്

ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പം രണ്ടുതവണ ഒളിച്ചോടിയ 22 കാരന് കോടതി 20 വർഷം തടവും 41,000 രൂപ പിഴയും വിധിച്ചു. സൗത്ത് ബംഗളൂരു സ്വദേശി വെങ്കിടേഷിനാണ് തടവുശിക്ഷ വിധിച്ചത്. പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ ജഡ്ജ് ഇഷ്റത്ത് ജഹാൻ ശിക്ഷ വിധിച്ചത്. രണ്ടുതവണ പെൺകുട്ടിയുമായി ഒളിച്ചോടിയ ഇയാൾ രണ്ടാം തവണ പെൺകുട്ടിയെ നിർബന്ധിപ്പിച്ച് കല്യാണം കഴിച്ചതായും പരാതിയിൽ പറയുന്നു. 2021 ആഗസ്റ്റ് 31ന് ആദ്യതവണ ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ആന്ധ്രയിലെ ചിറ്റൂരിലേക്ക് പ്രതി കൊണ്ടുപോയിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതോടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial