വ്യാപാര സ്ഥാപനത്തിൽ പട്ടാപ്പകൽ അടിച്ചു മാറ്റിയത് രണ്ടുലക്ഷം; പ്രതികളെ പിടികൂടി പോലീസ്
തൃശ്ശൂർ: പട്ടാപ്പകൽ അരിയങ്ങാടിയിലെ പ്രമുഖ വ്യാപാര സ്ഥാപനത്തില്‍ മോഷണം നടത്തിയ അന്തര്‍ ജില്ലാ മോഷണസംഘത്തിലെ മൂന്നുപേരെ പിടികൂടി. സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കോട്ടയം കുമളി അമരാവതി സ്വദേശി പനംപറമ്പില്‍ അലന്‍ തോമസ് (22), ഈരാട്ടുപേട്ട പനച്ചിക്കപ്പാറ സ്വദേശികളായ തെക്കേടത്ത് വീട്ടില്‍ അമല്‍ ജോര്‍ജ് (22), എരട്ടേല്‍ വീട്ടില്‍ അശ്വിന്‍ (19) എന്നിവരാണ് പിടിയിലായത്.വിവിധ ജില്ലകളില്‍ നിരവധി മോഷണക്കേസുകളിലെ പ്രതികളാണിവരെന്ന് പൊലീസ് പറഞ്ഞു. ഡിസംബര്‍ 17ന്…

